ETV Bharat / entertainment

'ഒരു ഇതിഹാസത്തിന്‍റെ സാന്നിധ്യത്തില്‍ മറ്റൊരു ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം'; കൊത്തിവച്ച നിമിഷമെന്ന് മാധവന്‍

Rajanikanth praises Madhavan: സംവിധായകൻ എന്ന നിലയിലുള്ള തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ റിയലിസ്‌റ്റിക്‌ അഭിനയത്തിലൂടെയും ചലച്ചിത്ര നിർമ്മാണത്തിലൂടെയും താൻ മികച്ച സംവിധായകരിൽ ഒരാളാണെന്ന് മാധവൻ തെളിയിച്ചുവെന്ന് രജനികാന്ത്.

author img

By

Published : Jul 31, 2022, 2:15 PM IST

Madhavan meets Rajinikanth  Madhavan meets Nambi Narayanan  Madhavan latest news  Madhavan meets Rajinikanth  Rajinikanth with scientist Nambi Narayanan  Rajanikanth praises Madhavan  Rajanikanth praises Madhavan  Rajanikanth praises Rocketry  Madhavan about Rajanikanth  Madhavan blessed with Rajanikanth  കൊത്തിവച്ച നിമിഷമെന്ന് മാധവന്‍
'ഒരു ഇതിഹാസത്തിന്‍റെ സാന്നിധ്യത്തില്‍ മറ്റൊരു ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം'; കൊത്തിവച്ച നിമിഷമെന്ന് മാധവന്‍

വിഖ്യാത ശാസ്‌ത്രജ്ഞന്‍ നമ്പി നാരായാണന്‍റെ ജീവിത കഥയെ അടിസ്ഥാനമാക്കി ആര്‍.മാധവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്‌ട്‌'. 'റോക്കട്രി' റിലീസായതോടെ ചിത്രത്തെയും നമ്പി നാരായണനെയും മാധവനെയും പുകഴ്‌ത്തി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. സൂപ്പര്‍സ്‌റ്റര്‍ രജനികാന്തും സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Madhavan blessed with Rajanikanth: പദ്‌മഭൂഷണ്‍ നമ്പി നാരായണനെ വീട്ടിലേയ്‌ക്ക് സ്വാഗതം ചെയ്യാനും രജനികാന്ത് മറന്നില്ല. നടന്‍ മാധവനൊപ്പമാണ് നമ്പി നാരായണന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്‌. രജനികാന്തില്‍ നിന്നും മാധവന്‍ അനുഗ്രഹവും നേടി. ഇതിന്‍റെ ദൃശ്യങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചു.

Madhavan about Rajanikanth: 'നമ്പി നാരായണന്‍ എന്ന ഇതിഹാസത്തിന്‍റെ സാന്നിധ്യത്തില്‍ തമിഴിലെ മുടിചൂടാമന്നനില്‍ നിന്നും അനുഗ്രഹം ലഭിക്കുമ്പോള്‍ അത് എന്നന്നേയ്‌ക്കുമായി കൊത്തിവച്ച നിമിഷമായിരുന്നു. രജനികാന്ത് സാര്‍, റോക്കട്രിയെ കുറിച്ചുള്ള നിങ്ങളുടെ നല്ല വാക്കിനും വാത്സല്യത്തിനും നന്ദി. ഈ പ്രചോദനം ഞങ്ങളെ പൂർണമായും പുനരുജ്ജീവിപ്പിച്ചു. ലോകം മുഴുവൻ ചെയ്യുന്നതു പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു.'-മാധവന്‍ കുറിച്ചു. മാധവനെയും ഡോ.നമ്പി നാരായണനെയും രജനികാന്ത് പൊന്നാട അണിയിക്കുന്നതും വീഡിയോയില്‍ കാണാം.

Rajanikanth praises Rocketry: 'റോക്കട്രി' തീര്‍ച്ചയായും എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍ കണ്ടിരിക്കേണ്ട സിനിമ എന്നായിരുന്നു രജനീകാന്ത് സിനിമയെ കുറിച്ച് പറഞ്ഞത്. തമിഴില്‍ അദ്ദേഹം ഇത് ട്വീറ്റ് ചെയ്യുകയായിരുന്നു. രാജ്യത്തിന്‍റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്‌ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച പത്മഭൂഷണ്‍ നമ്പി നാരായണന്‍റെ ചരിത്രം യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് മാധവന്‍ അവതരിപ്പിച്ചതെന്നും രജനികാന്ത് താരത്തെ അഭിനന്ദിച്ചു.

Rajanikanth praises Madhavan: 'സംവിധായകൻ എന്ന നിലയിലുള്ള തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ റിയലിസ്‌റ്റിക്‌ അഭിനയത്തിലൂടെയും ചലച്ചിത്ര നിർമ്മാണത്തിലൂടെയും താൻ മികച്ച സംവിധായകരിൽ ഒരാളാണെന്ന് മാധവൻ തെളിയിച്ചു. ഇങ്ങനെ ഒരു സിനിമ നൽകിയ മാധവന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.'-രജനികാന്ത് പറഞ്ഞു.

ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമ ജൂലൈ ഒന്നിനാണ് റിലീസിനെത്തിയത്. തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രം ജൂലൈ 26ന് ആമസോണ്‍ പ്രൈമിലും സ്‌ട്രീമിങ് ആരംഭിച്ചിരുന്നു.

Also Read:'നമ്പി നാരായണന്‍റെ ജീവിതം ഇനി ഒടിടിയില്‍', 'റോക്കട്രി ദി നമ്പി ഇഫക്‌റ്റ്‌' വീണ്ടും പ്രേക്ഷകരിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.