മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്ത്. 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.
താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ ടൈറ്റില്‍ വെളിപ്പെടുത്തിയത്.
'കണ്ണൂര്‍ സ്‌ക്വാഡ്', 'ക്രിസ്‌റ്റഫര്‍', 'കാതല്‍' എന്നിവയാണ് തന്‍റെ വരാനിരിക്കുന്ന പ്രൊജക്‌ടുകള്‍ എന്നാണ് മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. 'നന്‍പകല്‍ നേരത്ത് മയക്കം', 'റോഷാക്ക്', 'കാതല്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'.
-
#Megastar421 Officially titled as #KannurSquad. @mammukka himself revealed the title in a latest Tamil Interview.
— Dreamax Cinemas (@DasanDeepak) January 24, 2023 " class="align-text-top noRightClick twitterSection" data="
Direction - Roby Varghese Raj
Script - Rony David Raj @MKampanyOffl Production No.4
Music - Sushin Shyam pic.twitter.com/5ZTcLupdbi
">#Megastar421 Officially titled as #KannurSquad. @mammukka himself revealed the title in a latest Tamil Interview.
— Dreamax Cinemas (@DasanDeepak) January 24, 2023
Direction - Roby Varghese Raj
Script - Rony David Raj @MKampanyOffl Production No.4
Music - Sushin Shyam pic.twitter.com/5ZTcLupdbi#Megastar421 Officially titled as #KannurSquad. @mammukka himself revealed the title in a latest Tamil Interview.
— Dreamax Cinemas (@DasanDeepak) January 24, 2023
Direction - Roby Varghese Raj
Script - Rony David Raj @MKampanyOffl Production No.4
Music - Sushin Shyam pic.twitter.com/5ZTcLupdbi
ഒരു കുറ്റാന്വേഷണ ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. 'കണ്ണൂര്‍ സ്‌ക്വാഡി'ന് മുമ്പ് 'മെഗാസ്‌റ്റാര്‍ 421' എന്നായിരുന്നു ചിത്രം അറിയപ്പെട്ടിരുന്നത്. മമ്മൂട്ടിയുടെ 421ാം ചിത്രം കൂടിയാണിത്.
പൂനെ, മുംബൈ, അതിരംപള്ളി, പാലാ, കൊച്ചി, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറര്‍ ഫിലിംസാണ് സിനിമയുടെ വിതരണം.
ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആണ് സിനിമയുടെ സംവിധാനം. 'പുതിയ നിയമം', 'ദി ഗ്രേറ്റ് ഫാദര്‍', 'ക്യാപ്‌റ്റന്‍', 'ലവ് ആക്ഷന്‍ ഡ്രാമ' തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് റോബി വര്‍ഗീസ് രാജ്. മമ്മൂട്ടിയെ കൂടാതെ സണ്ണി വെയ്‌ന്‍, ഷറഫുദ്ദീന്‍, അസീസ് നെടുമങ്ങാട്, ഗായത്രി അരുണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
Also Read: തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍; ചിത്രം പകര്‍ത്തി നിര്‍മാതാവ്
നടന്‍ റോണി രാജ് ഡേവിഡ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. മുഹമ്മദ് റാഹില്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും. റോണക്‌സ് സേവിയര്‍ മേക്കപ്പും അരുണ്‍ മനോഹര്‍ വസ്‌ത്രാലങ്കാരവും നിര്‍വഹിക്കും.