Mammootty Jyothika movie Kaathal update: മെഗാസ്‌റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജ്യോതികയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'കാതല്‍ ദി കോര്‍'. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുള്ള ഒരു വിവരമാണ് പുറത്ത് വരുന്നിരിക്കുകയാണിപ്പോള്‍.
Kaathal The Core release: 'കാതല്‍' ഏപ്രില്‍ 20ന് റിലീസിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ട്വീറ്റിലൂടെ ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഈദ് റിലീസായാണ് എത്തുന്നതെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‌തിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചുള്ള 'കാതല്‍' പോസ്‌റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Kaathal The Core Eid release: 'ദി കോര്‍' എന്ന ടാഗ്‌ലൈനോടു കൂടി പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും 'കാതലി'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി ഏപ്രില്‍ 20ന് തിയേറ്ററുകളില്‍ എത്തും. ജിയോ ബേബിയുടെ ഏഴാമത്തെ ചിത്രം കൂടിയാണിത്.
-
#Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9
— Sreedhar Pillai (@sri50) February 23, 2023 " class="align-text-top noRightClick twitterSection" data="
">#Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9
— Sreedhar Pillai (@sri50) February 23, 2023#Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9
— Sreedhar Pillai (@sri50) February 23, 2023
Mammootty as election candidate in Kaathal: 'കാതലി'ല്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസിയുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ മാത്യു ദേവസിയുടെ ഫ്ലക്‌സ് ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്ലക്‌സ് ബോര്‍ഡായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചത്.
Kaathal The Core cast and crew: ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അനഘ അക്കു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് രചന. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും മാത്യൂസ് പുളിക്കല്‍ സംഗീതവും ഒരുക്കും.
Mammootty Kampany movies: മമ്മൂട്ടി കമ്പനി ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറെര്‍ ഫിലിംസാണ് സിനിമയുടെ വിതരണം. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍'. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ആയിരുന്നു ഈ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രം.
Mammootty s latest movies: 'ക്രിസ്‌റ്റഫറി'ന് ശേഷമുള്ള മമ്മൂട്ടിയുടെ ചിത്രം കൂടിയാണ് 'കാതല്‍'. 'നന്‍പകല്‍ നേരത്ത് മയക്കം' ആയിരുന്നു 'ക്രിസ്‌റ്റഫറി'ന് മുമ്പ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ശേഷമായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
Also Read: 'കണ്ണൂര്‍ സ്‌ക്വാഡു'മായി മമ്മൂട്ടി ; പുതിയ ചിത്രം വെളിപ്പെടുത്തി താരം