ETV Bharat / entertainment

സുരേഷ് ഗോപിയുടെ പേരില്‍ മാറ്റം; പ്രമുഖ താരങ്ങള്‍ക്ക് പിന്നാലെ നടനും - പാപ്പന്‍

തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് പേരില്‍ സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്.

Mollywood  Mollywood Latest News  Malayalam  Superstar  Suresh Gopi  Suresh Gopi Name Changed  Name Changed Actors  Mollywood Superstar  Jewish Numerology  സുരേഷ് ഗോപി  പേര് മാറ്റി സുരേഷ് ഗോപി  ജ്യൂയിഷ് ന്യൂമറോളജി  പേരില്‍ മാറ്റം വരുത്തി  സൂപ്പര്‍സ്‌റ്റാര്‍  മലയാളത്തിന്‍റെ സൂപ്പര്‍സ്‌റ്റാര്‍  പാപ്പന്‍  ജോഷി
സുരേഷ് ഗോപിയുടെ പേരില്‍ മാറ്റം; പ്രമുഖ താരങ്ങള്‍ക്ക് പിന്നാലെ നടനും
author img

By

Published : Sep 5, 2022, 6:25 PM IST

Updated : Sep 5, 2022, 7:26 PM IST

ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് ആരാധകര്‍ സൂപ്പര്‍താരത്തിന് നല്‍കിയത്. സിനിമകള്‍ക്കൊപ്പം തന്നെ രാഷ്‌ട്രീയ രംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും എല്ലാം സജീവമാണ് നടന്‍.

അടുത്തിടെ ഇറങ്ങിയ പാപ്പന്‍ എന്ന ചിത്രം സുരേഷ്‌ ഗോപിയുടെതായി തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പാപ്പന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സിനിമാവിശേഷങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും എപ്പോഴും സജീവമാകാറുണ്ട് നടന്‍.

അതേസമയം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ തന്‍റെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. പേരിന്‍റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ ഒരു എസ് കൂടി ചേര്‍ത്താണ് മാറ്റം. Suresh gopi എന്ന സ്‌പെല്ലിങ്ങിന് പകരം Suressh gopi എന്നാണ് മാറ്റിയിരിക്കുന്നത്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരമാണ് നടന്‍ തന്‍റെ പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരേഷ് ഗോപിക്ക് പുറമെ മലയാള സിനിമയിലെ മറ്റ് ചില പ്രമുഖരും സമാനമായി പേരുകളില്‍ മുന്‍പ് മാറ്റം വരുത്തിയിട്ടുണ്ട്. സംവിധായകന്‍ ജോഷി, നടി ലെന, റായി ലക്ഷ്‌മി, റോമ തുടങ്ങിയവരാണ് ഇത്തരത്തില്‍ തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയത്. സംവിധായകന്‍ ജോഷി തന്‍റെ പേരിനൊപ്പം y എന്ന ഇംഗ്ലീഷ് അക്ഷരം ചേര്‍ത്ത് Joshiy എന്നാക്കി മാറ്റിയിരുന്നു.

നടി ലെന തന്‍റെ Lena പേരില്‍ നിന്നും Lenaa എന്നും, റോമ തന്‍റെ പേര് Romaയ്‌ക്കൊപ്പം h ചേര്‍ത്ത് Romah എന്നും മാറ്റി. നടി ലക്ഷ്‌മി റായ് തന്‍റെ പേര് റായി ലക്ഷ്‌മി എന്ന് ഇതുപോലെ ന്യൂമറോളജി പ്രകാരം തിരുത്തുകയായിരുന്നു.

Last Updated : Sep 5, 2022, 7:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.