Poovachal Khader first death anniversary: പൂവ് പോലെ നിര്‍മലമായ വരികളുമായി മലയാളിയുടെ ഗാനാനുഭൂതിയെ ഉണര്‍ത്തിയ പൂവച്ചല്‍ ഖാദറിന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരു വയസ്. കൊവിഡ് കൊണ്ടുപോയ പ്രതിഭയുടെ ഓര്‍മകള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ടുകളായാണ് നമുക്കിടയിലുള്ളത്.
Lyricist Poovachal Khader memories: 1980 കളെ പ്രണയാര്‍ദ്രമാക്കിയ സുന്ദരമായ രചനകളാണ് പൂവച്ചലിന്‍റെ തൂലികയില്‍ പിറന്നത്. 1973ല്‍ സിനിമയ്‌ക്ക് ആദ്യ ഗാനം രചിച്ച പൂവച്ചല്‍ ഖാദര്‍ അര നൂറ്റാണ്ടാണ് മലയാള ഗാനശാഖയ്‌ക്ക് സംഭാവനകള്‍ നല്‍കിയത്. ഇതിനിടെ 350 സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചു. ഒപ്പം കവിതകളും ലളിത ഗാനങ്ങളും.
Combo with Poovachal Khader: എ.ടി ഉമ്മറിനൊപ്പം 149 ഗാനങ്ങളൊരുക്കിയ പൂവച്ചല്‍ ഖാദര്‍ ശ്യാമിനൊപ്പം 141 പാട്ടുകള്‍ ചെയ്‌തു. എ.ടി ഉമ്മര്‍ ഈണമിട്ട 'ഉത്സവ'ത്തിലെ 'ആദ്യ സമാഗമ ലജ്ജയില്‍', രവീന്ദ്രന്‍ ആദ്യമായി ഈണമിട്ട 'ചൂള'യിലെ 'സിന്ദൂര സന്ധ്യയ്‌ക്കു മൗനം', ശ്യാം ഈണമിട്ട 'നിറക്കൂട്ടിലെ' 'പൂമാനമേ', 'ചാമര'ത്തില്‍ എം.ജി രാധാകൃഷ്‌ണന്‍റെ ഈണത്തില്‍ 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍', ജോണ്‍സണ്‍ ഈണമിട്ട 'ഒരു കുടക്കീഴില്‍' എന്ന ചിത്രത്തിലെ 'അനുരാഗിണി ഇതാ എന്‍', 'പാളങ്ങളി'ലെ 'ഏതോ ജന്മകല്‍പ്പന'യില്‍, കെ.വി മഹാദേവന്‍ ഈണമിട്ട 'കായലും കയറും' എന്ന ചിത്രത്തിലെ 'ചിത്തിരത്തോണി'യില്‍, രഘുകുമാറിന്‍റെ ഈണത്തില്‍ 'താളവട്ട'ത്തിലെ 'പൊന്‍വീണേ' അങ്ങനെ മലയാളിയെ കുളിരണിയിച്ച എത്രയോ പാട്ടുകള്‍.
Poovachal Khader with Johnson: ജോണ്‍സണൊപ്പം പൂവച്ചല്‍ ഒരുക്കിയ ഗാനങ്ങള്‍
ഏതോ ജന്മ കല്‍പ്പനയില്‍ - (ചിത്രം - പാളങ്ങള്‍)
പണ്ടൊരു കാട്ടില്‍ ഒരാണ്‍ സിംഹം - (ചിത്രം - സന്ദര്‍ഭം)
സുന്ദരിപ്പൂവിനു നാണം - (ചിത്രം - എന്‍റെ ഉപാസന)
രാഗിണി രാഗരൂപിണി - (ചിത്രം - കഥ ഇതുവരെ)
അനുരാഗിണി ഇതാ എന്‍ - (ചിത്രം - ഒരു കുടക്കീഴില്‍)
മന്ദാരച്ചെപ്പുണ്ടോ - (ചിത്രം - ദശരഥം).
Poovachal Khader with Raveendran: രവീന്ദ്രനൊപ്പം പൂവച്ചലിന്‍റെ തൂലികയില്‍ പിറന്ന ഗാനങ്ങള്‍
ഇടവാക്കായലിന്‍, ഓളം മാറ്റി മുമ്പേ പോയ് - (ചിത്രം - വിധിച്ചതും കൊതിച്ചതും)
ഋതുമതിയായ്, രാവില്‍ രാഗനിലാവില്‍ - (ചിത്രം - മഴനിലാവ്)
തേങ്ങും ഹൃദയം, നാണമാവുന്നോ - (ചിത്രം - ആട്ടക്കലാശം)
മാനം പൊന്മാനം - (ചിത്രം - ഇടവേളയ്‌ക്ക് ശേഷം)
പുടവഞൊറിയും - (ചിത്രം - ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍)
ഇത്തിരി നാണം, ഹൃദയം ഒരു വീണയായ് - (ചിത്രം - തമ്മില്‍ തമ്മില്‍).
മഹാരഥന്മാര്‍ ഈണമൊരുക്കിയ എണ്‍പതുകളിലെ വിജയ ചിത്രങ്ങളിലെ അനിവാര്യതയായിരുന്നു പൂവച്ചല്‍ ഖാദറിന്‍റെ വരികള്‍. ആഘോഷിക്കപ്പെട്ട രചയിതാക്കള്‍ക്കിടയിലൂടെ സൗമ്യമായി കടന്നുപോയ അതുല്യ പ്രതിഭയായിരുന്നു പൂവച്ചല്‍ ഖാദര്‍. അദ്ദേഹത്തിന്‍റെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് സംഗീതാസ്വാദകര്‍.