ETV Bharat / entertainment

ഈ വെല്ലുവിളി ഏറ്റെടുക്കാൻ റെഡിയാണോ? 'വാലിബൻ ചലഞ്ചു'മായി മോഹന്‍ലാല്‍, വീഡിയോ വൈറൽ - മലൈക്കോട്ടൈ വാലിബൻ

Malaikottai Vaaliban Coming Soon: മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ജനുവരി 25ന് തിയേറ്ററുകളിലേക്ക്.

valiban challenge video  mohanlal Malaikottai Vaaliban  മലൈക്കോട്ടൈ വാലിബൻ  മോഹൻലാൽ വാലിബൻ ചലഞ്ച്
Vaaliban challenge
author img

By ETV Bharat Kerala Team

Published : Jan 14, 2024, 7:38 AM IST

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'മലൈക്കോട്ടൈ വാലിബൻ'. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 25ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ പ്രേക്ഷകർക്കായി 'വാലിബൻ ചലഞ്ചു'മായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

'മലൈക്കോട്ടൈ വാലിബൻ' സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആരാധകരെ 'വാലിബൻ ചലഞ്ചി'ലേക്ക് സ്വാഗതം ചെയ്‌തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചലഞ്ച് ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണോ എന്ന ക്യാപ്‌ഷനും വീഡിയോയ്‌ക്ക് താഴെ നൽകിയിട്ടുണ്ട് (Mohanlal with vaaliban challenge video as part of Malaikottai Vaaliban promotion).

ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്നതാണ് വീഡിയോയിൽ. 'മലൈക്കോട്ടൈ വാലിബൻ' ടീസറിലെ 'കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം...' എന്ന മോഹൻലാലിന്‍റെ തീ പാറുന്ന ഡയലോഗാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ മുഴങ്ങുന്നത്.

തങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്ന് പറഞ്ഞ് നിരവധി പേരാണ് കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുന്നത്. സിനിമയ്‌ക്കായി കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു. ഏതായാലും പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ചലഞ്ച് വീഡിയോ.

ഏറെ വ്യത്യസ്‌തമായ പ്രൊമോഷൻ രീതികളാണ് മലൈക്കോട്ടൈ വാലിബനായി അണിയറ പ്രവർത്തകർ നടത്തുന്നത്. മലൈക്കോട്ടൈ വാലിബന്‍റെ കാർട്ടൂൺ പുസ്‌തകവും പുറത്തിറക്കുന്നുണ്ട്. അൻപതിനായിരം കുരുന്നുകളിലേക്ക് അടുത്ത ദിവസം പുസ്‌തകം എത്തിച്ചേരും. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിലെ 'മദഭരമിഴിയോരം...' എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

READ MORE: പോര് മാത്രമല്ല വാലിബന് പ്രണയവും വഴങ്ങും ; ശ്രദ്ധനേടി പുതിയ ഗാനം

മലയാള സിനിമയിലെ ഏറ്റവും വലിയ ഓവർസീസ് റിലീസിന് കൂടിയാണ് 'മലൈക്കോട്ടൈ വാലിബൻ' ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ ഓവർസീസിൽ 175ൽ പരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നതെന്നാണ് വിവരം.

പിരിയഡ് ആക്ഷൻ ഡ്രാമ ജോണറിൽ ഒരുക്കിയ ഈ ചിത്രം ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സും കൊച്ചുമോന്‍റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസും അനൂപിന്‍റെ മാക്‌സ് ലാബും വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് നിർമിക്കുന്നത്.

മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്‌ദ്, മനോജ് മോസസ്, കഥ നന്ദി, മണികണ്‌ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പിഎസ് റഫീഖും ലിജോയും ചേര്‍ന്നാണ് വാലിബന്‍റെ തിരക്കഥ ഒരുക്കിയത്. ലിജോ ജോസിന്‍റെ ചുരുളി സിനിമയ്‌ക്കായി കാമറ ചലിപ്പിച്ച മധു നീലകണ്‌ഠൻ ആണ് വാലിബന്‍റെയും ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. റോണക്‌സ് സേവ്യറാണ് മേക്കപ്പ് ആർട്ടിസ്റ്റ്. പി ആർ ഒ - പ്രതീഷ് ശേഖർ.

ALSO READ: പോർമുഖത്ത് വാളേന്തി വാലിബൻ ; ആകാംക്ഷയേറ്റി പുതിയ പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.