ETV Bharat / entertainment

'ലോകം കാത്തിരിക്കുന്ന സിനിമയെ വിലക്കാന്‍ ഫിയോക്കിന്‌ ആകില്ല'; അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും

Liberty Basheer about Avatar 2 release: അവതാര്‍ 2 കേരളത്തിലെ തിയേറ്ററുകളിലെത്തുമെന്ന് ലിബര്‍ട്ടി ബഷീര്‍. ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ തീരുമാനത്തിന് പിന്നാലെയായിരുന്നു ലിബര്‍ട്ടി ബഷീറിന്‍റെ ഈ പ്രതികരണം.

Liberty Basheer about Avatar 2 release  Liberty Basheer  Avatar release  Liberty Basheer says Avatar 2 will release  Avatar 2 Kerala release  Avatar 2 theatre release  Avatar 2 shooting  Avatar series release dates  Liberty Basheer says Avatar 2 release  ലിബര്‍ട്ടി ബഷീര്‍  അവതാര്‍ 2  സിനിമയെ വിലക്കാന്‍ ഫിയോക്കിന്‌ ആകില്ല  അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും  അവതാര്‍ 2 റിലീസ്  അവതാര്‍ 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും  അവതാര്‍ 2ന് വിലക്കില്ല
'ലോകം കാത്തിരിക്കുന്ന സിനിമയെ വിലക്കാന്‍ ഫിയോക്കിന്‌ ആകില്ല'; അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും
author img

By

Published : Nov 30, 2022, 1:16 PM IST

Updated : Nov 30, 2022, 1:30 PM IST

Avatar 2 kerala release: ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രമാണ് 'അവതാര്‍ 2'. സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത തലക്കെട്ടുകളില്‍. 'അവതാര്‍ 2' കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചിരുന്നു.

Liberty Basheer about Avatar 2 release: എന്നാല്‍ 'അവതാര്‍ 2' കേരളത്തില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ച്‌ പറയുകയാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ പ്രസിഡന്‍റും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളില്‍ 'അവതാര്‍ 2' പ്രദര്‍ശിപ്പിക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍ ഇടിവി ഭാരതിനോട് വ്യക്തമാക്കി. ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ തീരുമാനത്തോടും അദ്ദേഹം പ്രതികരിച്ചു.

Avatar 2 Kerala release: ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ ഫിയോക്കിനൊന്നും വിലക്കാന്‍ കഴിയില്ല. ഒരു യോഗം വിളിച്ച് കൂട്ടി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

'കേരളത്തിലെ എല്ലാ തിയേറ്ററുകളിലും 'അവതാര്‍ 2' റിലീസ് ചെയ്യും. കേരളത്തില്‍ എല്ലാ ഫെഡറേഷന്‍ അംഗങ്ങളും ചിത്രം തിയേറ്ററുകളിലെത്തിക്കും. ഫെഡറേഷന്‍റെ കീഴിലുള്ള 280 തിയേറ്ററുകളിലും 'അവതാര്‍ 2' പ്രദര്‍ശിപ്പിക്കും.

ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ ഫിയോക്കിനൊന്നും വിലക്കാന്‍ കഴിയില്ല. ഒരു മീറ്റിങ്‌ വിളിച്ച് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. ആദ്യ രണ്ട്‌ വാരം തിയേറ്റര്‍ വിഹിതത്തിന്‍റെ 55 ശതമാനവും പിന്നീട് 50 ശതമാനവും സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കും' -ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

'അവതാര്‍ 2'ന്‍റെ റിലീസുമായി സഹകരിക്കില്ലെന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം അറിയിച്ച് ലിബര്‍ട്ടി ബഷീറും രംഗത്തെത്തിയത്. വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതിനെ തുടര്‍ന്ന് സിനിമയുടെ റിലീസിന് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇതരഭാഷ ചിത്രങ്ങള്‍ക്ക് സാധാരണയായി 50-55 ശതമാനമാണ് കലക്ഷനില്‍ നിന്നും നല്‍കുന്നത് എന്നിരിക്കെ 'അവതാറി'ന്‍റെ അണിയറപ്രവര്‍ത്തകര്‍ 60 ശതമാനമാണ് ചോദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫിയോക്ക് 'അവതാര്‍ 2'ന് വിലക്കേര്‍പ്പെടുത്തിയത്.

Avatar 2 theatre release: ഡിസംബര്‍ 16നാണ് 'അവതാര്‍ 2' റിലീസ് ചെയ്യുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്‌, തെലുഗു, കന്നഡ എന്നീ ആറ് ഭാഷകളിലായാണ് ചിത്രം ഇന്ത്യയില്‍ എത്തുക. ഡിസ്‌നിയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. 1832 കോടി രൂപയാണ് സിനിമയുടെ നിര്‍മാണ ചെലവ്.

Avatar 2 shooting: വെള്ളത്തിനടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. വര്‍ഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയുമാണ് 'അവതാര്‍ 2വിന്‍റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സാം വര്‍തിങ്‌ടണ്‍, സോ സല്‍ദാന, സ്‌റ്റീഫന്‍ ലാങ്‌, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

Avatar series: 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2009ലാണ് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്‌തത്. ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രമെന്ന റെക്കോഡും 'അവതാറി'ന്‍റെ ആദ്യ ഭാഗം സ്വന്തമാക്കിയിരുന്നു. സിനിമയുടെ തുടര്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് 2012ലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അന്ന് തന്നെ ചിത്രങ്ങളുടെ റിലീസും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

Avatar series release dates: രണ്ടാം ഭാഗം 2020 ഡിസംബറിലും. മൂന്നാം ഭാഗം 2021 ഡിസംബര്‍1 7നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ്‌ സാഹചര്യത്തില്‍ റിലീസ് നീണ്ടു പോവുകയായിരുന്നു.

Also Read: അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ല; വിലക്കുമായി ഫിയോക്ക്

Last Updated : Nov 30, 2022, 1:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.