ETV Bharat / entertainment

അത്‌ഭുതകരമായ ഓര്‍മകള്‍ പകര്‍ത്തി മഞ്ജു - Foreign actors in Ayisha

Manju Warrier selfie with Ayisha crew members: സുഹൃത്തുക്കള്‍ക്കും സെല്‍ഫിയെടുത്ത്‌ മഞ്ജു വാര്യര്‍. കയ്യില്‍ ഫോണുമായി കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന മഞ്ജു വാര്യരുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

Manju Warrier selfie with Ayisha crew members  അത്‌ഭുതകരമായ ഓര്‍മകള്‍ പകര്‍ത്തി മഞ്ജു  Manju Warrier mirror selfie  Manju Warrier selfie moments  Indo Arabic movie Ayisha  Ayisha first look  'ആയിഷ'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍  Ayisha shooting  'ആയിഷ'യുടെ പ്രധാന ലൊക്കേഷന്‍  Director Amir Pallikkal about Ayisha  Ayisha features  Foreign actors in Ayisha  Ayisha cast and crew
അത്‌ഭുതകരമായ ഓര്‍മകള്‍ പകര്‍ത്തി മഞ്ജു...
author img

By

Published : May 6, 2022, 8:15 PM IST

Manju Warrier selfie moments: സുഹൃത്തുക്കള്‍ക്കും സെല്‍ഫിയെടുത്ത്‌ മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്‌റ്റാര്‍ മഞ്ജു വാര്യര്‍. പുതിയ ഫേസ്‌ബുക്ക്‌ പോസ്‌റ്റുമായി ഫേസ്‌ബുക്കിലെത്തിയിരിക്കുകയാണ് താരം. മഞ്ജുവിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നായ 'ആയിഷ'യുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്‌.

Manju Warrier mirror selfie: കയ്യില്‍ ഫോണുമായി കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന മഞ്ജു വാര്യരുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. 'നല്ല നിമിഷങ്ങളും മികച്ച സുഹൃത്തുക്കളും കൂടി ചേരുമ്പോള്‍ അത്‌ഭുതകരമായ ഓര്‍മകള്‍ ഉണ്ടാകുന്നു.-ഇപ്രകാരമാണ് സെല്‍ഫി പങ്കുവച്ച്‌ താരം കുറിച്ചത്‌. കൂട്ടുകാര്‍ക്കൊപ്പമുള്ള മിറര്‍ സെല്‍ഫിയാണ് താരം പങ്കുവച്ചിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Indo Arabic movie Ayisha: ഇന്തോ-അറബിക്‌ ചിത്രമായ 'ആയിഷ' പ്രഖ്യാനം മുതല്‍ തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ആദ്യ മലയാള-അറബിക്‌ ചിത്രമെന്നതാണ് 'ആയിഷ'യുടെ പ്രത്യേകതളിലൊന്ന്‌. ഒരു സ്‌ത്രീ കേന്ദ്രീകൃത സിനിമയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള ചിത്രമാകും 'ആയിഷ'. മഞ്ജുവിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്‌.

Ayisha first look: നേരത്തെ 'ആയിഷ'യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്‍റെ പേര്‌ ഏഴ്‌ ഭാഷകളില്‍ എഴുതിയാണ് മഞ്ജു വാര്യര്‍ 'ആയിഷ'യുടെ പോസ്‌റ്റര്‍ പങ്കുവച്ചത്‌. അതിമനോഹരമായി നൃത്തം ചെയ്യുന്ന മഞ്ജുവാണ് ഫസ്‌റ്റ്‌ ലുക്ക്‌ പോസ്‌റ്ററിലുള്ളത്.

Ayisha shooting: യുഎഇ ആണ് 'ആയിഷ'യുടെ പ്രധാന ലൊക്കേഷന്‍. 40 ദിവസത്തെ ഷെഡ്യൂളാണ് യുഎഇയില്‍. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ 90 ശതമാനവും യുഎഇയിലാണ് ചിത്രീകരിച്ചിരിക്കുന്നത്‌. യുഎഇ അടിസ്ഥാനമാക്കിയുള്ള കഥയാണ് 'ആയിഷ'. മുംബൈയും കേരളവുമാണ് മറ്റ്‌ ലൊക്കേഷനുകള്‍.

Director Amir Pallikkal about Ayisha: സിനിമയില്‍ 80 ശതമാനവും മലയാളികളല്ലാത്ത ഒരു താരനിരയാണ് അണിനിരക്കുന്നത്‌. മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണെന്ന് 'ആയിഷ'യുടെ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.

Ayisha features: ഇംഗ്ലീഷ്‌ ഉള്‍പ്പെടെ ഏഴ്‌ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും എന്നതാണ് 'ആയിഷ'യുടെ പ്രത്യേകതകളില്‍ ഒന്ന്‌. മയാളത്തിന് പുറമെ ഇംഗ്ലീഷ്‌, അറബി, ഹിന്ദി, തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ്‌ ചെയ്യും. റാസല്‍ ഖൈമിലെ അല്‍ ഖസ്‌ അല്‍ ഗാമിദ്‌ എന്ന കൊട്ടാര സമാനമായ വീട്ടില്‍ 'ആയിഷ'യുടെ ചിത്രീകരണം ആരംഭിച്ചത്‌ മുതല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളേറുകയാണ്. യുഎഇയില്‍ പ്രധാന റോഡ്‌ അടച്ചുള്ള 'ആയിഷ'യുടെ ചിത്രീകരണവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Foreign actors in Ayisha: ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച രാധികയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തെ അവതരിപ്പിക്കും. പൂര്‍ണിമ, സജ്‌ന എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലാമ (യുഎഇ), സുമയ്യ (യമന്‍), ഇസ്‌ലാം (സിറിയ), ലത്തീഫ (ടുണീഷ്യ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്‌), സറഫീന (നൈജീരിയ) തുടങ്ങീ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

Ayisha cast and crew: നവാഗതനായ ആമിര്‍ പള്ളിക്കലാണ് സംവിധാനം. ക്രോസ്‌ ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് 'ആയിഷ'യുടെ നിര്‍മാണം. ഫെദര്‍ ടച്ച്‌ മൂവി ബോക്‌സ്‌, ഇമാജിന്‍ സിനിമാസ്‌, ലാസ്‌റ്റ്‌ എക്‌സിറ്റ്‌ സിനിമാസ്‌, മൂവി ബക്കറ്റ്‌ എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കരിയ വാവാട്‌, ഹാരിസ്‌ ദേശം, അനീഷ്‌ പി.ബി, ബിനീഷ്‌ ചന്ദ്രന്‍ എന്നിവരാണ് 'ആയിഷ'യുടെ സഹ നിര്‍മാതാക്കള്‍.

വിഷ്‌ണു ശര്‍മ ആണ് ഛായാഗ്രഹണം. വിജയ്‌ ദേവരകൊണ്ടയുടെ തെലുങ്ക്‌-ഹിന്ദി ചിത്രം 'ലിഗറി'ന് ശേഷം വിഷ്‌ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്‌. ആഷിഫ്‌ കക്കോടി രചനയും നിര്‍വഹിക്കും. അപ്പു എന്‍.ഭട്ടതിരി ആണ് എഡിറ്റിങ്, കല മോഹന്‍ദാസും, വസ്‌ത്രാലങ്കാരം സമീറ സനീഷും, ചമയം റോണക്‌സ്‌ സേവ്യരും നിര്‍വഹിക്കും. ബി.കെ ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക്‌ എം.ജയചന്ദ്രന്‍ ആണ് സംഗീതം. പ്രശസ്‌ത ഇന്ത്യന്‍, അറബി പിന്നണി ഗായകരും ഈ ചിത്രത്തിനായി പാടുന്നുണ്ട്‌.

Also Read: അജിത്തിന്‍റെ നായികയാകാന്‍ മഞ്ജു വാര്യര്‍...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.