Nna Thaan Case Kodu release: കുഞ്ചാക്കോ ബോബന്‍റെ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസ് ദിനം തന്നെ സിനിമ വിവാദത്തിലായെങ്കിലും വിമര്‍മശനങ്ങള്‍ വകവയ്‌ക്കാതെ തന്‍റെ ചിത്രം കാണാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ് ചാക്കോച്ചന്‍. ഒപ്പം ചാക്കോച്ചന്‍റെ കുടുംബവുമുണ്ട്.
രാവിലെ തന്നെ ചാക്കോച്ചനും സിനിമയുടെ അണിയറപ്രവര്‍ത്തകരും തിയേറ്ററിലെത്തി. പിന്നാലെയാണ് കുഞ്ചാക്കോയുടെ ഭാര്യ പ്രിയയും മകന്‍ ഇസഹാഖും എത്തിയത്. അച്ഛനെ കണ്ടതും അമ്മയുടെ തോളില്‍ നിന്നിറങ്ങി അച്ഛന്‍റെ തോളില്‍ കയറി ഇസഹാഖ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ചാക്കോച്ചന്‍റെ കരിയറിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം കൂടിയാണിത്. നാട്ടിന്‍ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്‌തിയുള്ള വിഷയവും ഉള്‍ക്കൊള്ളിച്ച് ആക്ഷേപഹാസ്യരൂപത്തിലായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിയമ പ്രശ്‌നങ്ങള്‍ ചുറ്റിപ്പറ്റി കോടതിയില്‍ ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ കഥയാണ് ചിത്രപശ്ചാത്തലം.
'കനകം കാമിനി കലഹം' എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുഞ്ചാക്കോ ബോബനെ കൂടാതെ ബേസില്‍ ജോസഫ്, ഉണ്ണിമായ, രാജേഷ് മാധവന്‍ എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 'സൂപ്പര്‍ ഡീലക്‌സ്', 'വിക്രം' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തയായ തമിഴ് നടി ഗായത്രി ശങ്കര്‍ വേഷമിടുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
എസ്.ടി.കെ ഫ്രെയിംസിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിളയാണ് നിര്‍മാണം. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു. ഷെറിന്‍ റേച്ചല്‍ സന്തോഷ് സിനിമയുടെ മറ്റൊരു സഹ നിര്‍മാതാവാണ്.
Also Read: 'തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ'; കേസാകുമോ 'ന്നാ താന്‍ കേസ് കൊട്'?