അനൂപ് മേനോൻ, ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് എൽഎൽബി (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്). എഎം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
സുധീഷ്, റോഷൻ അബൂബക്കർ, ശ്രീജിത്ത് രവി, മനോജ് കെ യു, രമേഷ് കോട്ടയം, പ്രദീപ് ബാലൻ, സിബി കെ തോമസ്, കാർത്തിക സുരേഷ്, നാദിറ മെഹ്‌റിൻ, സീമ ജി നായർ, ചൈത്ര പ്രവീൺ, കവിത ബൈജു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണി ആണ് സിനിമയുടെ നിര്‍മാണം. ഫൈസൽ അലി ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അതുൽ വിജയ് എഡിറ്റിംഗും നിര്‍വഹിച്ചു. മനു മഞ്ജിത്, സന്തോഷ് വർമ എന്നിവരുടെ ഗാനരചനയില്‍ ബിജിബാൽ, കൈലാസ് എന്നിവർ ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്.
കല-സുജിത് രാഘവ്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ, മേക്കപ്പ്-സജി കാട്ടാക്കട, ആക്ഷൻ - മാഫിയ ശശി, ഫീനിക്‌സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി - എം ഷെറീഫ്, ഇംതിയാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്‌ടർ - ജംനാസ് മുഹമ്മദ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സിനു മോൾ സിദ്ധിഖ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിസൈൻ - മനു ഡാവിഞ്ചി, സ്‌റ്റിൽസ് - ഷിബി ശിവദാസ്, പിആർഒ - എഎസ് ദിനേശ്.
Also Read: മിഥുന്‍ മാനുവല്‍- ജയറാം കൂട്ടുകെട്ടില്‍ ക്രൈം ത്രില്ലര്‍; 'അബ്രഹാം ഓസ്‌ലര്‍' റിലീസ് പ്രഖ്യാപിച്ചു
അതേസമയം പുതുമുഖങ്ങള്‍ അണിനിരക്കുന്ന പുതിയ ചിത്രം 'മുറിവും' 2024 ജനുവരിയില്‍ റിലീസ് ചെയ്യും. സൈക്കോ ത്രില്ലർ ചിത്രം 'മുറിവി'ന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു കൊലപാതകവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ (Murivu Teaser) ദൃശ്യമാകുന്നത്.
റിയാദ് മുഹമ്മദ്, ഷാരൂഖ് ഷമീർ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, കൃഷ്‌ണ പ്രവീണ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ലിജി ജോയ്, സൂര്യകല, ജയകൃഷ്‌ണൻ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ എന്നിവരും 'മുറിവി'ൽ അഭിനയിക്കുന്നുണ്ട്.
കെ ഷെമീർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വേ ടു ഫിലിംസ് എന്‍റര്‍ടെയിന്‍മെന്‍റ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹരീഷ് എ വി ഛായാഗ്രഹണവും ജെറിൻ രാജു എഡിറ്റിംഗും നിര്‍വഹിച്ചു.
Also Read: പുതുമുഖങ്ങളുടെ സൈക്കോ ത്രില്ലർ ; മുറിവ് ടീസർ പുറത്ത്
ഗുഡ്‌വിൽ എന്‍റര്‍ടെയിന്‍മെന്‍റ് ആണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. യൂനസിയോ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുഹൈൽ സുൽത്താന്‍റെ ഗാനരചനയില്‍ സിത്താര കൃഷ്‌ണകുമാർ, പി ജയലക്ഷ്‌മി, സൂര്യ ശ്യാംഗോപാൽ, ആനന്ദ് നാരായണൻ, ശ്രീജിഷ് തുടങ്ങിയവർ ചേര്‍ന്നാണ് മുറിവിന് വേണ്ടി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.