Rorschach title song: വ്യത്യസ്‌ത കഥ പറച്ചിലും ആഖ്യാന രീതിയുമായി പ്രേക്ഷകരെ ആസ്വാദനത്തിന്‍റെ കൊടുമുടിയിലെത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ 'റോഷാക്ക്'. ഒക്‌ടോബര്‍ ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. മൂന്ന് വാരം പിന്നിടുമ്പോഴും 'റോഷാക്ക്' വിജയ യാത്ര തുടരുകയാണ്.
ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ഇന്‍ മൈ ആംസ്' എന്ന് ആരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. എസ് എ ആണ് ഗാന രചനയും ഗാനാലാപനവും. മിഥുന്‍ മുകന്ദന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തില്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ലൂക്ക് ആന്‍റണിയുടെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനവും ഗാന രംഗത്തില്‍ കാണാാം. സിനിമയുടെ നരേഷനിലേയ്‌ക്ക് കൂട്ടിക്കൊണ്ടു പോവുന്നതാണ് ഈ ഗാനം. ഈ ഗാനം ഉള്‍പ്പെടെ സിനിമയിലെ എല്ലാ ഗാനങ്ങള്‍ക്കും ഒരു ഇന്‍റര്‍നാഷണല്‍ ടച്ചുണ്ടായിരുന്നു. മിക്ക്യ ഗാനങ്ങളുടെയും വരികള്‍ ഇംഗ്ലീഷില്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
മമ്മൂട്ടിയെ കൂടാതെ ജഗദീഷ്, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍ തുടങ്ങിയവരും സുപ്രധാന വേഷത്തിലെത്തിയിരുന്നു. 'കെട്ട്യോളാണ് മാലാഖ' എന്ന സിനിമയ്‌ക്ക് ശേഷം നിസാം ബഷീര്‍ ഒരുക്കിയ ചിത്രം കൂടിയായിരുന്നു 'റോഷാക്ക്'.
സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്.