മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടേതായി Mammootty റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ബസൂക്ക' Bazooka. മെഗാസ്റ്റാര്‍ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
'ബസൂക്ക'യുടെ ഫാന്‍ മെയ്‌ഡ് പോസ്‌റ്ററാണ് Bazooka new poster സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത നിറമുള്ള ആര്‍മി ജാക്കറ്റ് ധരിച്ച് ഫ്രീക്ക് ലുക്കിലാണ് പുതിയ പോസ്‌റ്ററില്‍ മമ്മൂട്ടിയെ കാണാനാവുക. ഏതാനും ആയുധങ്ങള്‍ സജ്ജീകരിച്ചതാണ് താരത്തിന്‍റെ ജാക്കറ്റ്. ഒപ്പം ചെവിയില്‍ ഒരു ഇയര്‍ ഫോണും താരം ഘടിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഫാന്‍ പേജുകളിലാണ് ഈ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ Bazooka first look poster പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഫസ്‌റ്റ് ലുക്ക് പങ്കുവച്ചത്. പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലില്‍ കൂളിങ് ഗ്ലാസും ധരിച്ച് ഒരു ആഡംബര ബൈക്കിനരികില്‍ സ്‌റ്റൈലായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ഫസ്‌റ്റ് ലുക്കില്‍. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ 'ബസൂക്ക'യുടെ ഫസ്‌റ്റ് ലുക്കും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റില്‍ പോസ്‌റ്ററും ശ്രദ്ധ നേടിയിരുന്നു. സ്യൂട്ട് ധരിച്ച് കൈകളുടെ പിറകില്‍ തോക്കൊളിപ്പിച്ച് ശാന്തനായി നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ടൈറ്റില്‍ പോസ്‌റ്ററില്‍. കൈയില്‍ തോക്കുണ്ടെങ്കിലും തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്‌റ്ററില്‍ കാണാനായത്.
സിനിമയുടെ ചിത്രീകരണം Bazooka shooting അടുത്തിടെയാണ് ആരംഭിച്ചത്. എറണാകുളത്ത് ആയിരുന്നു ചിത്രീകരണം തുടങ്ങിയത്. സിനിമയെ കുറിച്ച് മമ്മൂട്ടി അടുത്തിടെ പ്രതികരിച്ചിരുന്നു. 'ആസ്വാദകരെ അമ്പരപ്പിക്കുന്ന ഒരു തിരക്കഥ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു ആക്ഷന്‍ ചിത്രമാണ് ബസൂക്ക. വിവേകികളുടെ ഗെയിം കൂടിയാണ് ഈ കഥ. കൂടാതെ ശക്തമായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രങ്ങളുണ്ട്. വളരെ നന്നായി ഒരുക്കിയ തിരക്കഥ ആണിത്. ബസൂക്കയിലെ എന്‍റെ കഥാപാത്രം എന്നെ വളരെ രസകരമായ ഒരു യാത്രയിലേക്ക് കൊണ്ടു പോകുമെന്ന് ഉറപ്പാണ്' - ഇപ്രകാരമാണ് ബസൂക്കയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയെ കൂടാതെ ഗൗതം വാസുദേവ് മേനോന്‍ Gautham Vasudev Menon, ഷൈൻ ടോം ചാക്കോ Shine Tom Chacko എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തും. നിമിഷ് രവി ആണ് സിനിമയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുക. നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കും. മിഥുൻ മുകുന്ദനാണ് സംഗീതം.
തിയേറ്റർ ഓഫ് ഡ്രീംസ്, സരിഗമ എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്ര, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. നവാഗതനായ ഡിനോ ഡെന്നിസാണ് 'ബസൂക്ക'യുടെ രചനയും സംവിധാനവും. 'എന്നിട്ടും', 'ഒറ്റനാണയം' എന്നീ സിനിമകളിൽ ഡിനോ ഡെന്നിസ് അഭിനയിച്ചിട്ടുണ്ട്. പ്രശസ്‌ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റ മകന്‍ കൂടിയാണ് ഡിനോ ഡെന്നിസ്.
Also Read: പോണി ടെയിലിലും കൂളിങ് ഗ്ലാസിലും കസറി മമ്മൂട്ടി; ബസൂക്ക ഫസ്‌റ്റ് ലുക്ക് പുറത്ത്