ETV Bharat / entertainment

'നമ്പി നാരായണന്‍റെ ജീവിതം ഇനി ഒടിടിയില്‍', 'റോക്കട്രി ദി നമ്പി ഇഫക്‌റ്റ്‌' വീണ്ടും പ്രേക്ഷകരിലേക്ക്

തിയേറ്ററില്‍ റിലീസ് ചെയ്‌ത സമയത്ത് മികച്ച പ്രതികരണങ്ങളാണ് സിനിമയ്‌ക്ക്‌ ലഭിച്ചത്. ബിഗ്‌സ്‌ക്രീന്‍ അനുഭവം മിസ് ആയവര്‍ക്ക് റോക്കട്രി ജൂലൈ 26 മുതല്‍ ഒടിടിയിലൂടെ ആസ്വദിക്കാം.

author img

By

Published : Jul 21, 2022, 2:10 PM IST

Rocketry Nambi Effect heads to OTT release  Madhavan starrer Rocketry  നമ്പി നാരായണന്‍റെ ജീവിതം  Rocketry OTT release  R Madhavan as Nambi Narayanan  R Madhavan makeover for Rocketry  Madhavan Simran team up  Rocketry in Cannes fest  Anupam Kher praises Rocketry
നമ്പി നാരായണന്‍റെ ജീവിതം ഇനി ഒടിടിയില്‍, 'റോക്കട്രി ദി നമ്പി ഇഫക്‌റ്റ്‌' വീണ്ടും പ്രേക്ഷകരിലേക്ക്

വിഖ്യാത ബഹിരാകാശ ശാസ്‌ത്രജ്ഞന്‍ ഡോ.നമ്പി നാരായണന്‍റെ ജീവിത കഥ ആസ്‌പദമാക്കി ഒരുക്കിയ 'റോക്കട്രി ദി നമ്പി ഇഫക്‌ട്‌' സിനിമയ്‌ക്ക്‌ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിച്ചത്. നടന്‍ മാധവന്‍ ഒരുക്കിയ സിനിമ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ബോക്‌സോഫിസില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ്.

Rocketry OTT release: ജൂലൈ 26ന് ആമസോണ്‍ പ്രൈമിലാണ് മാധവന്‍റെ റോക്കട്രി സ്‌ട്രീമിങ് ആരംഭിക്കുക. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒടിടിയില്‍ ലഭ്യമാവും. ഇതിനോടകം തന്നെ ഇന്ത്യന്‍ സിനിമ മേഖലയ്‌ക്ക് അകത്തും പുറത്തും നിന്നായി നിരവധി പേരാണ് റോക്കട്രിയെ പുകഴ്‌ത്തി രംഗത്തെത്തിയത്.

Anupam Kher praises Rocketry: കഴിഞ്ഞ ദിവസം ബോളിവുഡ്‌ താരം അനുപം ഖേറും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. നടന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് സിനിമ താന്‍ കണ്ടതെന്നും, നമ്പി നാരായണനോട് മാപ്പ് ചോദിക്കുന്നുവെന്നും അനുപം ഖേര്‍ പറഞ്ഞു. ഒരു നടന്‍ മാത്രമല്ല മാധവന്‍ മികച്ച സംവിധായകന്‍ കൂടിയാണെന്ന് തെളിയിച്ച ചിത്രമാണ് 'റോക്കട്രി'യെന്നും അദ്ദേഹം പറഞ്ഞു.

R Madhavan as Nambi Narayanan: സിനിമയില്‍ നമ്പി നാരായണനായി വേഷമിട്ടത് മാധവനാണ്. മാധവന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ്‌ 'റോക്കട്രി'. നാല്‌ വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നമ്പി നാരായണനായുള്ള മാധവന്‍റെ രൂപമാറ്റം അഭിനന്ദനാര്‍ഹമാണ്.

R Madhavan makeover for Rocketry: നമ്പി നാരായണന്‍റെ വിവിധ പ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും മേക്കോവറുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ ദൃശ്യമാകുന്നത്.

Madhavan Simran team up: സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്‍റെ നായിക. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഈ സിനിമയിലൂടെ ഒന്നിച്ചത്. 'റോക്കട്രി'യുടെ ഹിന്ദി പതിപ്പില്‍ ഷാരൂഖ്‌ ഖാനും, തമിഴ് പതിപ്പില്‍ സൂര്യയും അതിഥി താരങ്ങളായി വേഷമിട്ടു.

Rocketry in Cannes fest: നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്‌റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ്‌, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്‌, സ്‌പാനിഷ്‌, ജര്‍മ്മന്‍, ചൈനീസ്‌, റഷ്യന്‍, ജപ്പാനീസ്‌ തുടങ്ങി ഭാഷകളിലായാണ് ചിത്രം ഒരുക്കിയത്.

Also Read: 'ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കുന്നു, പൊറുക്കുക'; കുറിപ്പുമായി സിദ്ദിഖ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.