മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കാതല്‍ ദി കോര്‍' സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'നീയാണെന്‍ ആകാശം' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Neeyanen Aakasham song). കുരിശു പള്ളി പെരുന്നാള്‍ ഘോഷയാത്രയാണ് ഗാന പശ്ചാത്തലം.
മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രത്തിന്‍റെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെ വേഷം ചെയ്യുന്ന ജ്യോതികയുമാണ് ഗാനരംഗത്തില്‍. ജാക്വലിന്‍ മാത്യുവിന്‍റെ ഗാനരചനയില്‍ മാത്യൂസ് പുളിക്കന്‍റെ സംഗീതത്തില്‍ ആന്‍ ആമിയാണ് ഈ വൈകാരിക ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ 'കാതലി'ലെ 'എന്നും എന്‍ കാവല്‍' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'കാതലി'ന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധി സഹതാരങ്ങളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
ചിത്രം 54-ാമത് ഐഎഫ്‌എഫ്‌ഐയിലും പ്രദർശിപ്പിച്ചിരുന്നു. 'കാതലി'ലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി എന്നിവർ ചിത്രം കാണാൻ ഗോവയില്‍ എത്തിയിരുന്നു (Kaathal The Core screened at IFFI 2023).
മമ്മൂട്ടി, ജ്യോതിക എന്നിവരെ കൂടാതെ ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ആദര്‍ശ് സുകുമാരന്‍, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. പോള്‍സണ്‍ സ്‌കറിയ, ആദര്‍ശ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിച്ചു. മാത്യൂസ് പുളിക്കന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയത്.
Also Read: 'എന്‍റെ ഹൃദയത്തില്‍ സ്‌പര്‍ശിച്ച കാതല്‍'; ജ്യോതികയുടെ കുറിപ്പ് വൈറല്‍
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് സിനിമയുടെ വിതരണം. മമ്മൂട്ടി കമ്പനിയാണ് സിനിമയുടെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിച്ച മൂന്നാമത്തെ ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ആണ് ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രം.
'കണ്ണൂര്‍ സ്‌ക്വാഡ്' ആണ് 'കാതലി'ന് മുമ്പ് മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രം. 'കണ്ണൂര്‍ സ്‌ക്വാഡ്' 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു (Kannur Squad enters 100 crore club). സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 35 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.