ETV Bharat / entertainment

Madhura Manohara Moham| ചിരി വിടര്‍ത്തി മധുര മനോഹര മോഹം മേക്കിങ് വീഡിയോ - ബിന്ദു പണിക്കര്‍

നർമത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ മധുര മനോഹര മോഹം മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഒരു മുഴുനീള എന്‍റർടെയ്‌നറായാണ് സ്‌റ്റെഫി സേവ്യര്‍ ചിത്രം ഒരുക്കിയത്.

Madhura Manohara Moham making video released  Madhura Manohara Moham  Madhura Manohara Moham making video  മധുര മനോഹര മോഹം മേക്കിംഗ് വീഡിയോ  മധുര മനോഹര മോഹം  സ്‌റ്റെഫി സേവ്യര്‍  കോസ്റ്റ്യൂം ഡിസൈനർ സ്‌റ്റെഫി സേവ്യർ  ഷറഫുദ്ദീന്‍  Sharaf U Dheen  രജിഷ വിജയന്‍  Rajisha Vijayan  ബിന്ദു പണിക്കര്‍  Bindu Panicker
ചിരി വിടര്‍ത്തി മധുര മനോഹര മോഹം മേക്കിംഗ് വീഡിയോ
author img

By

Published : Jul 2, 2023, 9:04 PM IST

പ്രശസ്‌ത കോസ്റ്റ്യൂം ഡിസൈനർ സ്‌റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 'മധുര മനോഹര മോഹം'. ജൂണ്‍ 16ന് തിയേറ്ററുകളില്‍ എത്തിയ സിനിമ തിയേറ്ററുകളില്‍ പൊട്ടിച്ചിരി വിടര്‍ത്തിയിരുന്നു. നിഷ്‌കളങ്കമായ കുടുംബ കഥ പറഞ്ഞ ചിത്രം പ്രദര്‍ശന ദിനത്തില്‍ തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി.

നർമത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം പ്രേക്ഷകരില്‍ ചിരി പടർത്തുക മാത്രമല്ല കൗതുകവും ഉണർത്തിയിരുന്നു. ഇപ്പോഴിതാ 'മധുര മനോഹര മോഹം' മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷറഫുദ്ദീന്‍ Sharaf U Dheen, രജിഷ വിജയന്‍ Rajisha Vijayan, ബിന്ദു പണിക്കര്‍ Bindu Panicker തുടങ്ങിയവരുടെ രസകരമായ മേക്കിങ് സീക്വന്‍സുകള്‍ അടങ്ങുന്നതായിരുന്നു ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിങ് വീഡിയോ.

  • " class="align-text-top noRightClick twitterSection" data="">

ഒരു മുഴുനീള എന്‍റർടെയ്‌നറാണ് സ്‌റ്റെഫിയും കൂട്ടരും പ്രേക്ഷകർക്കായി സമ്മാനിച്ചത്. ബി3എം ക്രിയേഷന്‍സ് ആണ് സിനിമയുടെ നിർമാണം നിര്‍വഹിച്ചിരിക്കുന്നത്. 'ബുള്ളറ്റ് ഡയറീസ്' എന്ന സിനിമയ്‌ക്ക് ശേഷം ബി3എം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ചിത്രം കൂടിയാണ് 'മധുര മനോഹര മോഹം'.

ഷറഫുദ്ദീന്‍, രജിഷ വിജയന്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ ബിന്ദു പണിക്കര്‍, വിജയരാഘവന്‍, അല്‍ത്താഫ് സലിം, സുനില്‍ സുഖദ, ആര്‍ഷ ബൈജു, ബിജു സോപാനം എന്നിവരും അഭിനയിച്ചു. കൂടാതെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു.

മഹേഷ് ഗോപാല്‍, ജയ് വിഷ്‌ണു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥ ഒരുക്കിയത്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവര്‍ ചേര്‍ന്ന് എഡിറ്റിങും നിര്‍വഹിച്ചു.

ഹിഷാം അബ്‌ദുള്‍ വഹാബ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. 'ഹൃദയം', 'മൈക്ക്' എന്നീ സിനിമകള്‍ക്ക് ശേഷം ഹിഷാം സംഗീതം ഒരുക്കിയ ചിത്രം കൂടിയാണ് 'മധുര മനോഹര മോഹം'. നവാഗതനായ ജിബിന്‍ ഗോപാല്‍ ആണ് പശ്ചാത്തല സംഗീതം. സിനിമക്കായി പ്രൊമോ ഗാനം ഒരുക്കിയതും ജിബിന്‍ ഗോപാലാണ്.

കലാ സംവിധാനം - ജയന്‍ ക്രയോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - സ്യമന്തക് പ്രദീപ്, മേക്കപ്പ് - റോനെക്‌സ് സേവിയര്‍, കോസ്റ്റ്യൂം - സനൂജ് ഖാന്‍, കൊറിയോഗ്രാഫര്‍ - ഇംതിയാസ് അബൂബക്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സുഹൈല്‍ വരട്ടിപ്പള്ളിയല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍ - ശങ്കരന്‍ എഎസ്, കെ. സി. സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ് - വിഷ്‌ണു സുജാതന്‍, സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, ഡിസൈനുകള്‍ - യെല്ലോടൂത്ത്‌സ്.

കോസ്റ്റ്യൂം ഡിസൈനറായാണ് സ്‌റ്റെഫി സേവ്യറുടെ കരിയര്‍ ആരംഭിക്കുന്നത്. കരിയര്‍ ആരംഭിക്കുമ്പോള്‍ സ്‌റ്റെഫി സേവ്യര്‍ക്ക് 23 വയസ്. സ്‌റ്റെഫി സേവ്യര്‍ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറി. 'എസ്ര', 'ഗപ്പി', 'ലോർഡ് ലിവിംഗ്‌സ്‌റ്റൺ 7000 കണ്ടി' തുടങ്ങി 65 ലധികം സിനിമകളില്‍ സ്‌റ്റെഫി സേവ്യര്‍ പ്രവർത്തിച്ചു. ടൊവിനോ തോമസ്‌ നായകനായെത്തിയ 'ഗപ്പി' (2016) എന്ന സിനിമയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡും സ്‌റ്റെഫിക്ക് ലഭിച്ചിരുന്നു.

Also Read: സ്റ്റെഫി സേവ്യറുടെ 'മധുര മനോഹര മോഹം'; കൗതുകമുണർത്തി, ചിരിപടർത്തി ടീസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.