ബോളിവുഡ് താര ജോഡികളായ കത്രീന കെയ്ഫിനെയും വിക്കി കൗശലിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് അറസ്റ്റില്‍. മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ മന്‍വീന്ദര്‍ സിംഗ് എന്നയാളാണ് മുംബൈ പൊലീസിന്റെ പിടിയിലായത്.
കത്രീന കെയ്ഫിനോടുള്ള ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. കത്രീനയെ സോഷ്യല്‍ മീഡിയ വഴി ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. നടിയെ കല്യാണം കഴിക്കണമെന്നത് തന്റെ ആഗ്രഹമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. മുംബൈയില്‍ സിനിമയിലും ടിവി സീരിയലുകളിലും അവസരം ലഭിക്കാനായി ഇയാള്‍ ഒരുപാടു പരിശ്രമിച്ചിരുന്നു.
കത്രീനയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്ന്ന് ഭീഷണിപ്പെടുത്തുക ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. താര ദമ്പതികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാന്താക്രൂസ് പൊലീസ് ഇയാള്‍ക്കെതിരെ ക്രിമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷൻ 506-II, 354-ഡി എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐടി നിയമ പ്രകാരവും പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Also Read: പ്രിയപ്പെട്ട സ്ഥലത്ത് വിക്കിയെ കൂട്ടിക്കൊണ്ട് പോയി കത്രീന