സംവിധായകന്‍ അജയ് വാസുദേവ് (Ajay Vasudevan) ആദ്യമായി നിര്‍മിക്കുന്ന സിനിമ 'ഉയിര്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് (Uyiru first look poster) ചെയ്‌തു. മനോജ് കെ ജയന്‍ (Manoj K Jayan), മാലാ പാര്‍വ്വതി (Maala Parvathi), ഫിറുസ് ഷമീര്‍, ഫഹ ഫാത്തിമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംവിധായകന്‍ അജയ് വാസുദേവിന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, സുസിന ആസിഫ്, ആസിഫ് എംഎ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അല്‍ഡ്രിന്‍ പഴമ്പിള്ളിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്.
പ്രസാദ് എസ് സെഡ് ഛായാഗ്രഹണവും ജെറിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. കലാ സംവിധാനം - അനില്‍ രാമന്‍കുട്ടി, വസ്‌ത്രാലങ്കാരം - ഗോകുല്‍ മുരളി, ചീഫ് അസോസിയേറ്റ് - മിഥുന്‍ ശങ്കര്‍ പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നിസ്‌ന ഷെഫിന്‍, ആര്‍ട്ട് അസോസിയേറ്റ് - റോഷന്‍, അസോസിയേറ്റ് ക്യാമറ - ഹരീഷ് എവി, ഡിസൈന്‍സ് - മാജിക് മൊമന്‍റ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അന്‍വര്‍ ആലുവ, സ്‌റ്റില്‍സ് - അജ്‌മല്‍ ലത്തീഫ്, പിആര്‍ഒ - പി ശിവപ്രസാദ് എന്നിവരും നിര്‍വഹിക്കുന്നു.
Also Read: നിരഞ്ജും ആത്മീയയും ഒന്നിക്കുന്ന 'അച്ഛനൊരു വാഴ വെച്ചു'; ട്രെയിലർ പുറത്ത്
അതേസമയം സിജു വിത്സന്‍ (Siju Wilson) നായകനായെത്തുന്ന 'പഞ്ചവത്സര പദ്ധതി' എന്ന സിനിമയുടെ (Panchavalsara Padhathi) ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും റിലീസായിരുന്നു. സംവിധായകന്‍ വിനയന്‍റെ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്‌ക്ക് ശേഷം സിജു വിത്സന്‍ നായകനായെത്തുന്ന ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'.
തല ഇല്ലാത്ത ഒരു ശരീരവും അതിന് ചുറ്റും സിനിമയിലെ കഥാപാത്രങ്ങളുമാണ് 'പഞ്ചവത്സര പദ്ധതി'യുടെ ഫസ്‌റ്റ്‌ലുക്കില്‍. 'കലമ്പാസുരന്‍ ഒരു മിത്തല്ല' എന്ന ടാഗ്‌ലൈനോടുകൂടിയാണ് ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയത്. സിജു വിത്സനും സിനിമയുടെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
'എന്‍റെ അടുത്ത റിലീസായ 'പഞ്ചവത്സര പദ്ധതി'യുടെ ഔദ്യോഗിക ഫസ്‌റ്റ് ലുക്ക് ഇതാ. സജീവ് പാഴൂര്‍ തിരക്കഥയെഴുതി പ്രേംലാല്‍ സംവിധാനം ചെയ്‌ത്, കിച്ചാപ്പൂസ് എന്‍റർടെയ്ൻമെന്‍റ്‌സ് ആണ് സിനിമയുടെ നിര്‍മാണം. പ്രേക്ഷകരുമായി ആശയവിനിമയം നടത്താനും അവരെ രസിപ്പിക്കാനും കഴിയുന്ന ശരിയായ ഉള്ളടക്കം തിരഞ്ഞെടുക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
നിലവിലെ സാഹചര്യത്തിൽ വളരെ പ്രസക്തമായ ഒരു സിനിമയാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എത്രയും വേഗം ഈ ചിത്രം നിങ്ങൾക്ക് മുന്നില്‍ എത്തിക്കാൻ ഞാന്‍ കാത്തിരിക്കുന്നു. നിങ്ങൾക്ക് എല്ലാവര്‍ക്കും ഈ സിനിമ ഇഷ്‌ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' - ഇപ്രകാരമാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ച് സിജു വിത്സന്‍ കുറിച്ചത്.
Also Read: 'കലമ്പാസുരന്‍ ഒരു മിത്തല്ല' ; പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം 'പഞ്ചവത്സര പദ്ധതി'യുമായി സിജു വിത്സന്‍