ETV Bharat / entertainment

രാജ്യത്തിന് ഒരിക്കല്‍ കൂടി അഭിമാനമായി മാധവനിന്‍റെ മകന്‍ വേദാന്ത്‌

Vedaant bags gold medal at Danish Open: കോപ്പന്‍ഹേഗനില്‍ നടന്ന ഡാനിഷ്‌ ഓപ്പണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി സ്വര്‍ണ്ണ, വെള്ളി മെഡലുകള്‍ സ്വന്തമാക്കി മാധവിന്‍റെ മകന്‍ വേദാന്ത്‌ ഒരിക്കല്‍ കൂടി രാജ്യത്തിന് അഭിമാനമായി.

author img

By

Published : Apr 18, 2022, 1:02 PM IST

Madhavan son Vedaant bags gold medal  Vedaant bags gold medal at Danish Open  ഒരിക്കല്‍ കൂടി അഭിമാനമായി മാധവനിന്‍റെ മകന്‍ വേദാന്ത്‌
രാജ്യത്തിന് ഒരിക്കല്‍ കൂടി അഭിമാനമായി മാധവനിന്‍റെ മകന്‍ വേദാന്ത്‌

Vedaant bags gold medal at Danish Open: രാജ്യത്തിന് ഒരിക്കല്‍ കൂടി അഭിമാനമായി നടന്‍ മാധവിന്‍റെ മകന്‍ വേദാന്ത്‌ മാധവന്‍. കോപ്പന്‍ഹേഗനില്‍ നടന്ന ഡാനിഷ്‌ ഓപ്പണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ വേദാന്ത്‌ രാജ്യത്തിനായി സ്വര്‍ണ്ണ, വെള്ളി മെഡലുകള്‍ സ്വന്തമാക്കി. 800 മീറ്റര്‍ വിഭാഗത്തിലാണ് വേദാന്തിന്‍റെ ഈ സുവര്‍ണ നേട്ടം.

1500 മീറ്റര്‍ വിഭാഗത്തില്‍ വേദാന്ത്‌ വെള്ളിയും നേടി. മാധവാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ മകന്‍റെ ഈ നേട്ടം ആരാധകര്‍ക്കായി പങ്കുവച്ചത്‌. പരിശീലകന്‍ പ്രദീപിനും സ്വിമ്മിങ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യക്കും മാധവന്‍ നന്ദിയും അറിയിച്ചു.

ഇതാദ്യമായല്ല വേദാന്ത്‌ നീന്തല്‍ കുളത്തില്‍ താരമാകുന്നത്‌. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും നിരവധി മെഡലുകള്‍ വേദാന്ത്‌ നേടിയിട്ടുണ്ട്‌. ഈ വര്‍ഷം ദേശീയ ജൂനിയര്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഏഴ്‌ മെഡലുകള്‍ വേദാന്ത്‌ നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂനിയര്‍ അക്വാട്ടിക്‌ ചാംപ്യന്‍ഷിപ്പിലും വേദാന്ത്‌ മികച്ച നേട്ടം കൈവരിച്ചു. മൂന്ന്‌ സ്വര്‍ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയാണ് വേദാന്ത്‌ അന്ന്‌ മിന്നും താരമായത്‌. 64ാമത്‌ എസ്‌ജിഎഫ്‌ഐ നാഷണല്‍ സ്‌കൂള്‍ ഗെയിംസിലും വേദാന്ത്‌ മാധവന്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. മുമ്പ്‌ തായ്‌ലന്‍ഡില്‍ നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ വേണ്ടി വേദാന്ത്‌ ആദ്യ മെഡല്‍ നേടിയിരുന്നു.

Also Read: 'റോക്കട്രി : ദി നമ്പി ഇഫക്‌ട്'; ചിത്രം ഏപ്രിലിൽ റിലീസിനെത്തും

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.