കാടകത്തിന്‍റെ കഥ പറയുന്ന പുതിയ ചിത്രം 'കുറുഞ്ഞി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറങ്ങി (Kurinji First Look Poster released). ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്‍റെ പശ്ചാത്തലത്തിൽ നല്ലൊരു കാടകത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
വേരു ശിൽപം നിർമിച്ചും, കൃഷിപ്പണി നടത്തിയും ജീവിക്കുന്ന പണിയ കോളനിയിലെ മാതന്‍റെയും സുഹൃത്ത് വെള്ളന്‍റെയും കുടുംബവും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളുടെയും ജീവിത മുഹൂർത്തങ്ങളും മറ്റുമാണ് ചിത്രപശ്ചാത്തലം. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങളും ഗോത്ര സമൂഹത്തിൽ നിന്നുള്ളവര്‍ ആണെന്നുള്ളതാണ് 'കുറുഞ്ഞി'യുടെ (Kurinji) പ്രത്യേകതകളില്‍ ഒന്ന്.
Also Read: ഹൃദയത്തിന് വർഷങ്ങൾക്കു ശേഷം; ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ പുറത്തിറക്കി കരൺ ജോഹർ
പ്രകാശ് വാടിക്കൽ, പ്രകാശ് ചെങ്ങൽ, ഡോക്‌ടര്‍ ഷിബു ജയരാജ്, അശ്വിൻ വാസുദേവ്, ശ്യാം കോഴിക്കോട്, കെ കെ ചന്ദ്രൻപുൽപ്പള്ളി, ലൗജേഷ്, എൽദോ, സുരേഷ്, മനോജ്, കുള്ളിയമ്മ, രചന രവി, വിനീതാ ദാസ്, ആവണി ആവൂസ്, ലേഖനായർ, രാഖി അനു, ലിസി ബത്തേരി, ബാലതാരങ്ങളായ സമജ്ഞ രഞ്ജിത്, മാളവിക ജിതേഷ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത് (Kurinji actors).
ഗോത്ര ഗായിക അനിഷിത വാസുവും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. 'കുറുഞ്ഞി'യ്‌ക്ക് വേണ്ടി അനിഷിത ഗാനവും ആലപിക്കുന്നുണ്ട്. ഗിരീഷ് കുന്നുമ്മൽ ആണ് സിനിമയുടെ സംവിധാനം. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്‍റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം.
Also Read: അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്', മാത്യു തോമസിനൊപ്പം ബേസിലും; ഫസ്റ്റ് ലുക്കെത്തി
ജിതേഷ് സി ആദിത്യ ആണ് സിനിമയുടെ ഛായാഗ്രഹണം. രാഹുൽ ക്ലബ്‌ഡേ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. പ്രമോദ് കാപ്പാടിന്‍റെ ഗാന രചനയില്‍ ഡോക്‌ടർ കാഞ്ഞങ്ങാട് രാമചന്ദ്രന്‍റെ സംഗീതത്തില്‍ ദേവനന്ദ ഗിരീഷ്, ഡോക്‌ടർ ഷിബു ജയരാജ്, അനിഷിത വാസു എന്നിവര്‍ ചേര്‍ന്നാണ് 'കുറുഞ്ഞി'യിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
കലാസംവിധാനം - അൻസാർ ജാസ, വസ്ത്രാലങ്കാരം - ലൗജീഷ്, മേക്കപ്പ് - ഒ മോഹൻ കയറ്റില്‍, രചന - പ്രകാശ് വാടിക്കൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് ആർ നായർ അമ്പലപ്പുഴ, സംവിധാന സഹായികൾ - സുരേഷ്, രചന രവി, അനീഷ് ഭാസ്‌കർ, പശ്ചാത്തല സംഗീതം - പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രോജക്‌ട് ഡിസൈനർ - കെ മോഹൻ, പരസ്യകല - മനു ഡാവിഞ്ചി, പ്രൊഡക്ഷൻ കൺട്രോളർ - എ കെ ശ്രീജയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - എൽദോ, സ്‌റ്റുഡിയോ - ലാൽ മീഡിയ, സ്‌റ്റിൽസ് - ബാലു ബത്തേരി, പിആർഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍ (Kurinji cast and crew members).
വയനാട്, സുൽത്താൻ ബത്തേരി, ചീരാൽ, അമ്പല വയൽ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. 2024 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും (Kurinji release).
Also Read: ഉണ്ണി മുകുന്ദന്‍ വീല്‍ ചെയറില്‍; ജയ് ഗണേഷ് ഫസ്‌റ്റ് ലുക്ക് ശ്രദ്ധേയം