ETV Bharat / entertainment

മേലിൽ ശ്രദ്ധിക്കുമെന്ന് മമ്മൂട്ടി ; തന്‍റെ സുന്ദരമായ തല കാരണം അദ്ദേഹം ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്ന് ജൂഡ് ആന്‍റണി - ജൂഡ് ആന്‍റണി

Jude Anthany Joseph replied on Mammootty post: തന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. നടന്‍റെ ഖേദ പ്രകടനത്തില്‍ താന്‍ ഖേദിക്കുന്നുവെന്ന് ജൂഡ് ആന്‍റണി

Mammootty express regret  Mammootty  Jude Anthany body shaming incident  Jude Anthany body shaming  Jude Anthany  Jude Anthany Joseph replied on Mammootty post  Jude Anthany Joseph  Jude Anthany Joseph replied  ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി  മമ്മൂട്ടി  ഖേദം പ്രകടിപ്പിച്ച് ജൂഡ് ആന്‍റണി ജോസഫ്  ജൂഡ് ആന്‍റണി ജോസഫ്  ജൂഡ്‌ ആന്‍റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തി  മമ്മൂട്ടിയുടെ ഖേദ പ്രകടനം  ജൂഡ് ആന്‍റണി  മമ്മൂക്ക
ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
author img

By

Published : Dec 15, 2022, 11:17 AM IST

സംവിധായകന്‍ ജൂഡ്‌ ആന്‍റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി. ജൂഡ്‌ ആന്‍റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകളില്‍ ഖേദമുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ ഖേദ പ്രകടനം.

'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനോട് അനുബന്ധിച്ച്‌ നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്‍റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പുതരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി.'-മമ്മൂട്ടി കുറിച്ചു.

Mammootty express regret  Mammootty  Jude Anthany body shaming incident  Jude Anthany body shaming  Jude Anthany  Jude Anthany Joseph replied on Mammootty post  Jude Anthany Joseph  Jude Anthany Joseph replied  ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി  മമ്മൂട്ടി  ഖേദം പ്രകടിപ്പിച്ച് ജൂഡ് ആന്‍റണി ജോസഫ്  ജൂഡ് ആന്‍റണി ജോസഫ്  ജൂഡ്‌ ആന്‍റണി ജോസഫിനെ ബോഡി ഷെയിമിംഗ് നടത്തി  മമ്മൂട്ടിയുടെ ഖേദ പ്രകടനം  ജൂഡ് ആന്‍റണി  മമ്മൂക്ക
ഖേദം പ്രകടിപ്പിച്ച് ജൂഡ് ആന്‍റണി ജോസഫ്

മമ്മൂട്ടി പങ്കുവച്ച കുറിപ്പിന് താഴെ കമന്‍റുമായി ജൂഡ്‌ ആന്‍റണിയും രംഗത്തെത്തി. 'എനിക്കാ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്‍റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു' - ജൂഡ് കുറിച്ചു.

ജൂഡ്‌ ആന്‍റണിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 2018. രണ്ട് ദിവസം മുമ്പായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച്. മമ്മൂട്ടി ഉള്‍പ്പടെ നിരവധി താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പരിപാടിക്കിടെ ജൂഡിന് തലമുടി ഇല്ലെങ്കിലും നല്ല ബുദ്ധിയാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Also Read: മുടി ഇല്ലാത്തതില്‍ എനിക്കോ കുടുംബത്തിനോ വിഷമമില്ല, വെറുതെ മമ്മൂട്ടിയെ ചൊറിയേണ്ട : ജൂഡ് ആന്‍റണി

ഇത് ബോഡി ഷെയിമിംഗ് ആണെന്ന് വിമര്‍ശനം ഉന്നയിച്ച് ഒരു കൂട്ടര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ ഇത് ബോഡി ഷെയിമിംഗ് അല്ലെന്ന അഭിപ്രായം രേഖപ്പെടുത്തി ജൂഡ് ആന്‍റണി തന്നെ രംഗത്തെത്തിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.