ലാലു അലക്‌സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ഇമ്പം'. ശ്രീജിത്ത് ചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Lalu Alex Deepak Parambol starrer Imbam Movie Trailer). ഉദ്വേഗഭരിതമായ രംഗങ്ങൾ കോർത്തിണക്കി ഒരുക്കിയ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്.
പൃഥ്വിരാജിന്‍റെ 'ബ്രോ ഡാഡി'ക്ക് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ഇമ്പം'. ദർശന സുദർശൻ നായികയായ ഈ ചിത്രത്തിൽ മീര വാസുദേവ്, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്‌ടോബർ 27ന് 'ഇമ്പം' തിയേറ്ററുകളിൽ പ്രദര്‍ശനത്തിനെത്തും (Imbam hits the theaters on October 27).
- " class="align-text-top noRightClick twitterSection" data="">
ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് 'ഇമ്പം' സിനിമയുടെ നിര്‍മാണം. ലിസ്റ്റിൻ സ്റ്റീഫന്‍റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. നിജയ് ജയനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
പി എസ് ജയഹരിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ വിനായക് ശശികുമാർ വരികൾ എഴുതിയ 'മായികാ...' എന്ന് തുടങ്ങുന്ന ഗാനം നേരത്തെ റിലീസായിരുന്നു. വിനീത് ശ്രീനിവാസൻ, നടി അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്‌ണകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ശബ്‌ദം പകരുന്നത്. നേരത്തെ പുറത്തുവന്ന 'ഇമ്പ'ത്തിന്‍റെ ടീസറിനും പോസ്റ്ററുകൾക്കും എല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ദീപക് പറമ്പോലിന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയാകും 'ഇമ്പ'ത്തിലേതെന്നാണ് സൂചന. അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളായ 'കണ്ണൂർ സ്‌ക്വാഡ്', 'ചാവേർ' എന്നീ ചിത്രങ്ങളിൽ ദീപക് കയ്യടി നേടിയിരുന്നു. അതുകൊണ്ടുതന്നെ ദീപക്കിന്‍റെ പുതിയ സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ 'സോളമന്‍റെ തേനീച്ചകൾ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ദർശന നായികയായി എത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ഇമ്പം'. ലാൽ ജോസാണ് 'സോളമന്‍റെ തേനീച്ചകൾ' സംവിധാനം ചെയ്‌തത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അബിന്‍ എടവനക്കാട്, ഡിസൈന്‍സ് - രാഹുൽ രാജ്, സൗണ്ട് ഡിസൈന്‍ - ഷെഫിന്‍ മായന്‍, ആര്‍ട്ട് - ആഷിഫ് എടയാടന്‍, കോസ്റ്റ്യൂം - സൂര്യ ശേഖര്‍, മേക്കപ്പ് - മനു മോഹന്‍, സൗണ്ട് റെക്കോർഡിങ് - രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്‌ടര്‍ - ജിജോ ജോസ്, കളറിസ്റ്റ് - ലിജു പ്രഭാകർ, വിഎഫ്എക്സ് - വിനു വിശ്വൻ, ആക്ഷൻ - ജിതിൻ വക്കച്ചൻ, സ്റ്റിൽസ് - സുമേഷ് സുധാകരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.
READ ALSO: Imbam Movie Hits Theaters On October 27 : ദീപക് പറമ്പോലിനൊപ്പം ദർശന സുദർശൻ ; 'ഇമ്പം' ഒക്‌ടോബർ 27ന്