ETV Bharat / entertainment

Leo Movie Controversy Dancers Protest Against Makers നർത്തകർക്ക്‌ ശമ്പളം നൽകിയില്ല, ദളപതി വിജയ് ചിത്രം ലിയോ വിവാദത്തിൽ - Leo Movie Controversy Dancers Were Not Paid

Thalapathy Vijay movie Leo : 'നാ റെഡി' എന്ന ഗാനരംഗത്തിൽ ഭാഗമായ 1300 നർത്തകർക്ക് ശമ്പളം നൽകാത്തതിനെച്ചൊല്ലി വിജയ് ചിത്രം ലിയോ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്

Leo movie controversy  Dancers were not paid  Leo Movie  ദളപതി വിജയ്  Dalapati Vijay  ലിയോ വിവാദത്തിൽ  നർത്തകർക്ക്‌ ശമ്പളം നൽകിയില്ല  നാ റെഡി എന്ന ഗാനത്തിൽ  Naa Ready song  Leo Movie Controversy Dancers Were Not Paid  Dalapathy Vijay movie Leo
Leo Movie Controversy Dancers Were Not Paid
author img

By ETV Bharat Kerala Team

Published : Oct 11, 2023, 11:32 AM IST

Updated : Oct 11, 2023, 11:48 AM IST

ഹൈദരാബാദ്: വിജയ് നായകനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിയോ പ്രഖ്യാപന വേള മുതല്‍ക്ക് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് (Leo Movie Controversy Dancers Were Not Paid). ഒക്‌ടോബര്‍ 19ന് റിലീസിന് ഒരുങ്ങവേ സിനിമ വീണ്ടും വിവാദങ്ങളില്‍പ്പെട്ടിരിക്കുകയാണ്. 'നാ റെഡി' എന്ന ഗാനരംഗത്തിൽ ഭാഗമായ 1300 നർത്തകർക്ക് ശമ്പളം നൽകാത്തതിനെച്ചൊല്ലിയാണ് പുതിയ വിവാദം.

ചിത്രത്തിലെ ആദ്യ സിംഗിൾ ആയി പുറത്തിറങ്ങിയ പാട്ട് പോസിറ്റീവ് റിവ്യൂസ് നേടുകയും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ തരംഗം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ചിത്രീകരണം കഴിഞ്ഞ് നാല് മാസമായിട്ടും തങ്ങളുടെ കഠിനാധ്വാനത്തിനുള്ള ശമ്പളം ലഭിച്ചിട്ടില്ലെന്ന് വിജയ്‌ക്കൊപ്പം തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച നർത്തകർ ആരോപിച്ചു.

വൈറലായ വീഡിയോയിൽ 1300 നർത്തകരിൽ ഒരാളായ റിയാസ് അഹമ്മദ് അവരുടെ കുടിശ്ശിക അടയ്ക്കാനായി അപേക്ഷിക്കുന്നത് കാണാം. പാട്ടിലെ പങ്കാളിത്തത്തിന്‍റെ തെളിവായി അദ്ദേഹം തന്‍റെ ഐഡന്‍റിറ്റി കാർഡ് പ്രദർശിപ്പിക്കുകയും ഈ സാഹചര്യത്തിലുള്ള തന്‍റെ നിരാശ പ്രകടിപ്പിക്കുകയും ചെയ്‌തു. ചിത്രത്തിന്‍റെ ടീമിനെ സമീപിച്ചെങ്കിലും അവ്യക്തമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്നും കൃത്യമായ പരിഹാരമില്ലെന്നും അവർ അവകാശപ്പെടുന്നു.

പാട്ടിന്‍റെ വിജയത്തിൽ അവിഭാജ്യ പങ്ക് വഹിച്ച ഈ നർത്തകർക്ക് പ്രതിഫലം നൽകുന്നതിൽ കാലതാമസം വരുത്തിയത് ആശങ്കാഭരിതമാണ്‌. 300 കോടി രൂപ ബജറ്റിൽ നിർമിച്ച ലിയോ ബോക്‌സോഫിസിൽ 1000 കോടി കടക്കുമെന്നാണ് ആരാധക പ്രതീക്ഷ. നർത്തകരുടെ സാമ്പത്തിക പ്രതിസന്ധിയെ ഇത്രയധികം വലിയ സിനിമ എങ്ങനെ അവഗണിക്കും എന്ന ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

ഈ സാഹചര്യം അഭിസംബോധന ചെയ്യാനും നർത്തകർക്ക് അർഹമായ നഷ്‌ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിജയ്ക്ക്‌ നേരെ ആഹ്വാനങ്ങൾ ഉയർന്നു. സംഭവം വിവാദമായതോടെ നർത്തകരിൽ ചിലർ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറെ സമീപിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും കമ്മിഷണറുടെ ഓഫിസിൽ പങ്കെടുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നും നർത്തകരുടെ സംഘടനയിൽ നിന്നും സഹായം തേടാൻ അവരെ ഉപദേശിച്ചതായി റിപ്പോർട്ടുണ്ട്.

ലിയോയുടെ റിലീസ് തീയതി അടുക്കുമ്പോൾ പരിഹരിക്കപ്പെടാത്ത ശമ്പള പ്രശ്‌നം ഒരു തർക്കവിഷയമായി തുടരുന്നു. ഈ വിവാദം സിനിമയുടെ വിജയത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകരും സിനിമാ വ്യവസായവും.

നേരത്തെ ഗാനത്തിലെ സിഗരറ്റ് ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ചതിന്‍റെ പേരിൽ ചിത്രത്തിന് നേരെ വിമർശനങ്ങൾ ഉയര്‍ന്നിരുന്നു. വായിൽ സിഗരറ്റുമായി വലിയൊരു നൃത്തസംഘത്തിനൊപ്പം ചുവടുകൾ വയ്‌ക്കുന്ന വിജയ്‌യെയാണ് 'നാ റെഡി'യില്‍ കാണാനാവുക. ഇതിന്‍റെ പേരില്‍ നടന്‍ വിജയ്‌ക്കെതിരെ കേസ് എടുത്തു. നാർക്കോട്ടിക്‌സ്‌ കൺട്രോൾ ആക്‌ട് പ്രകാരമായിരുന്നു നടപടി. വിജയ്‌യുടെ ജന്മദിനത്തോടനുബന്ധിച്ച് ജൂൺ 22നാണ് ലിയോയിലെ 'നാ റെഡി' ഗാനം പുറത്തിറങ്ങിയത്. എന്നിരുന്നാലും വിവാദങ്ങള്‍ക്കിടയിലും ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഇടംപിടിച്ചു.

ALSO READ: 'ലിയോ' ഗാനത്തിലെ പുകവലി ; വിജയ്‌ക്കെതിരെ കേസ്, 'നാ റെഡി' ട്രെന്‍ഡിംഗിലും നമ്പര്‍ 1

ALSO READ: പിറന്നാള്‍ ട്രീറ്റ് ; വിജയ്‌യുടെയും അനിരുദ്ധിന്‍റെയും ശബ്‌ദത്തില്‍ നാ റെഡി ; ചുവടുവച്ചത് 500 നര്‍ത്തകര്‍ക്കൊപ്പം

Last Updated : Oct 11, 2023, 11:48 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.