അടുത്തിടെയാണ് സംവിധായകൻ ലോകേഷ് കനകരാജ് തന്‍റെ പ്രൊഡക്ഷൻ ഹൗസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 'ജി സ്‌ക്വാഡ്' എന്ന പ്രൊഡക്ഷൻ കമ്പനിയുമായാണ് തമിഴകത്തിന്‍റെ ഹിറ്റ് മേക്കർ നിർമാണ രംഗത്തേക്കും ചുവടുവയ്‌ക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ജി സ്‌ക്വാഡ് അവതരിപ്പിക്കുന്ന ആദ്യ ചിത്രത്തിന്‍റെ പോസ്റ്ററും പുറത്തുവന്നു. 'ഫൈറ്റ് ക്ലബ്' ആണ് ജി സ്‌ക്വാഡിന്‍റെ ആദ്യ ചിത്രം (Lokesh Kanagaraj’s maiden production venture Fight Club). ഇപ്പോഴിതാ സിനിമയുടെ ടീസറും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
പേര് പോലെ തന്നെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാകും സിനിമയെന്ന സൂചനയുമായാണ് ടീസറിന്‍റെ വരവ് (Fight Club Teaser). പിന്നണിയിലെ ചടുലമായ താളത്തിനൊപ്പം രംഗങ്ങൾക്കും ചൂടുപിടിക്കുന്നു. കാണികളുടെ ഹൃദയമിടിപ്പേറ്റുന്ന സംഘട്ടന രംഗങ്ങൾ തന്നെയാണ് ടീസറിന്‍റെ പ്രധാന ആകർഷണം. സോണി മ്യൂസിക് സൗത്തിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ ഇതിനോടകം 21 ലക്ഷത്തോളം കാണികളെ സ്വന്തമാക്കി കഴിഞ്ഞു.
അബ്ബാസ് എ റഹ്‌മത്ത് ആണ് ഫൈറ്റ് ക്ലബിന്‍റെ സംവിധായകൻ. 'ഉറിയടി' ഫെയിം വിജയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത് (Fight Club actor). വിജയ് കുമാറിന്‍റെ വോയിസ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. 'യാർ സത്താലും ഇന്ത സണ്ട സാവാത്' എന്ന് ടീസറിന്‍റെ തുടക്കത്തിൽ പറയുന്നത് കേൾക്കാം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഗോവിന്ദ് വസന്തയുടെ തകർപ്പൻ പശ്ചാത്തല സംഗീതം ടീസറിൽ ശ്രദ്ധേയമാണ്.
ഫൈറ്റും ചേസിംഗും കൊണ്ട് ടീസർ ചടുലമായി നീങ്ങുന്നു. ഏതായാലും ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുമെന്നുറപ്പ്. ലിയോൺ ബ്രിട്ടോയുടെ ഛായാഗ്രഹണ മികവും ടീസറിൽ കാണാം.
READ MORE: 'ജി സ്‌ക്വാഡ്'; ലോകേഷ് കനകരാജ് നിർമാണരംഗത്തേക്ക്, പ്രൊഡക്ഷൻ ഹൗസ് പരിചയപ്പെടുത്തി സംവിധായകൻ
കാർത്തികേയൻ സന്താനം, ശങ്കർ ദാസ്,മോനിഷ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. റീൽ ഗുഡ് ഫിലിംസിലൂടെ ആദിത്യയാണ് ഫൈറ്റ് ക്ലബ് സിനിമയുടെ നിർമാണം. ശശിയാണ് സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്മത് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. കൃപകരൺ എഡിറ്റിംഗും നിർവഹിക്കുന്നു.
ആർട്ട് ഡയറക്‌ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്‌സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, വസ്‌ത്രാലങ്കാരം : ദിനേശ് മനോഹരൻ, മേക്കപ്പ് : രഗു റാം / വേൽമുരുകൻ, പബ്ലിസിറ്റി ഡിസൈനർ : കബിലൻ, പ്രൊഡക്ഷൻ കൺട്രോളർ: സി ഹരി വെങ്കട്ട്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ. ഡിസംബർ 15ന് ഫൈറ്റ് ക്ലബ് തിയേറ്ററുകളിലേക്കെത്തും.
READ MORE: ലോകേഷ് കനകരാജിന്‍റെ നിർമാണ കമ്പനിയില്‍ ഫൈറ്റ് ക്ലബ്; ആദ്യ പോസ്‌റ്റര്‍ പുറത്ത്