ETV Bharat / entertainment

കൊടുംതണുപ്പില്‍ തോളോടുതോൾ ചേർന്ന് ഒരു ഷൂട്ടിങ് ക്ര്യൂ ; 'ലിയോ'യുടെ കശ്‌മീർ ഷെഡ്യൂള്‍ വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

author img

By

Published : Mar 25, 2023, 6:13 PM IST

ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ സൂപ്പർ സ്‌റ്റാര്‍ വിജയ് നായകനായെത്തുന്ന സിനിമയാണ് ലിയോ. കശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി തിരികെ ചെന്നൈയിലെത്തിയ അണിയറ പ്രവർത്തകർ, അവിടുത്തെ ചിത്രീകരണാനുഭവങ്ങളും കഷ്‌ടപ്പാടുകളും വിവരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്

Shooting crew behind Leo  Kashmir shooting video of Leo  Leo  Leo Kashmir shooting video  ലിയോയുടെ കാശ്‌മീർ ഷൂട്ടിങ്ങ് വീഡിയോ  കാശ്‌മീർ ഷൂട്ടിങ്ങ് വീഡിയോ  ഷൂട്ടിങ്ങ് ക്രൂ  കാശ്‌മീർ ഷൂട്ടിങ്ങ് വീഡിയോ  ലിയോ  സൂപ്പർ സറ്റാർ വിജയ്  കാശ്‌മീർ ഷെഡൂൾ  ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ  സൂപ്പർ സറ്റാർ വിജയ്  കാശ്‌മീർ  സുഖവിവരങ്ങൾ ചോദിച്ചറിയുന്ന വിജയ്  ഒക്‌ടോബർ 19 ന് ലിയോ തീയേറ്ററുകളിലെത്തും  Leo will hit the theaters on October 19
‘ലിയോ’യുടെ കാശ്‌മീർ ഷൂട്ടിങ്ങ് വീഡിയോ പങ്കുവച്ച് അണിയറ പ്രവർത്തകർ

കശ്‌മീർ : വിജയ് ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലിയോ’. സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും ലിയോയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജിൻ്റെ ലോക്കി യൂണിവേഴ്‌സിൻ്റെ ഭാഗമായി ‘ലിയോ’ മാറുമോ എന്നതാണ് അതിലെ പ്രധാന ചോദ്യം.

ലോകേഷ് കനകരാജ് അവസാനമായി സംവിധാനം ചെയ്‌ത കമൽ ഹാസൻ ചിത്രം 'വിക്ര'ത്തിൽ തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമായി ഒന്നിലധികം മുൻനിര താരങ്ങൾ അണിനിരന്നിരുന്നു. പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്ന കഥാപാത്രങ്ങളും, സാഹചര്യങ്ങളും ഉള്ള ഒന്നിലധികം ചിത്രങ്ങൾ ഉൾപ്പെട്ടതാണ് ഒരു സിനിമാറ്റിക് യൂണിവേഴ്‌സ്. ലോകേഷ് ഇതിന് മുൻപ് സംവിധാനം ചെയ്‌ത കാർത്തി നായകനായ കൈതിയും, വിക്രമും ഇങ്ങനെയുള്ള 'ലോക്കി 'യൂണിവേഴ്‌സിന്‍റെ ഭാഗമാണ്.

  • " class="align-text-top noRightClick twitterSection" data="">

ആരാധകർ അത്രമേൽ കാത്തിരിക്കുന്ന സിനിമയായതിനാൽ തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വാർത്തകളും അത്രമേൽ പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായിരുന്ന കശ്‌മീരിൽ ‘ലിയോ’ ക്ര്യൂ നേരിട്ട വെല്ലുവിളികളെയും, കഠിനാധ്വാനത്തെയും വരച്ചുകാട്ടുന്ന അണിയറ വിശേഷങ്ങളുടെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.

-2 വരെ പോകുന്ന കാലാവസ്ഥ : -10 ഡിഗ്രി, -8 ഡിഗ്രി,തുടങ്ങി രാത്രി സമയങ്ങളിൽ -2 വരെ പോകുന്ന കാലാവസ്ഥയിൽ ജോലി ചെയ്‌ത സഹപ്രവർത്തകർ തങ്ങളുടെ അനുഭവം പങ്കുവയ്ക്കു‌കയാണ് വീഡിയോയിൽ. സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളികൾ, ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ ക്യാമറപേഴ്‌സണും, സംവിധായകനും വരെ അനുഭവിച്ച കഷ്‌ടപ്പാടുകൾ വീഡിയോയിൽ വിവരിക്കുന്നുണ്ട്. മരവിച്ച കൈകളുമായി ജോലി ചെയ്‌ത തങ്ങളുടെ മൂക്കിൽ നിന്നും രാത്രി കാലങ്ങളിൽ രക്‌തം വന്നത് അവർ ഓർത്തെടുക്കുന്നു. രാത്രികാലങ്ങളിൽ തീകൂട്ടി തീകായുന്ന ഇവർ പകൽ അവരവരുടെ ജോലികളിൽ നൂറ് ശതമാനം ആത്മാർഥതയോടെ മുഴുകുകയും ചെയ്‌തു.

ചുറുചുറുക്കോടെ ജോലി ചെയ്യുന്ന സംവിധായകൻ ലോകേഷ് : രാവിലെ ക്യാമറ ഓൺ ചെയ്യാൻ കൈ അനക്കാനാകാതെ ബുദ്ധിമുട്ടിയത് ഓർത്തെടുക്കുന്ന ക്യാമറാപേഴ്‌സണ്‍ രാത്രിയിലെ അവസ്ഥ അതിനേക്കാൾ കഷ്‌ടമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. അലുമിനിയത്തിലും ഇരുമ്പിലും നിർമ്മിച്ച ജിമ്മി എക്യുപ്‌മെന്‍റ് കൈയുറ ധരിച്ചിട്ടുപോലും തണുപ്പുമൂലം എടുക്കാനായിരുന്നില്ല.

also read: മംമ്‌തയും ഷൈനും സൗബിനും ഒന്നിക്കുന്നു; ലൈവ് ടീസര്‍ പുറത്ത്

മഴപെയ്ത് കൊണ്ടിരിക്കുമ്പോഴും അതൊന്നും വകവയ്ക്കാ‌തെ ഭക്ഷണം പാകം ചെയ്യുകയും വിതരണം നടത്തുകയും ചെയ്യുന്ന പാചകക്കാരെയും വീഡിയോയിൽ കാണാൻ സാധിക്കും. മഞ്ഞുമൂടി കിടക്കുന്ന കശ്‌മീരിലെ വഴികളിലൂടെ ഓടി നടന്ന് ജോലി ചെയ്യുന്ന തങ്ങൾക്ക് പ്രചോദനമായത് ഒരു തണുപ്പിനെയും വകവയ്ക്കാ‌തെ അവർക്കൊപ്പം നിന്ന് ചുറുചുറുക്കോടെ ജോലി ചെയ്യുന്ന സംവിധായകൻ ലോകേഷ് കനകരാജാണെന്നാണ് ഒരു സഹപ്രവർത്തകൻ അഭിപ്രായപ്പെടുന്നത്. മഴപെയ്‌താലും, മഞ്ഞുവീണാലും എന്തുതന്നെ വന്നാലും 'ലിയോ'യുടെ ഷൂട്ടിങ് ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല.

also read: സംഭവബഹുലമായ കശ്‌മീർ ഷെഡ്യൂൾ പൂർത്തിയാക്കി ‘ലിയോ’ ടീം ചെന്നൈയിലേക്ക്

വീഡിയോയുടെ അവസാനം സഹപ്രവർത്തകരോട് സംസാരിക്കുന്ന വിജയ്‌യെയും കാണാൻ സാധിക്കും. എല്ലാവരുടെയും സുഖവിവരങ്ങൾ ചോദിച്ചറിയുന്ന വിജയ് ലൊക്കേഷന് കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് കൈകൊടുക്കുന്നതും വീഡിയോയിലുണ്ട്. ഈ വർഷം ഒക്‌ടോബർ 19 ന് ലിയോ തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.