Mammootty Mohanlal images: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് താര രാജാക്കന്‍മാരയ മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളും ചിത്രങ്ങളും സിനിമ പ്രേമികളും ആരാധകരും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ഈ മഹാ നടന്‍മാര്‍ ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Mammootty visits Mohanlal new flat: മോഹന്‍ലാലിന്‍റെ പുതിയ ആഡംബര ഫ്ലാറ്റ് സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. കൊച്ചിയിലെ കുണ്ടന്നൂരിലുള്ള താരത്തിന്‍റെ ഫ്ലാറ്റിലാണ് മമ്മൂട്ടിയെത്തിയത്. സന്ദര്‍ശനത്തിന്‍റെ ചിത്രം ഇരു താരങ്ങളും അവരുടെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി പങ്കുവച്ച ചിത്രത്തിന് 1,81,000 ലൈക്കുകളും മോഹന്‍ലാല്‍ പങ്കുവച്ച ചിത്രത്തിന് 1,25,000 ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.
Mohanlal Facebook post viral | Mammootty Facebook post viral: 'ഇച്ചാക്ക' എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്‌റ്റ് പങ്കുവച്ചത്. 'അറ്റ് ലാല്‍ ന്യൂ ഹോം' എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയും പോസ്‌റ്റ് പങ്കുവച്ചു. നിമിഷ നേരം കൊണ്ട് തന്നെ ഇരുവരുടെയും പോസ്‌റ്റുകള്‍ വൈറലായി. പൃഥ്വിരാജ് അടക്കമുള്ള സഹതാരങ്ങള്‍ മോഹന്‍ലാലിന്‍റെ പുതിയ ഫ്ലാറ്റ് സന്ദര്‍ശിച്ചിരുന്നു.
Mohanlal new flat specialties: അടുത്തിടെയാണ് താരം കുണ്ടന്നൂരില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത്. ഫ്ലാറ്റിനുള്ളിലെ നൂതന വിദ്യകള്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗസ്‌റ്റ് ലിവിംഗ് റൂം, ഡൈനിംഗ് റൂം, പൂജാ മുറി, മേക്കപ്പ് റൂം, സ്‌റ്റാഫ് റൂം, പാന്‍ട്രി കിച്ചണ്‍, വര്‍ക്കിംഗ് കിച്ചണ്‍ എന്നിങ്ങളെ എല്ലാ സൗകര്യങ്ങളും അടങ്ങുന്നതാണ് താരത്തിന്‍റെ ഫ്ലാറ്റ്. നാല് ബെഡ് റൂമുകളുമുണ്ട്. വിശാലമായ പൂജാ മുറിയും കിച്ചണുമാണ് ഫ്ലാറ്റിന്‍റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഏതാണ്ട് 9000 ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള ഡ്യൂപ്ലക്‌സ് ഫ്ലാറ്റാണിത്.
Venu Kunnappilly flat: മാമാങ്കം നിര്‍മാതാവും കാവ്യ ഫിലിംസ് ഉടമയുമായ വേണു കുന്നപ്പള്ളിയുടെ ഗൃഹപ്രവേശത്തിനും പിന്നീട് ഇരുവരും ഒന്നിച്ച് പങ്കെടുത്തു. കൊച്ചിയില്‍ കുണ്ടന്നൂര്‍ ഫ്ലാറ്റില്‍ തന്നെയാണ് വേണു കുന്നപ്പള്ളിയുടെയും വീട്.
Also Read: മോഹന്‍ലാല്‍ സിഹം, മമ്മൂട്ടി ടൈഗര്‍, വിജയ് ദേവരകൊണ്ടയുടെ മാസ് മറുപടി വൈറല്‍