അനൂപ് മേനോൻ, ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, എഎം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എൽഎൽബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്/Life Line of Bachelors). ജനുവരി 19ന് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ കാരക്‌ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ് (LLB Movie new character poster out).
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിജയൻ കാരന്തൂറിന്‍റെ കാരക്‌ടർ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'എം കെ ശശീന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയൻ കാരന്തൂർ 'എൽഎൽബി'യിൽ അവതരിപ്പിക്കുന്നത്. രാഷ്‌ട്രീയ പ്രവർത്തകനാകും ഈ കഥാപാത്രമെന്ന സൂചനയും നൽകുന്നതാണ് പോസ്റ്റർ (Vijayan Karanthoor as M K Saseendran in LLB).
രണ്ടത്താണി ഫിലിംസിന്‍റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് ഈ ചിത്രം നിർമിക്കുന്നത്. റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയവരാണ് 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സി'ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫൈസൽ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അതുൽ വിജയ് എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് ബിജി ബാൽ, കൈലാസ് എന്നിവരാണ്.
പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിനു മോൾ സിദ്ധിഖ്, കല - സുജിത് രാഘവ്, മേക്കപ്പ് - സജി കാട്ടാക്കട, വസ്‌ത്രാലങ്കാരം - അരവിന്ദ് കെ ആർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് ഗാന്ധി, അസോസിയേറ്റ് ഡയറക്‌ടർ - ജംനാസ് മുഹമ്മദ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി - എം ഷെറീഫ്, ഇംതിയാസ്, സ്റ്റിൽസ് - ഷിബി ശിവദാസ്, ഡിസൈൻ - മനു ഡാവിഞ്ചി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ് ജനുവരിയില്‍