ETV Bharat / entertainment

പട്ടാള ഉദ്യോഗസ്ഥനായി മമ്മൂട്ടി; ഏജന്‍റ്‌ പുതിയ പോസ്‌റ്റര്‍ പുറത്ത്.. - ഏജന്‍റിലെ മമ്മൂട്ടിയുടെ സ്‌റ്റില്‍

ഏജന്‍റിലൂടെ ഇതാദ്യമായാണ് മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിച്ചെത്തുന്നത്.

Mammootty looks dapper as an army officer  Mammootty looks dapper  latest still from Agent  Agent  പട്ടാള ഉദ്യോഗസ്ഥനായി മമ്മൂട്ടി  ഏജന്‍റ്‌ പുതിയ പോസ്‌റ്റര്‍ പുറത്ത്  ഏജന്‍റ്‌  മമ്മൂട്ടി  അഖില്‍ അക്കിനേനി  Mammootty  Akhil Akkineni  ഏജന്‍റിലെ മമ്മൂട്ടിയുടെ സ്‌റ്റില്‍  ഏജന്‍റിലെ മമ്മൂട്ടിയുടെ പോസ്‌റ്റര്‍
ഏജന്‍റ്‌ പുതിയ പോസ്‌റ്റര്‍ പുറത്ത്
author img

By

Published : Mar 2, 2023, 10:40 AM IST

മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്ക് സുവര്‍ണ വര്‍ഷമാണ് 2023. ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് 'ഏജന്‍റ്‌'. തെന്നിന്ത്യന്‍ യുവ താരം അഖില്‍ അക്കിനേനി നായകനായി എത്തുന്ന തെലുഗു ചിത്രത്തില്‍ മമ്മൂട്ടിയും സുപ്രധാന വേഷത്തിലാണ് എത്തുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ ഏജന്‍റിലെ മമ്മൂട്ടിയുടെ സ്‌റ്റില്ലുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

നേവി ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും ബ്രൗണ്‍ നിറമുള്ള പാന്‍റ്‌സും, ബുള്ളറ്റ് പ്രൂഫും, തൊപ്പിയും ധരിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. ഒരു സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മഹാദേവ് എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിക്കുക. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ വന്‍ മേക്കോവറിലാണ് അഖില്‍ അക്കിനേനി പ്രത്യക്ഷപ്പെടുന്നത്.

തെലുഗു സൂപ്പര്‍ താരം അഖില്‍ അക്കിനേയും മമ്മൂട്ടിയും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഏജന്‍റ്'. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. എകെ എന്‍റര്‍ടെയിന്‍മെന്‍റ്‌സ്‌, സുരേന്ദര്‍ 2 സിനിമ എന്നീ ബാനറുകളില്‍ രമാ ബ്രഹ്മം ശങ്കരയാണ് 'ഏജന്‍'റിന്‍റെ നിര്‍മാണം.

സുരേന്ദര്‍ റെഡ്ഡിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'ഏജന്‍റ്' മലയാളം, തെലുഗു, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. വേള്‍ഡ് വൈഡായി ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: ആ വലിയ പ്രഖ്യാപനം ഉടനെ; മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ സിനിമയുടെ ടൈറ്റിലും ഫസ്‌റ്റ്‌ ലുക്കും ഇന്ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.