ചെന്നൈ : ഇന്ത്യയിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് മണിരത്‌നം. അദ്ദേഹത്തിൻ്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളിയായി അദ്ദേഹം കരുതിയ കാര്യമായിരുന്നു 1950കളിൽ പുറത്തിറങ്ങിയ, എഴുത്തുകാരൻ കൽക്കി കൃഷ്‌ണ മൂർത്തിയുടെ ‘പൊന്നിയിൻ സെൽവൻ’ എന്ന നോവലിനെ ആസ്‌ദമാക്കി സിനിമ ചെയ്യുക എന്നത്. ഏറെ കാലത്തെ അദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകൾക്ക് ശേഷം കഴിഞ്ഞ വർഷം അദ്ദേഹം സ്വപ്‌നം നേടിയെടുത്തു. ചിയാൻ വിക്രം, തൃഷ, ഐശ്വര്യ റായ്, ജയം രവി, കാർത്തി, ജയറാം, റഹ്മാൻ, പ്രഭു, പ്രകാശ് രാജ്, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, ബാബു ആൻ്റണി, തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച അഭിനേതാക്കളെ അണിനിരത്തി അദ്ദേഹം ‘പൊന്നിയിൻ സെൽവൻ’ പുറത്തിറക്കി.
ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ പൊന്നിയൻ സെൽവൻ്റെ ആദ്യ ഭാഗത്തിനുശേഷം സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ സിനിമയുടെ ലോകമൊട്ടാകെയുള്ള ആരാധകർക്കാശ്വാസമായി സിനിമയുടെ റിലീസ് തിയ്യതി ചിത്രത്തിൻ്റ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഏപ്രിൽ 28ന് ‘പൊന്നിയിൻ സെൽവൻ 2’ തിയേറ്ററുകളിൽ എത്തും.
-
From courage to charm!
— Lyca Productions (@LycaProductions) March 23, 2023 " class="align-text-top noRightClick twitterSection" data="
The transformation of @chiyaan into the legendary warrior prince, #AdithaKarikalan- A treat for the fans
Stay tuned for the trailer🥳#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @ekalakhani #VikramGaikwad @kishandasandco pic.twitter.com/EBeBktkOJt
">From courage to charm!
— Lyca Productions (@LycaProductions) March 23, 2023
The transformation of @chiyaan into the legendary warrior prince, #AdithaKarikalan- A treat for the fans
Stay tuned for the trailer🥳#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @ekalakhani #VikramGaikwad @kishandasandco pic.twitter.com/EBeBktkOJtFrom courage to charm!
— Lyca Productions (@LycaProductions) March 23, 2023
The transformation of @chiyaan into the legendary warrior prince, #AdithaKarikalan- A treat for the fans
Stay tuned for the trailer🥳#PS2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @ekalakhani #VikramGaikwad @kishandasandco pic.twitter.com/EBeBktkOJt
ഇപ്പോഴിതാ സിനിമയിലെ വിക്രമിൻ്റെ കഥാപാത്രമായ ആദിത്യ കരികാലനിലേക്കുള്ള വിക്രമിൻ്റെ വേഷപ്പകർച്ചയുടെ വീഡിയോയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ചിയാൻ വിക്രമിൻ്റെ പൊന്നിയൻ സെൽവനിലെ കഥാപാത്രമാണ് ആദിത്യ കരികാലൻ. സിനിമയിലെ യുദ്ധക്കൊതിയനായ കരികാലൻ്റെ വേഷവും, പൗരുഷവും, ധൈര്യവും, ദേഷ്യവുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രയപ്പെട്ടതായിരുന്നു.
ലൈക്ക പ്രൊഡക്‌ഷൻസ് പുറത്തുവിട്ട വീഡിയോയിൽ ഒരു പുകമറയത്തുനിന്ന് കുതിരപ്പുറത്തേറി വരുന്ന വിക്രമിനെയാണ് കാണാൻ സാധിക്കുക. തുടർന്ന് വിക്രം ധരിച്ച വേഷത്തെയും കോസ്റ്റ്യും ഡിസൈനിങ്ങ് ടീം അത് എങ്ങിനെ ഉണ്ടാക്കി എടുത്തു എന്നും കാണിക്കുന്നു. കഥാപാത്രത്തിന് അനുയോജ്യമായ വസ്ത്രം ഉണ്ടാക്കിയെടുക്കാൻ ടീം എത്രത്തോളം കഷ്‌ട്ടപ്പെടുന്നു എന്നതിനുള്ള തെളിവാണ് വീഡിയോ.
ഫാൻസിനുള്ള ട്രീറ്റ്: ‘ഇതിഹാസ യോദ്ധാവായ ആദിത്യ കരികാലനിലേക്ക് ചിയാൻ വിക്രമിൻ്റെ രൂപാന്തരം പ്രാപിക്കൽ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫാൻസിനുള്ള ഒരു ട്രീറ്റാണ് ഇതെന്നും സിനിമയുടെ ട്രെയിലറിനായി കാത്തിരിക്കൂ എന്നും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസ് ട്വീറ്റിൽ കൂട്ടിച്ചേർത്തു. ലൈക്ക പ്രൊഡക്‌ഷനെ കൂടാതെ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായ ഏക ലഖാനിയും വീഡിയോ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരുന്നു. ‘ഞങ്ങളുടെ ആദിത്യകരികാലൻ. ധൈര്യത്തിൽ നിന്ന് മനോഹാരിതയിലേക്ക്! ഇതിഹാസ യോദ്ധാവായ രാജകുമാരനായി ചിയാൻ വിക്രമിൻ്റെ രൂപമാറ്റം. എന്ന അടിക്കുറിപ്പോടെയാണ് ഏക ലഖാനി വീഡിയോ പങ്കുവച്ചത്. തൻ്റ കൂടെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച തൻ്റെ സഹപ്രവർത്തകരെയും ഏക ലഖാനി തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്‌തിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
also read: 'ഷുഗർ ലോചൻ' ; 'പുരുഷ പ്രേതം' സിനിമയിലെ വീഡിയോ സോങ് പുറത്ത്
125 കോടിക്കാണ് ചിത്രത്തിൻ്റെ ആദ്യഭാഗത്തിൻ്റെ ഒടിടി അവകാശം ആമസോൺ സ്വന്തമാക്കിയത്. തമിഴിനുപുറമെ മലയാളം, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും 'പൊന്നിയിൻ സെൽവൻ 2’ റിലീസ് ചെയ്യുന്നുണ്ട്.