ETV Bharat / entertainment

Vaa Veera Maaveeran| 'ഇന്ത ഭൂമിയിലെ സാമിക്കെല്ലാം നാൻ കത്തി സൊന്നാലും കേക്കുമാ...'; 'മാവീരൻ' ലിറിക്കൽ വീഡിയോ ഗാനമെത്തി - അദിതി ശങ്കർ

വൈക്കം വിജയലക്ഷ്‌മിക്കൊപ്പം സംഗീത സംവിധായകൻ ഭരത് ശങ്കർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

sitara  Vaa Veera Maaveeran  മാവീരൻ ലിറിക്കൽ വീഡിയോ ഗാനമെത്തി  മാവീരൻ ലിറിക്കൽ വീഡിയോ  Maaveeran  Vaa Veera Lyrical  Madonne Ashwin  Sivakarthikeyan  Bharath Sankar  Aditi Shankar  Vaikom Vijayalakshmi  Yugabharathi  Maaveeran Vaa Veera lyrical video song  ശിവകാർത്തികേയൻ  ശിവകാർത്തികേയന്‍റെ മാവീരൻ  മാവീരൻ  വൈക്കം വിജയലക്ഷ്‌മി  ഭരത് ശങ്കർ  അദിതി ശങ്കർ  മാവീരനിലെ ലിറിക്കൽ വീഡിയോ ഗാനം
മാവീരൻ
author img

By

Published : Jul 8, 2023, 9:53 AM IST

മിഴ് യുവ താരനിരയില്‍ ശ്രദ്ധേയനായ ശിവകാർത്തികേയന്‍റെ (Sivakarthikeyan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മാവീരൻ' (Maaveeran). തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ജനപിന്തുണയുള്ള താരങ്ങളില്‍ ഒരാളായ ശിവകാർത്തികേയന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മാവീരനി'ലെ ലിറിക്കൽ വീഡിയോ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'വാ വീരാ' എന്ന ഗാനമാണ് ഇപ്പോൾ റിലീസായിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്ന വരികളും മനം കവരുന്ന സംഗീതവും കൊണ്ട് തരംഗം തീർക്കുകയാണ് ഈ ഗാനം. മഡോണി അശ്വിനാണ് (Madonne Ashwin) 'മാവീരൻ' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകൻ എസ് ശങ്കറിന്‍റെ മകള്‍ അദിതി ശങ്കർ (Aditi Shankar) ആണ് ചിത്രത്തില്‍ നായികയാകുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് യൂട്യൂബിൽ 'വാ വീരാ' ആസ്വദിച്ചത്. യുഗഭാരതിയുടെ (Yugabharathi) വരികൾക്ക് ഭരത് ശങ്കറാണ് (Bharath Sankar) മനോഹരമായ ഈണം പകർന്നിരിക്കുന്നത്. മലയാളി കൂടിയായ വൈക്കം വിജയലക്ഷ്‌മിക്കൊപ്പം ഭരത് ശങ്കർ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വൈക്കം വിജയലക്ഷ്‌മി (Vaikom Vijayalakshmi) പാടിയ മണിക്കുയിലേ (Manikuyil) എന്ന് തുടങ്ങുന്ന ഭാഗം കേൾവിക്കാരുടെ മനം കവരുകയാണ്.

ജൂലൈ 14 ന് ആണ് 'മാവീരൻ' സിനിമയുടെ റിലീസ്. ഉദയ‍നിധി സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജയന്‍റ് മൂവീസ് ആണ് ഈ ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുക. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിധു അയ്യണ്ണയാണ്. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് ശിവകാര്‍ത്തികേയൻ നേരത്തെ അറിയിച്ചിരുന്നു.

അടുത്തിടെയാണ് 'മാവീരൻ' സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ചെന്നൈയിൽ ജൂലൈ രണ്ടിന് നടന്ന ഗ്രാൻഡ് പ്രീ-റിലീസ് ഇവന്‍റിലാണ് 'മാവീരൻ' ട്രെയിലർ റിലീസ് ചെയ്‌തത്. ശിവകാർത്തികേയൻ അവതരിപ്പിക്കുന്ന കഥാപാത്രം തന്‍റെ കാലുകൊണ്ട് ഒരു രാഷ്ട്രീയക്കാരന്‍റെ പോസ്‌റ്റര്‍ നശിപ്പിക്കുന്നതാണ് ട്രെയിലറിന്‍റെ തുടക്കത്തിൽ കാണാനാവുക.

എന്നാല്‍ ട്രെയിലര്‍ മുന്നോട്ടു പോകുമ്പോള്‍, ശിവകാര്‍ത്തികേയന്‍റെ കഥാപാത്രത്തിന്‍റെ ഷൂസില്‍ രാഷ്‌ട്രീയക്കാരന്‍റെ പോസ്‌റ്റര്‍ കുടുങ്ങിപ്പോകുന്നതും കാണാം. ഇത് ചുറ്റുമുള്ളവരില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതാണ് ട്രെയിലറില്‍ ദൃശ്യമാവുന്നത്. സിനിമയില്‍ ചില ഫാന്‍റസി ഘടകങ്ങളും ചേർത്തിട്ടുണ്ടെന്ന സൂചനകളും ട്രെയിലർ തരുന്നുണ്ട്. ശിവകാർത്തികേയന്‍റെ കഥാപാത്രം തലയുയർത്തി നോക്കുമ്പോഴെല്ലാം അദ്ദേഹം വ്യത്യസ്‌തനായ വ്യക്തിയായി മാറുന്നു. എന്നാൽ ഇതിന്‍റെ കൂടുതൽ വിവരങ്ങൾ ട്രെയിലർ പങ്കുവയ്‌ക്കുന്നില്ല.

അതേസമയം 'പ്രിൻസ്' ആണ് ശിവകാര്‍ത്തികേയന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയ ചിത്രം. അനുദീപ് കെവി സംവിധാനം ചെയ്‌ത ചിത്രം ഒരു റൊമാന്‍റിക് കോമഡിയായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനാൻ ചിത്രത്തിനായില്ല.

കമല്‍ഹാസൻ നിര്‍മിക്കുന്ന ചിത്രത്തിലും ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്നുണ്ട്. തമിഴ് ആക്ഷന്‍ ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോണി പിക്ചേഴ്‌സ് ഫിലിംസ് ഇന്ത്യയും നിർമാണ പങ്കാളികളാണ്. സിനിമയുടെ ചിത്രീകരണം കശ്‍മിരില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.