സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്‍റെ 'ലിയോ'. വിജയ് നായകനാകുന്ന സിനിമ ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ 'ലിയോ'യുടെ കേരളത്തിലെ ബുക്കിങ് സംബന്ധിച്ച പ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വിതരണക്കാർ (Leo movie's Kerala booking start date announced).
കേരളത്തിലെ 'ലിയോ' സിനിമയുടെ ബുക്കിങ് നാളെ (ഒക്‌ടോബർ 15, ഞായറാഴ്‌ച) മുതൽ ആരംഭിക്കുമെന്നാണ് അറിയിപ്പ്. ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി നാളെ രാവിലെ 10 മണി മുതൽ ബുക്കിങ് നടത്താമെന്ന് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് (Sree Gokulam Movies) തങ്ങളുടെ സോഷ്യൽ മീഡിയയിൽ കൂടി വ്യക്തമാക്കി (Leo booking in Kerala from October 15).
-
#Leo advance booking starts tomorrow at 10am#Thalapathy @actorvijay @duttsanjay @akarjunofficial@Dir_Lokesh @anirudhofficial@7screenstudio@Jagadishbliss#GokulamGopalan#VCPraveen#BaijuGopalan@srkrishnamoorty #SreeGokulamMovies#DreamBigFilms pic.twitter.com/J4vFBye1Lq
— SreeGokulamMovies (@GokulamMovies) October 14, 2023 " class="align-text-top noRightClick twitterSection" data="
">#Leo advance booking starts tomorrow at 10am#Thalapathy @actorvijay @duttsanjay @akarjunofficial@Dir_Lokesh @anirudhofficial@7screenstudio@Jagadishbliss#GokulamGopalan#VCPraveen#BaijuGopalan@srkrishnamoorty #SreeGokulamMovies#DreamBigFilms pic.twitter.com/J4vFBye1Lq
— SreeGokulamMovies (@GokulamMovies) October 14, 2023#Leo advance booking starts tomorrow at 10am#Thalapathy @actorvijay @duttsanjay @akarjunofficial@Dir_Lokesh @anirudhofficial@7screenstudio@Jagadishbliss#GokulamGopalan#VCPraveen#BaijuGopalan@srkrishnamoorty #SreeGokulamMovies#DreamBigFilms pic.twitter.com/J4vFBye1Lq
— SreeGokulamMovies (@GokulamMovies) October 14, 2023
ഒക്‌ടോബർ 19നാണ് ലോകവ്യാപകമായി 'ലിയോ' തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.
തൃഷ നായികയാകുന്ന ചിത്രത്തിൽ മലയാളി താരം മാത്യു തോമസ് ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്‍റണി തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതമാണ് 'ലിയോ'യുടെ മറ്റൊരു പ്രധാന ആകർഷണം.
ദളപതി വിജയ്‌യുടെ 67-ാമത് ചിത്രം കൂടിയാണ് 'ലിയോ'. ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ചിത്രത്തിന്‍റെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ. മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത് അൻപറിവാണ്. ഫിലോമിൻ രാജ് ആണ് ചിത്രത്തിന്‍റെ എഡിറ്റർ.
ലിയോ ആദ്യ 10 മിനിറ്റ് ആരും മിസ്സാക്കരുതെന്ന് ലോകേഷ് കനകരാജ്: 'ലിയോ'യെ കുറിച്ചുള്ള സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ (Lokesh Kanagaraj) വാക്കുകൾ സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ തരംഗമാവുകയാണ്. 'ലിയോ'യുടെ ആദ്യ 10 മിനിറ്റ് ഒരു കാരണവശാലും നഷ്‌ടമാക്കരുത് എന്ന അഭ്യര്‍ഥനയാണ് സംവിധായകന്‍ നടത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
ലിയോ ആദ്യ 10 മിനിറ്റ് ആരും നഷ്‌ടപ്പെടുത്തരുത് എന്നും എങ്ങനെയെങ്കിലും ഓടിയെത്തി നിങ്ങള്‍ ആദ്യം മുതല്‍ തന്നെ ചിത്രം കാണണം എന്നുമാണ് ലോകേഷിന്‍റെ വാക്കുകൾ. 1000ത്തിൽ ഏറെ പേരുടെ അധ്വാനമാണ് ആ രംഗങ്ങള്‍ക്ക് പിന്നിൽ ഉള്ളതെന്നും അദ്ദേഹം പറയുന്നു.