Mammootty with Unnikrishnan: വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍. മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയാണ് ഉണ്ണികൃഷ്‌ണന്‍റെ പുതിയ ത്രില്ലറില്‍ നായകനായെത്തുക. പൊലീസ് വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിക്ക്.
Mammootty Unnikrishnan movie shooting: സിനിമയുടെ പൂജ എറണാകുളത്ത് നടന്നു. ജൂലൈ 15ന് പൂയംകുട്ടിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജൂലൈ 18നാകും മമ്മൂട്ടി ജോയിന്‍ ചെയ്യുക. കൊച്ചി, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് സിനിമയിലെ നായികമാര്‍. പ്രശസ്‌ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് പ്രതിനായക വേഷത്തിലെത്തുക. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഇവരെ കൂടാതെ സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ജിനു എബ്രഹാം തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കും. 35 ഓളം പുതുമുഖങ്ങളും ചിത്രത്തിന്‍റെ ഭാഗമാണ്.
ഉദയ കൃഷ്‌ണ ആണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കുക. ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. മനോജ് എഡിറ്റിങ്ങും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കും. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. അരോമ മോഹന്‍ ആണ് നിര്‍മാണ നിര്‍വഹണം. ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് നിര്‍മാണം.