ETV Bharat / entertainment

ഭാനു അതൈയ്യ മുതല്‍ കീരവാണി വരെ; ഇതുവരെ ഓസ്‌കര്‍ നേടിയ ഇന്ത്യക്കാർ - ആര്‍ആര്‍ആര്‍

30-ാമത് അക്കാദമി അവാർഡിനായാണ് ഇന്ത്യ ആദ്യമായി അപേക്ഷിച്ചത്. ഭാനു അതൈയ്യയാണ് ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ്.

ഇതുവരെ ഓസ്‌കര്‍ നേടിയ ഇന്ത്യക്കാർ
ഇതുവരെ ഓസ്‌കര്‍ നേടിയ ഇന്ത്യക്കാർ
author img

By

Published : Mar 13, 2023, 3:19 PM IST

സിനിമ വ്യവസായത്തിലെ ഏറ്റവും അഭിമാനകരമായ അവാർഡ് ചടങ്ങുകളിൽ ഒന്നാണ് ഓസ്‌കർ അക്കാദമി അവാർഡ്. എല്ലാ വർഷവും, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും അഭിനേതാക്കളും അണിയറപ്രവർത്തകരും മുൻ വർഷത്തെ സിനിമ നിർമാണത്തിലെ മികച്ച നേട്ടങ്ങൾ ആഘോഷിക്കാൻ ഒത്തുകൂടുന്നു.

ലോകത്ത് സിനിമ മേഖലയിൽ പലതരത്തിലുള്ള അവാർഡുകൾ നൽകാറുണ്ട്. എന്നാൽ വിനോദമേഖലയിൽ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായാണ് ഓസ്‌കറിനെ പരിഗണിക്കപ്പെടുന്നത്. 30-ാമത് അക്കാദമി അവാർഡ് ഓസ്‌കറിൽ, മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള അക്കാദമി അവാർഡിനാണ് ഇന്ത്യ ആദ്യമായി അപേക്ഷിച്ചത്.

1957ല്‍ മെഹബൂബ് ഖാന്‍റെ ഹിന്ദി ചിത്രമായ മദർ ഇന്ത്യയായിരുന്നു അത്. നാല് സിനിമകൾക്കൊപ്പമാണ് ഈ ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. എന്നാൽ ഇറ്റാലിയൻ ചിത്രമായ 'നൈറ്റ്സ് ഓഫ് കാബിരിയ' (1957) യോട് ചിത്രം പരാജയപ്പെട്ടു. മികച്ച കോസ്‌റ്റ്യൂം ഡിസൈനിന് (55-ാമത് അക്കാദമി അവാര്‍ഡ്‌) ഭാനു അതൈയ്യയാണ് അക്കാദമി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ.

ഓസ്‌കര്‍ നേടിയ ഇന്ത്യക്കാരുടെ പട്ടിക ചുവടെ

  • ഭാനു അതൈയ്യ - മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍ (1983)
  • സത്യജിത് റായ് - ഹോണററി അവാര്‍ഡ് (1992)
  • റസൂല്‍ പൂക്കുട്ടി - മികച്ച സൗണ്ട് മിക്‌സിംഗ് (2009)
  • ഗുല്‍സാര്‍ - മികച്ച ഒറിജിനല്‍ ഗാനം (2009)
  • എ.ആര്‍ റഹ്മാന്‍ - മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച ഒറിജിനല്‍ ഗാനം (2009)
  • കാര്‍ത്തികി ഗോണ്‍സാല്‍വ്‌സ്‌- മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് (2023)
  • എംഎം കീരവാണി, ചന്ദ്രബോസ്‌ -മികച്ച ഒറിജിനല്‍ സോംഗ്‌ (2023)

95-ാമത് അക്കാദമി അവാർഡുകൾ ഇന്ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടന്നു. 2022ലെ മികച്ച സിനിമകളും പ്രകടനങ്ങളും അടിസ്ഥാനമാക്കിയായിരുന്നു 2023ലെ ഓസ്‌കര്‍ അവാര്‍ഡ്. ഇക്കുറി തിളങ്ങിയത് 'എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' ആണ്. മികച്ച ചിത്രം, സംവിധായകന്‍, നടി, സഹനടന്‍, സഹനടി, എഡിറ്റര്‍, ഒറിജിനല്‍ സ്ക്രീന്‍പ്ലേ എന്നിങ്ങനെ ഏഴ്‌ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.

2023 ഓസ്‌കര്‍ പുരസ്‌കാര പട്ടിക ചുവടെ-

  • മികച്ച സംവിധാനം -എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനര്‍ട്ട്)
  • മികച്ച നടന്‍ -ബ്രെന്‍ഡന്‍ ഫ്രാസര്‍ (ദി വെയില്‍)
  • മികച്ച നടി -മൈക്കെല്ലെ യോ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
  • മികച്ച ചിത്രം - എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനര്‍ട്ട്, ജൊനാത്തന്‍ വാംഗ്‌)
  • മികച്ച സഹനടന്‍- കീ പൂ ക്വാന്‍ (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
  • മികച്ച സഹനടി -ജാമി ലീ കര്‍ട്ടിസ് (എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്)
  • മികച്ച ഗാനം - നാട്ടു നാട്ടു (ആര്‍ആര്‍ആര്‍)
  • മികച്ച ഛായാഗ്രഹണം -ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ജയിംസ്‌ ഫ്രണ്ട്)
  • മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റേലിംഗ് -ദി വെയില്‍ (അഡ്രീന്‍ മോറോട്ട്, ജൂജി ചിന്‍, അന്നംമേരി ബ്രാഡ്‌ലി)
  • മികച്ച കോസ്‌റ്റ്യൂം ഡിസൈന്‍ -ബ്ലാക്ക് പാന്തര്‍: വാക്കണ്ട ഫോറെവര്‍ (റൂത്ത് കാര്‍ട്ടര്‍)
  • മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം -ഗ്യൂല്ലെര്‍മോ ഡെല്‍ ടോറോസ്‌ പിനോക്കോ
  • മികച്ച ഡോക്യുമെന്‍ററി ഫിലിം -നാവല്‍നി
  • മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം -ആന്‍ ഐറിഷ് ഗുഡബൈ
  • മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം - ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (ജെര്‍മന്‍ ചിത്രം- സംവിധായകന്‍ എഡ്‌വാര്‍ഡ് ബെര്‍ഗര്‍)
  • മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം -ദി എലിഫന്‍റ്‌ വിസ്‌പറേഴ്‌സ്‌ (കാര്‍ത്തികി ഗോണ്‍സാല്‍വ്‌സ്‌, ഗുനീത് മോംഗ)
  • മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം -ദി ബോയ്‌, ദി മോള്‍, ദി ഫോക്‌സ്‌ ആന്‍ഡ്‌ ദി ഹോഴ്‌സ്‌ (ചാര്‍ളി മക്കെസി, മാത്യു ഫ്ര്യൂയിഡ്)
  • മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ -ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട്
  • മികച്ച ഒറിജിനല്‍ സ്‌കോര്‍ -ഓള്‍ ക്വയ്‌റ്റ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് (വോള്‍ക്കര്‍ ബര്‍ട്ടെല്‍മാന്‍)
  • മികച്ച വിഷ്വല്‍ എഫക്‌ട്‌സ്‌ -അവതാര്‍: ദി വേ ഓഫ്‌ വാട്ടര്‍ (ജോ ലെറ്റെറി, റിച്ചാര്‍ഡ് ബനേഹം, എറിക് സെയിന്‍ഡോണ്‍, ഡാനിയല്‍ ബാറെട്ട്)
  • ഒറിജില്‍ സ്‌ക്രീന്‍പ്ലേ - എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (ഡാനിയല്‍ ക്വാന്‍, ഡാനിയല്‍ ഷീനെര്‍ട്ട്)
  • മികച്ച അഡാപ്‌റ്റഡ് സ്‌ക്രീന്‍പ്ലേ -വിമണ്‍ ടോക്കിംഗ്‌ (സാറാ പോളി)
  • മികച്ച സൗണ്ട് ഡിസൈന്‍ -ടോപ് ഗണ്‍: മാവെറിക്ക്
  • മികച്ച ഫിലിം എഡിറ്റിംഗ് -എവരിത്തിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് (പോള്‍ റോഗേഴ്‌സ്‌)
  • മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം- ദി ബോയ്‌, ദി മോള്‍, ദി ഫോക്‌സ്‌ ആന്‍ഡ്‌ ദി ഹോഴ്‌സ്‌ (ചാര്‍ളി മക്കെസി, മാത്യു ഫ്ര്യൂയിഡ്)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.