ETV Bharat / entertainment

സ്‌ക്രിപ്റ്റ് റെഡി; ഹൃത്വിക് റോഷന്‍റെ 'ക്രിഷ് 4'ന് ഉടൻ തുടക്കമാവും - ക്രിഷ് 4

Hrithik Roshan Krrish 4: ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ഫ്രാഞ്ചൈസി, ഹൃത്വിക് റോഷന്‍റെ 'ക്രിഷ് 4' വരുന്നു

krrish 4  krrish part 4  hrithik roshan krrish 4  hrithik roshan upcoming films  hrithik roshan supershero film  krrish movie  Hrithik Roshan is all set to start Krrish 4  Krrish 4  ഹൃത്വിക് റോഷന്‍റെ ക്രിഷ് 4ന് ഉടൻ തുടക്കമാവും  ഹൃത്വിക് റോഷന്‍റെ ക്രിഷ് 4  ഹൃത്വിക് റോഷൻ  ക്രിഷ് 4 ഉടൻ  ക്രിഷ് 4
Hrithik Roshan is all set to start Krrish 4
author img

By ETV Bharat Kerala Team

Published : Oct 31, 2023, 5:51 PM IST

ഹൈദരാബാദ്: ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഹൃത്വിക് റോഷന്‍റെ 'ക്രിഷ് 4'. ബോളിവുഡിന്‍റെ സൂപ്പർ ഹീറോ ചിത്രം 'ക്രിഷ്' വീണ്ടും വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നത് ഈ വർഷം ആദ്യമാണ്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും ഉടൻ ഷൂട്ടിം​ഗ് തുടങ്ങുമെന്നും ഹൃത്വിക് തന്നെയാണ് അന്ന് ആരാധകരെ അറിയിച്ചിരുന്നത്.

എന്നാൽ പിന്നീട് ചിത്രത്തിന്‍റെ കൂടുതൽ അപ്‌ഡേഷനുകൾ ഒന്നും പുറത്തുവരാത്തതിനാൽ തന്നെ 'ക്രിഷ്' ഫ്രാഞ്ചൈസിയുടെ ആരാധകർ ഏറെ നിരാശയിലുമായിരുന്നു. എന്നലിപ്പോഴിതാ 'ക്രിഷ് 4' സിനിമയുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരം പുറത്തുവന്നിരിക്കുകയാണ് (Hrithik Roshan is all set to start Krrish 4 ). ചിത്രത്തിന്‍റെ തിരക്കഥയ്‌ക്ക് ഹൃത്വിക് അന്തിമരൂപം നൽകിയതായാണ് റിപ്പോർട്ട്.

ഹൃത്വികിന്‍റെ പിതാവ് രാകേഷ് റോഷനാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ ഫ്രാഞ്ചൈസിയുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഹൃത്വിക് സ്‌ക്രിപ്റ്റ് അവലോകനം ചെയ്യുകയും ചില മാറ്റങ്ങൾ വരുത്തുകയും ചെയ്‌തതായും റിപ്പോർട്ടുണ്ട്. വരുന്ന വർഷം ഫെബ്രുവരിയിലോ മാർച്ചിലോ 'ക്രിഷ്' നാലാം ഭാഗത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

ചിത്രത്തിലെ തന്‍റെ റോളിനായുള്ള മേക്കോവറിലും ഫിറ്റ്‌നസ് പരിവർത്തനത്തിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് താരം എന്നാണ് വിവരം. അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റുകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തവുമാണ്. അതേസമയം നിലവിൽ വിവിധ അന്താരാഷ്‌ട്ര ഡെസ്റ്റിനേഷനുകളാണ് ഷൂട്ടിംഗ് ലൊക്കേഷനായി പ്രൊഡക്ഷൻ ടീം പരിഗണിക്കുന്നത്. നിർണായക സീക്വൻസുകൾക്കായി സിംഗപ്പൂരും പരിഗണനയിലുണ്ട്.

'കോയി മിൽ ഗയ' എന്ന ചിത്രത്തിലൂടെയാണ് 'ക്രിഷ്' ഫ്രാഞ്ചൈസിയുടെ പിറവി. ഈ വർഷം ഓഗസ്റ്റ് 8ന് ഈ സിനിമയുടെ 20-ാം വാർഷികം ആയിരുന്നു. പ്രത്യേക കഴിവുള്ള ഒരാളെ കുറിച്ചുള്ള ഹൃദയസ്‌പർശിയായ കഥയാണ് 'കോയ മിൽ ഗയ' പറഞ്ഞത്. ഒരു അന്യഗ്രഹ ജീവി ഭൂമിയിൽ എത്തുന്നതും പിന്നാലെ ഇയാളുടെ ജീവിതം മാറിമറിയുന്നതുമാണ് ചിത്രത്തിന്‍റെ കഥ.

അതേസമയം 'ക്രിഷ് 4'ൽ അഭിനയിക്കുന്നതിനായി അണിയറ പ്രവർത്തകർ പ്രിയങ്ക ചോപ്ര ജോനാസിനെ സമീപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ 'ക്രിഷ്' ഫ്രാഞ്ചൈസിയിലേക്കുള്ള പ്രിയങ്കയുടെ മടങ്ങിവരവ് അത്ര എളുപ്പമാകില്ല. ഹോളിവുഡിൽ തിരക്കേറിയ താരം ബോളിവുഡ് സിനിമാലോകത്തേക്ക് മടങ്ങി വരുമോ എന്ന് ആകാംക്ഷപൂർവം ഉറ്റുനോക്കുകയാണ് ആരാധകർ.

ടൊവിനോയുടെ 'നടികർ തിലകം' സിനിമയുടെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്‍റെ ആരാധക സംഘടന: ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികർ തിലകത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി തമിഴകത്തെ നടികർ തിലകം ശിവാജി ഗണേശന്‍റെ ആരാധക സംഘടന. 'നടികർ തിലകം ശിവാജി സമൂഗനള പേരവൈ' (Nadigar Thilagam Sivaji Samuga Nala Peravai) എന്ന സംഘടനയാണ് സിനിമയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മ സംഘടനയ്‌ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

READ ALSO: Nadikar Thilakam :ടൊവിനോയുടെ 'നടികർ തിലകം' സിനിമയുടെ പേര് മാറ്റണമെന്ന് ശിവാജി ഗണേശന്‍റെ ആരാധക സംഘടന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.