ETV Bharat / entertainment

Mammootty Vysakh New Film Turbo : വൈശാഖുമായി വീണ്ടും കൈകോർത്ത് മമ്മൂട്ടി; 'ടർബോ' ഷൂട്ടിംഗ് തുടങ്ങി - Mammootty New Film with Vysakh Titled Turbo

Mammootty Turbo Shooting Started : മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം വൈശാഖുമൊത്ത്. 'ടർബോ'യുടെ തിരക്കഥാകൃത്തായി മിഥുൻ മാനുവൽ തോമസ്.

Mammootty film with director Vysakh  Mammootty film with Vysakh  Mammootty film Turbo first poster  Mammootty film with director Vysakh title  Mammootty Vysakh film title  Mammootty  Mammootty upcoming films  Mammoottys Turbo Shooting Started  Mammoottys Turbo  Turbo  വൈശാഖുമായി വീണ്ടും കൈകോർത്ത് മമ്മൂട്ടി  മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം  മമ്മൂട്ടി കമ്പനി  ടർബോ  ടർബോ ഷൂട്ടിംഗ് തുടങ്ങി  Mammootty New Film with Vysakh Titled Turbo
Mammootty New Film with Vysakh Titled Turbo
author img

By ETV Bharat Kerala Team

Published : Oct 24, 2023, 1:21 PM IST

ഹൈദരാബാദ്: മലയാള സിനിമാലോകം ഇന്നലെ മുതൽ ഒരു സിനിമയുടെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനി (Mammootty Kampany) തങ്ങളുടെ അഞ്ചാമത്തെ സിനിമയുടെ ടൈറ്റിൽ ചൊവ്വാഴ്‌ച പുറത്തുവിടുമെന്ന് അറിയച്ചതിന് പിന്നാലെ ആയിരുന്നു അക്ഷമയോടെയുള്ള ആരാധകരുടെയും സിനിമാപ്രേമികളുടെയും കാത്തിരിപ്പ്. ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.

'നൻപകൽ നേരത്ത് മയക്കം', 'റോഷാക്ക്', 'കണ്ണൂർ സ്‌ക്വാഡ്', റിലീസിനൊരുങ്ങുന്ന 'കാതൽ' എന്നിവയ്‌ക്ക് ശേഷമുള്ള മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു- 'ടർബോ'. വൈശാഖാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് (Mammootty New Film with Vysakh Titled Turbo). പോക്കിരിരാജയ്‌ക്കും മധുരരാജയ്‌ക്കും ശേഷം ഇത് മൂന്നാം തവണയാണ് മമ്മൂട്ടി സംവിധായകൻ വൈശാഖുമായി കൈകോർക്കുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യത്യസ്‌തമായ പ്രമേയവും ആഖ്യാനവും കൊണ്ട് പ്രേക്ഷക - നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ സിനിമകൾ നിർമിച്ച പ്രൊഡക്ഷൻ ഹൗസാണ് മമ്മൂട്ടി കമ്പനി. ഇവരുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്. മാസ് ആക്ഷൻ എന്‍റർടെയിനർ ആയിരിക്കും 'ടർബോ' എന്നാണ് വിലയിരുത്തലുകൾ. മിഥുൻ മാനുവൽ തോമസാണ് 'ടർബോ'യ്‌ക്കായി തിരക്കഥ ഒരുക്കിയത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു (Mammootty's Turbo Shooting Started). നിർമാതാക്കൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ടർബോ ടീം പങ്കുവച്ചിട്ടുണ്ട്.

'ഈ ശുഭദിനത്തിൽ കോയമ്പത്തൂരിൽ ഞങ്ങളുടെ അതിമോഹമായ ടർബോയുടെ ഷൂട്ടിംഗ് ആരംഭിച്ചു. സ്വിച്ച് ഓൺ ചടങ്ങിൽ നിന്നുള്ള കുറച്ച് സ്റ്റില്ലുകൾ ഇതാ...'- നിർമാതാക്കൾ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചു.

സംവിധായകൻ വൈശാഖും പുതിയ സിനിമ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. നൂറ് ദിവസമാകും 'ടർബോ'യുടെ ഷൂട്ടിം​ഗ് നടക്കുക എന്നും എല്ലാവരുടെയും പ്രാർഥനകൾ ഒപ്പം വേണമെന്നും വൈശാഖ് കുറിച്ചു. തന്നെ ഒരിക്കൽ കൂടി വിശ്വസിച്ച മമ്മൂട്ടിക്കും പോസ്റ്റിൽ വൈശാഖ് നന്ദി അറിയിക്കുന്നുണ്ട്.

വൈശാഖിന്‍റെ വാക്കുകൾ: 'അടുത്ത 100 ദിവസങ്ങൾ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, കാരണം എന്‍റെ 'ആദ്യ സിനിമയുടെ' ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഒപ്പമുണ്ടാകണം. ഈ സിനിമ യാഥാർഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിനോട് നന്ദി. പ്രിയ ആന്‍റോ ജോസഫ്, നിങ്ങൾ നൽകിയ പിന്തുണയും ശക്തിയെയും ഞാൻ അഭിനന്ദിക്കുന്നു. മനോഹരമായൊരു തിരക്കഥ സമ്മാനിച്ച മിഥുൻ മാനുവൽ തോമസിന് നന്ദി. എല്ലാറ്റിനും ഉപരിയായി, ഒരിക്കൽ കൂടി എന്നിൽ വിശ്വസിച്ചതിന് എന്‍റെ പ്രിയപ്പെട്ട മമ്മൂക്കയ്‌ക്ക് ഒരായിരം നന്ദി. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരെയും നന്ദിയോടെ ഓർത്ത് ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു..'- ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചുകൊണ്ട് വൈശാഖ് കുറിച്ചു.

ഷമീർ മുഹമ്മദാണ് ചിത്രത്തിന്‍റെ എഡിറ്റർ. 'ടർബോ'യ്‌ക്ക് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ഫീനിക്‌സ് പ്രഭുവാണ് ആക്ഷൻ സംവിധാനം നിർവഹിക്കുന്നത്. അതേസമയം 'ടർബോ'യിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.

ALSO READ: Mammootty Kampany Fifth Film Announcement : 'ടൈറ്റിൽ അനൗൺസ്‌മെന്‍റ് നാളെ'; വമ്പന്‍ പ്രഖ്യാപനവുമായി മമ്മൂട്ടി കമ്പനി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.