ETV Bharat / entertainment

'സംശയങ്ങളാണ്‌ എല്ലാത്തിന്‍റെയും തുടക്കം'; അയ്യരുടെ 5ാം വരവ്‌ കലക്കി - CBI series

CBI 5 The Brain trailer: 'സിബിഐ 5: ദ്‌ ബ്രെയ്‌ന്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങി. മറ്റ്‌ പരമ്പരകളിലേത്‌ പോലെ അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ കാണാനാകും എന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്‌.

CBI 5 The Brain trailer  Mammootty CBI 5 The Brain  അയ്യരുടെ 5ാം വരവ്‌  'സിബിഐ 5: ദ്‌ ബ്രെയ്‌ന്‍' ട്രെയ്‌ലര്‍  CBI 5 The Brain Release  Mammootty Mukesh Jagathy teamup  Jagathy Sreekumar joins CBI 5 team  CBI series  CBI 5 The Brain cast and crew
'സംശയങ്ങളാണ്‌ എല്ലാറ്റിന്‍റെയും തുടക്കം'; അയ്യരുടെ 5ാം വരവ്‌ കലക്കി
author img

By

Published : Apr 23, 2022, 9:03 AM IST

CBI 5 The Brain trailer: ആരാധകര്‍ നാളേറെയായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് 'സിബിഐ 5: ദ്‌ ബ്രെയ്‌ന്‍'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സിബിഐ പരമ്പരയുടെ എല്ലാ ചേരുവകളും നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്‌.

മറ്റ്‌ പരമ്പരകളിലേത്‌ പോലെ അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ കാണാനാകും എന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്‌. ദുരൂഹ മരണങ്ങളുടെ നിഗൂഢതകളെ തുറന്നുകാട്ടുകയാണ് അയ്യരും കൂട്ടരും. സേതുരാമയ്യരുടെ അഞ്ചാം വരവും ഗംഭീരമാകുമെന്നാണ്‌ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ട്രെയ്‌ലറില്‍ ജഗതിയുടെ കഥാപാത്രത്തെയും കാണാം.

  • " class="align-text-top noRightClick twitterSection" data="">

CBI 5 The Brain Release: ഈദ്‌ റിലീസായി മെയ്‌ ഒന്നിനാണ്‌ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ഞായറാഴ്‌ചയാണ് സിനിമയുടെ റിലീസ്‌. ഒരു സിനിമയുടെ റിലീസ്‌ ഞായറാഴ്‌ച വരുന്നത്‌ വളരെ അപൂര്‍വമാണ്. 'സിബിഐ 5 ദ ബ്രെയിനി'ന്‍റെ സെന്‍സറിംഗ്‌ നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ്‌ തീയതി നിശ്ചയിച്ചത്‌. യു/എ സര്‍ട്ടിഫിക്കറ്റ്‌ ആണ് ചിത്രത്തിന് ലഭിച്ചത്‌.

Mammootty Mukesh Jagathy teamup: മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തുന്നു എന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്‌. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്. സിനിമയില്‍ ചാക്കോ ആയി വീണ്ടും മുകേഷ്‌ തന്നെ എത്തും. വിക്രമായി ജഗതി ശ്രീകുമാറും എത്തും. അനൂപ്‌ മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു.

Jagathy Sreekumar joins CBI 5 team: സെറ്റില്‍ വിക്രമായി ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥനായാണ് ജഗതി പ്രത്യേക്ഷപ്പെട്ടത്‌. മീശവച്ച്‌, മുണ്ടും ഷര്‍ട്ടുമണിഞ്ഞ്‌ ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന വിക്രമിനെയാണ് ചിത്രത്തില്‍ ദൃശ്യമായത്‌.

CBI series: മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്‌.എന്‍.സ്വാമിയാണ് തിരക്കഥ എഴുതുന്നത്‌. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. 1988 ഫെബ്രുവരി 18നാണ്‌ സിബിഐ സിരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്‌' പുറത്തിറങ്ങിയത്‌. പിന്നീട്‌, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്‌.

CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേശ്‌ പിഷാരടി, പ്രശാന്ത്‌ അലക്‌സാണ്ടര്‍, സുദേവ്‌ നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ്‌ നെടുമങ്ങാട്‌, സന്തോഷ്‌ കീഴാറ്റൂര്‍, കോട്ടയം രമേശ്‌, പ്രസാദ്‌ കണ്ണന്‍, സുരേഷ്‌ കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരക്കുക.‌ അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. സിബിഐ സിരീസിലെ മറ്റ്‌ നാല്‌ ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്‌, ഡല്‍ഹി എന്നിവിടങ്ങളാണ്‌ ലൊക്കേഷനുകള്‍.

Also Read: 'നാഗവല്ലി' 'സേതുരാമയ്യരെ' കണ്ടപ്പോള്‍ ; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.