ETV Bharat / entertainment

'20 ലക്ഷം വിലയുള്ള ആ സാധനം രാജുവിന്‍റേല്‍ കാണും'; പൃഥ്വിയുടെ 2 ക്രേസുകളെ കുറിച്ച് മല്ലിക സുകുമാരന്‍ - Mallika Sukumaran about Prithviraj craze

ആരെയും കൂസാതെയുള്ള തുറന്നു പറച്ചില്‍ പലപ്പോഴും മല്ലികയെ വാര്‍ത്താതലക്കെട്ടുകളില്‍ എത്തിക്കാറുണ്ട്‌. ഇടയ്‌ക്കിടെ ട്രോളുകളിലും ഇടംപിടിക്കാറുണ്ട്‌ നടി.

Mallika Sukumaran about Prithviraj  Prithviraj craze in two things  പൃഥ്വിയുടെ 2 ക്രേസുകളെ കുറിച്ച് മല്ലിക  Mallika Sukumaran in trolls  Mallika Sukumaran about Prithviraj craze  Mallika Sukumaran about family
'20 ലക്ഷം വിലയുള്ള ആ സാധനം രാജുവിന്‍റേല്‍ കാണും'; പൃഥ്വിയുടെ 2 ക്രേസുകളെ കുറിച്ച് മല്ലിക സുകുമാരന്‍
author img

By

Published : Jun 3, 2022, 6:23 PM IST

Updated : Jun 3, 2022, 6:40 PM IST

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി മല്ലിക സുകുമാരന്‍. മിനി സ്‌ക്രീനിലൂടെയും ബിഗ്‌ സ്‌ക്രീനിലൂടെയും പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച നടിയാണ് മല്ലിക. മലയാള സിനിമയിലെ രണ്ട്‌ സൂപ്പര്‍താരങ്ങളുടെ അമ്മ, അന്തരിച്ച പ്രമുഖ നടന്‍ സുകുമാരന്‍റെ ഭാര്യ എന്നീ നിലകളിലും സുപരിചിതയാണ് മല്ലിക.

Mallika Sukumaran in trolls: ആരെയും കൂസാതെയുള്ള തുറന്നു പറച്ചില്‍ പലപ്പോഴും മല്ലികയെ വാര്‍ത്താതലക്കെട്ടുകളില്‍ എത്തിക്കാറുണ്ട്‌. ഇടയ്‌ക്കിടെ ട്രോളുകളിലും ഇടംപിടിക്കാറുണ്ട്‌ നടി. ഇപ്പോഴിതാ വീണ്ടും മല്ലിക സുകുമാരന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളിലേറെയും തന്‍റെ കൊച്ചുമക്കളുടെ വിശേഷങ്ങളാകും നടി പങ്കുവയ്‌ക്കുക.

Mallika Sukumaran about Prithviraj craze: എന്നാലിപ്പോള്‍ മകന്‍ പൃഥ്വിരാജിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മല്ലിക. പൃഥ്വിയുടെ ഇഷ്‌ടങ്ങളെ കുറിച്ചാണ് നടിയുടെ വെളിപ്പെടുത്തല്‍. 'വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്. എവിടെ പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്‍റേല്‍ കാണും. ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അതിന്‍റെ വില കേട്ട് ഞാന്‍ ഞെട്ടി. അവന്‍ ചോദിക്കും; 'അമ്മേ ഞാനൊരു വണ്ടിയെടുക്കട്ടെ എന്ന്. എന്‍റെ പൊന്നുമോനേ നിന്‍റെ കാശ്‌, നീ ടാക്‌സ്‌ അടയ്‌ക്കുന്നു, നിനക്ക് ഇഷ്‌ടമുള്ളത്‌ ചെയ്യാന്‍ ഞാന്‍ പറയും', മല്ലിക പറഞ്ഞു.

Mallika Sukumaran about family: അഭിമുഖത്തില്‍ സിനിമയെ കുറിച്ചും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്‌. 'വീട്ടില്‍ ഞങ്ങളാരും സിനിമയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടത്താറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസ് എന്നൊക്കെ ചോദിക്കാറുണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ചകളൊന്നും അതിന്‍റെ പേരില്‍ നടത്താറില്ല. എല്ലാവരും ഒന്നിച്ചു കൂടിയാല്‍ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതലും പറയുന്നത്‌', മല്ലിക സുകുമാരന്‍ പറഞ്ഞു.

Also Read: പ്രചോദനമേകാൻ ജോർദാനില്‍ വന്ന ആളെ കണ്ടോ?: ചിത്രം പങ്ക് വച്ച് പൃഥ്വിരാജ്

Last Updated : Jun 3, 2022, 6:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.