മലയാളികളുടെ പ്രിയ ഹാസ്യ നടന്‍ കൊച്ചു പ്രേമന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മലയാളി സിനിമ ലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ യുവ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഒരു ലഘു അനുശോചന കുറിപ്പുമായാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. കോളജ് പഠന കാലം മുതലുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വേര്‍പാട് തീരാ നഷ്‌ടമാണെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
'പ്രിയപ്പെട്ട കൊച്ചുപ്രേമൻ യാത്രയായി. ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹം നേടിയെടുത്തും നമ്മളിലൊരാളായി ജീവിച്ച അനുഗ്രഹീത കലാകാരൻ ആയിരുന്നു അദ്ദേഹം. കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി എനിക്കുണ്ടായിരുന്നത്. അവസാനമായി ഞങ്ങൾ ഒന്നിച്ചത് 'ആറാട്ട്' എന്ന സിനിമയിലാണ്. വ്യക്തിപരമായി അദ്ദേഹത്തിന്‍റെ വേർപാട് എനിക്ക് തീരാനഷ്‌ടം തന്നെയാണ്. ആ സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.'-മോഹന്‍ലാല്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
'കൊച്ചു പ്രേമന് ആദരാഞ്ജലികള്‍' എന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും കുറിച്ചു. 'പ്രിയ സഹപ്രവര്‍ത്തകന് ആദരാഞ്ജലി'-എന്ന് മഞ്ജു വാര്യരും കുറിച്ചു. 'കൊച്ചു പ്രേമൻ ചേട്ടൻ, വാക്കു കൊണ്ടല്ല, ജീവിതത്തിലും സഹോദര തുല്യനായിരുന്നു. ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച പ്രേമേട്ടൻ ഇനി എന്നും ഓർമ്മകളിൽ..... ആദരാഞ്ജലികൾ' -ദിലീപ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'കൊച്ചു പ്രേമന്‍ ചേട്ടന് വിട. നല്ല കലാകാരന്‍, അതിലുപരി നല്ല മനുഷ്യന്‍. പ്രണാമം. ആദരാഞ്ജലികള്‍'-മനോജ് കെ. ജയനും കുറിച്ചു. 'കൊച്ചു പ്രേമനായി വന്ന് മലയാളികളുടെ മനസ്സില്‍ വലിയ സ്ഥാനത്തെത്തി.. ഷൂട്ട് ഇല്ലാത്ത സമയങ്ങളില്‍ എന്നെ ഒരുപാട് ചിരിപ്പിച്ച എന്‍റെ പ്രേമേട്ടാ.. എന്നും ഉണ്ടാകും ഈ മനസ്സില്‍..'-ജയറാം കുറിച്ചു. 'കൊച്ചു പ്രേമന്‍ ചേട്ടന്‍.. നിങ്ങളോടൊപ്പം ചിലവഴിച്ച സമയം ഞാന്‍ മിസ് ചെയ്യും...നിങ്ങളുമായി പങ്കിട്ട ചിരികള്‍ എന്നും നിലനില്‍ക്കും!'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.