ETV Bharat / entertainment

കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലും ജലധാര പമ്പ് സെറ്റും തിയേറ്ററുകളില്‍; ഈ വെള്ളിയാഴ്‌ച റിലീസുകള്‍.. - ഈ വെള്ളിയാഴ്‌ച റിലീസുകള്‍

ഇന്ദ്രജിത്തിന്‍റെ കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍, ഉര്‍വശിയും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 എന്നീ ചിത്രങ്ങളാണ് ഇന്ന് തിയേറ്ററുകളില്‍ എത്തിയത്.

Kunjamminis Hospital and Jaladhara Pumpset  Kunjamminis Hospital  Jaladhara Pumpset  Jaladhara Pumpset Since 1962  movies release this Friday  ഇന്ദ്രജിത്തിന്‍റെ കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍  കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍  ഇന്ദ്രജിത്ത്  ഉര്‍വശിയും ഇന്ദ്രന്‍സും  ജലധാര പമ്പ് സെറ്റ് സിന്‍സ് 1962  ജലധാര പമ്പ് സെറ്റ്  ഉര്‍വശി  ഇന്ദ്രന്‍സ്  കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലും ജലധാര പമ്പ് സെറ്റും  ഈ വെള്ളിയാഴ്‌ച റിലീസുകള്‍  വെള്ളിയാഴ്‌ച റിലീസുകള്‍
കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റലും ജലധാര പമ്പ് സെറ്റും തിയേറ്ററുകളില്‍; ഈ വെള്ളിയാഴ്‌ച റിലീസുകള്‍..
author img

By

Published : Aug 11, 2023, 11:52 AM IST

ജയില്‍ തരംഗത്തിനിടയിലും ഇന്ന് തിയേറ്ററുകളില്‍ എത്തിയത് രണ്ട് മലയാള ചിത്രങ്ങള്‍.. ഒരു ആക്ഷേപ ഹാസ്യ ചിത്രവും, ഒരു ഫാന്‍റസി കോമഡി ചിത്രവും.. ഇന്ദ്രജിത്ത് നായകനായി എത്തിയ 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റല്‍', ഉര്‍വശി - ഇന്ദ്രന്‍സ് ചിത്രം 'ജലധാര പമ്പ് സെറ്റ്' എന്നിവയാണ് ഇന്ന് (ഓഗസ്‌റ്റ് 11) മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരിക്കുന്നത്.

ഒരു ആക്ഷേപ ഹാസ്യ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'ജലധാര പമ്പ് സെറ്റ് സിന്‍സ് 1962' (Jaladhara Pumpset Since 1962). ഉര്‍വശി (Urvashi), ഇന്ദ്രന്‍സ് (Indrans) എന്നിവരെ കൂടാതെ സനുഷ, സാഗർ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ആശിഷ് ചിന്നപ്പയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.

കൂടാതെ വിജയരാഘവൻ, ശിവജി ഗുരുവായൂർ, ടിജി രവി, അൽത്താഫ്, ജോണി ആന്‍റണി, ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, ജെയ്, സജിൻ, ഹരിലാൽ പിആർ, രാമു മംഗലപ്പള്ളി, വിഷ്‌ണു ഗോവിന്ദ്, ജോഷി മേടയിൽ, തങ്കച്ചൻ, പരമേശ്വരൻ പാലക്കാട്, കോഴിക്കോട് ജയരാജ്, നിഷ സാരംഗ്, ആദിൽ റിയാസ്ഖാൻ, സുജാത തൃശൂർ, അഞ്ജലി നായർ, നിത ചേർത്തല, ശ്രീരമ്യ, സ്നേഹ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്‍റിന്‍റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് 'ജലധാര പമ്പ് സെറ്റ്'. സജിത് പുരുഷോത്തമൻ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവരാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

സംഗീതം, ബിജിഎം - കൈലാസ്, ഗാനരചന - മനു മഞ്ജിത്, ബി കെ ഹരിനാരായണൻ; ഗായകർ - കെഎസ് ചിത്ര, വൈഷ്‌ണവ്, ഗിരീഷ്, കഥ - സാനു കെ ചന്ദ്രന്‍, കല - ദിലീപ് നാഥ്, മേക്കപ്പ് - സിനൂപ് രാജ്, കോസ്റ്റ്യൂംസ് - അരുണ്‍ മനോഹര്‍, വിഎഫ്എക്‌സ് - ശബരീഷ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു കെ തോമസ്, കാസ്‌റ്റിംഗ് ഡയറക്‌ടര്‍ - ജോഷി മേടയില്‍, സൗണ്ട് ഡിസൈന്‍ - ധനുഷ് നായനാര്‍, ഫിനാൻസ് കൺട്രോളർ - ശ്രീക്കുട്ടൻ, ഓഡിയോഗ്രാഫി - വിപിന്‍ നായര്‍, ലൈവ് ആക്ഷന്‍ സ്‌റ്റുഡിയോസ്, സ്‌റ്റില്‍സ് - നൗഷാദ് കണ്ണൂര്‍, പബ്ലിസിറ്റി ഡിസൈന്‍ - 24 എഎം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് ശേഖർ, വിനോദ് വേണുഗോപാൽ, പിആര്‍ഒ - എഎസ് ദിനേശ് എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read: ഉര്‍വശിയും ഇന്ദ്രന്‍സും, ഈ കോമ്പോ കലക്കും...! ; ചിരിപടര്‍ത്തി ജലധാര പമ്പ്‌സെറ്റ് സ്‌നീക്ക് പീക്ക്

അതേസമയം ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ, സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ'. ഇവരെ കൂടാതെ ഹരിശ്രീ അശോകന്‍, ബിനു പപ്പു, മല്ലിക സുകുമാരന്‍, ജെയിംസ് ഏലിയാ, അല്‍ത്താഫ് മനാഫ്, ബിജു സോപാനം, സുധീര്‍ പറവൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, ശരത്, ഗംഗ മീര തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.

ഫാന്‍റസി കോമഡി വിഭാഗത്തിലായാണ് സംവിധായകന്‍ സനല്‍ വി ദേവന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്‍പ് എത്തിയ സിനിമയുടെ ട്രെയിലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മരിച്ചിട്ടും ഭൂമി വിട്ടുപോകാത്തവരുടെ കഥയാണ് ചിത്രം പറയുന്നത്.

വൗ സിനിമാസിന്‍റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ ആണ് നിര്‍മാണം. 'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സിനിമയ്‌ക്ക് ശേഷം വൗ സിനിമാസിന്‍റ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ബി കെ ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്തോഷ് വർമ എന്നിവര്‍ ചേര്‍ന്ന്‌ ഗാനരചന നിര്‍വഹിച്ചപ്പോള്‍ രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കി. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍.

Also Read: ഫാന്‍റസി കോമഡിയുമായി കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ ; പ്രമോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.