ETV Bharat / entertainment

'ലിറ്റിൽ മിസ് റാവുത്തർ', 'സോമന്‍റെ കൃതാവ്', 'മന്ത് ഒഫ് മധു' ഒടിടിയിൽ - ലിറ്റിൽ മിസ് റാവുത്തർ

New OTT Releases: ആമസോൺ പ്രൈം വീഡിയോയിലാണ് ഈ മൂന്ന് സിനിമകളുടെയും സ്‌ട്രീമിങ്

Little Miss Rawther Somante Krithavu ott release  Little Miss Rawther ott release  Somante Krithavu ott release  Little Miss Rawther started streaming on OTT  Somante Krithavu started streaming on OTT  Month of Madhu  Month of Madhu ott release  New OTT Releases  ഒടിടി റിലീസ്  ലിറ്റിൽ മിസ് റാവുത്തറും സോമന്‍റെ കൃതാവും ഒടിടിയിൽ  ലിറ്റിൽ മിസ് റാവുത്തർ ഒടിടിയിൽ  ലിറ്റിൽ മിസ് റാവുത്തർ ഒടിടി റിലീസ്  സോമന്‍റെ കൃതാവ് ഒടിടിയിൽ  സോമന്‍റെ കൃതാവ് ഒടിടി റിലീസ്  ആമസോൺ പ്രൈം വീഡിയോ  ലിറ്റിൽ മിസ് റാവുത്തർ  ലിറ്റിൽ മിസ് റാവുത്തർ  ലിറ്റിൽ മിസ് റാവുത്തർ
New OTT Releases
author img

By ETV Bharat Kerala Team

Published : Dec 9, 2023, 6:53 PM IST

ലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി നിരവധി സിനിമകളാണ് ഡിസംബർ ആദ്യവാരം ഒടിടി റിലീസിനെത്തിയത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി 'ലിറ്റിൽ മിസ് റാവുത്തർ', 'സോമന്‍റെ കൃതാവ്', 'മന്ത് ഒഫ് മധു' സിനിമകളും ഒടിടിയിൽ സ്‌ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. കാത്തിരുന്ന ചിത്രങ്ങൾ തങ്ങളുടെ സ്വീകരണ മുറികളിൽ എത്തിയതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ (Little Miss Rawther and Somante Krithavu started streaming on OTT).

ടൊവിനോ തോമസ് ചിത്രം 'അദൃശ്യ ജാലകങ്ങൾ, ലിറ്റിൽ മിസ് റാവുത്തർ, സോമന്‍റെ കൃതാവ്, മന്ത് ഓഫ് മധു, ജിഗർതണ്ട ഡബിൾ എക്‌സ്, ജപ്പാൻ, പെൻഡുലം, അച്ഛനൊരു വാഴവച്ചു, ദി ആർച്ചീസ്' എന്നിവയാണ് ഈ ആഴ്‌ച ഒടിടി റിലീസിനെത്തിയ ചിത്രങ്ങൾ. ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്‌ത 'അദൃശ്യ ജാലകങ്ങൾ' നവംബർ 24നാണ് തിയേറ്ററുകളിലെത്തിയത്. ഡിസംബർ എട്ടിനായിരുന്നു ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ്.

നെറ്റ്ഫ്ലിക്‌സിലൂടെയാണ് 'അദൃശ്യ ജാലകങ്ങൾ' റിലീസ് ചെയ്‌തത്. ടാലിൻ ബ്ലാക്ക് നൈറ്റ്സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ 'അദൃശ്യ ജാലകങ്ങൾ' തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. വേറിട്ട പ്രമേയവുമായി എത്തിയ ചിത്രത്തിൽ ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടത്. നിമിഷ സജയനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

'ലിറ്റിൽ മിസ് റാവുത്തർ' പ്രൈമിൽ : ഗൗരി കിഷനും ഷെർഷായും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ലിറ്റിൽ മിസ് റാവുത്തർ' ശനിയാഴ്‌ചയാണ് (ഡിസംബർ 9) ആമസോൺ പ്രൈം വീഡിയോയിൽ സ്‌ട്രീമിങ് ആരംഭിച്ചത്. '96' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ഗൗരി കിഷൻ. 'ഹൃദയം' എന്ന സിനിമയിലൂടെ ഷെർഷായും പ്രേക്ഷകർക്ക് സുപരിചിതനാണ്. 'ലിറ്റിൽ മിസ് റാവുത്തർ' സിനിമയുടെ തിരക്കഥ രചിച്ചതും ഷെർഷാ തന്നെയാണ്.

READ ALSO: Little Miss Rawther Video Song Manini മനോഹര പ്രണയ കഥയുമായി ലിറ്റില്‍ മിസ് റാവുത്തര്‍; ശ്രദ്ധേയമായി മാനിനി ഗാനം

'സോമന്‍റെ കൃതാവ്' റിലീസായി: ശനിയാഴ്‌ചയാണ് (ഡിസംബർ 9) 'സോമന്‍റെ കൃതാവും' ഒടിടിയിൽ റിലീസായത്. വിനയ് ഫോർട്ട് നായകനായ ചിത്രം പ്രൈം വിഡിയോയിലാണ് സ്‌ട്രീം ചെയ്യുന്നത്. രോഹിത് നാരായണനാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ.

'കക്ഷി അമ്മിണിപ്പിള്ള', 'ഫേസ്', 'ഡൈവോഴ്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറ ഷിബില നായികയായ ചിത്രത്തിൽ തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി നായർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മന്ത് ഓഫ് മധു: ശനിയാഴ്‌ച ഒടിടിയിൽ റിലീസ് ചെയ്‌ത മറ്റൊരു ചിത്രമാണ് 'മന്ത് ഓഫ് മധു' (Month of Madhu). സ്വാതി റെഡ്ഡി, നവീൻ ചന്ദ്ര എന്നിവരാണ് ഈ റൊമാന്‍റിക് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകാന്ത് നഗോതിയാണ് 'മന്ത് ഓഫ് മധു'വിന്‍റെ സംവിധായകൻ. പ്രൈം വീഡിയോയിലാണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്.

READ ALSO: മരിച്ചവരോട് സംസാരിക്കുന്ന ടൊവിനോ; അദൃശ്യ ജാലകങ്ങള്‍ നാളെ മുതല്‍ ഒടിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.