Christopher teaser: മമ്മൂട്ടി- ബി.ഉണ്ണികൃഷ്‌ണന്‍ ചിത്രം 'ക്രിസ്‌റ്റഫറി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നതാണ് പുതുവത്സര സമ്മാനമായെത്തിയ 'ക്രിസ്‌റ്റഫര്‍' ടീസര്‍. മമ്മൂട്ടി തന്നെയാണ് ടീസര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
ഒരു ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ രംഗങ്ങള്‍ അടങ്ങുന്നതാണ് ടീസര്‍. ബയോഗ്രാഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമ പുറത്തിറങ്ങുക.
മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ന് ശേഷം ബി.ഉണ്ണികൃഷ്‌ണനും ഉദയകൃഷ്‌ണയും ഒരുക്കുന്ന ചിത്രം കൂടിയാണ് 'ക്രിസ്‌റ്റഫര്‍;. 2010ല്‍ പുറത്തിറങ്ങിയ 'പ്രമാണി'ക്ക് ശേഷം മമ്മൂട്ടിയും ബി.ഉണ്ണികൃഷ്‌ണനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ക്രിസ്‌റ്റഫറിനുണ്ട്.
- " class="align-text-top noRightClick twitterSection" data="">
സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തെന്നിന്ത്യന്‍ താരം വിനയ് റായും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനയ് റായ്‌യുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. 35ഓളം പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
ഫൈസ് സിദ്ദിഖ് ഛായാഗ്രഹണവും മനോജ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ജസ്‌റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കിയിരിക്കുന്നത്. ജിതേഷ് പൊയ്യ ചമയവും പ്രവീണ്‍ വര്‍മ വസ്‌ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു.
Also Read: 'തിരുക്കുറല്‍ നാടകത്തിന് പറ്റിയ പേര്'; ആകാംക്ഷ നിറച്ച് മമ്മൂട്ടിയും ലിജോയും