ETV Bharat / entertainment

പ്രഭാസുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരിച്ച് കൃതി സനോണ്‍

Kriti Sanon addresses dating rumours with Prabhas: പ്രഭാസുമായി കൃതി സനോണ്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളില്‍ ഒടുവില്‍ നടി പ്രതികരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൃതി രംഗത്തെത്തിയത്.

author img

By

Published : Nov 30, 2022, 2:11 PM IST

Kriti Sanon opens up on dating Prabhas  Kriti Sanon  Prabhas  പ്രഭാസുമായി കൃതി സനോണ്‍ പ്രണയത്തിലോ  Kriti Sanon addresses dating rumours with Prabhas  Kriti Sanon Instagram story  Varun Dhawan about Kriti Sanon affair  Kriti Sanon affair with Prabhas  Kriti Sanon Prabhas movie  Kriti Sanon latest movie  Kriti Sanon Prabhas in Adipurush  പ്രഭാസുമായുള്ള പ്രണയത്തോട് പ്രതികരിച്ച് കൃതി  പ്രഭാസ്  കൃതി സനോണ്‍  വരുണ്‍ ധവാന്‍  Varun Dhawan
പ്രഭാസുമായുള്ള പ്രണയ വാര്‍ത്തകളില്‍ പ്രതികരിച്ച് കൃതി സനോണ്‍

Kriti Sanon addresses dating rumours with Prabhas: തെലുഗു സൂപ്പര്‍ താരം പ്രഭാസിന്‍റെയും ബോളിവുഡ് താരം കൃതി സനോണിന്‍റെയും പ്രണയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്‍റെ പ്രണയ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍.

Kriti Sanon Instagram story: 'ഇത് പ്രണയമോ പിആറോ അല്ല. ഒരു റിയാലിറ്റി ഷോയില്‍ ഞങ്ങളുടെ ഭേഡിയ (വരുണ്‍ ധവാന്‍) കുറച്ച് വന്യമായി പോയി. വരുണിന്‍റെ നര്‍മ രൂപേണയുള്ള സംസാരം ചില കിംവദന്തികളിലേക്ക് നയിച്ചു. ചില പോർട്ടലുകൾ എന്‍റെ വിവാഹ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് - നിങ്ങളുടെ കുമിള ഞാൻ പൊട്ടിക്കട്ടെ. ഈ കിംവദന്തികൾ തീർത്തും അടിസ്ഥാനരഹിതമാണ്!. കൈകൾ കൂപ്പുന്ന ഇമോജി പോസ്റ്റ്‌ ചെയ്‌ത് കൃതി സനോണ്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. ഒരു വ്യാജ വാർത്തയുടെ സ്‌റ്റിക്കറും നടി പങ്കുവച്ചു. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി ആയാണ് നടിയുടെ കുറിപ്പ് വന്നത്.

Varun Dhawan about Kriti Sanon affair: 'ഭേഡിയ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് 'ഝലക് ദിഖ്‌ല ജാ' എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വരുണ്‍ ധവാന്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കൃതിയുടെ പ്രണയവുമായി ബന്ധപ്പെട്ട് വരുണ്‍ ധവാന്‍ സൂചന നല്‍കിയത്‌. എന്നാല്‍ ആ വ്യക്തിയുടെ പേര് വരുണ്‍ വെളിപ്പെടുത്തിയിരുന്നില്ല.

ബോളിവുഡിലെ യോഗ്യരായ അവിവാഹിതരായ സ്‌ത്രീകളുടെ പേരുകള്‍ പറയാന്‍, വരുണ്‍ ധവാനോട് ഷോയിലെ വിധികർത്താവായ കരൺ ജോഹർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരുണ്‍ നല്‍കിയ പട്ടികയില്‍ കൃതിയുടെ പേരില്ലായിരുന്നു. എന്തുകൊണ്ടാണ് കൃതിയുടെ പേര് പട്ടികയില്‍ ഇല്ലാത്തതെന്ന് വരുണിനോട് കരണ്‍ ജോഹര്‍ ചോദിച്ചു.

കരണ്‍ ജോഹറുടെ ചോദ്യത്തിന് വരുണ്‍ മറുപടി പറഞ്ഞത് -'കൃതിയുടെ പേര് ഇവിടെ ഇല്ല, കാരണം മറ്റൊരാളുടെ ഹൃദയത്തിലാണ് കൃതിയുടെ പേര്. ആ വ്യക്തി മുംബൈയിലല്ല. അവനിപ്പോള്‍ ദീപികയ്‌ക്കൊപ്പം ഒരു ഷൂട്ടിംഗിലാണ്'-വരുണ്‍ പറഞ്ഞു. വരുണിന്‍റെ ഈ മറുപടിയിൽ കൃതി കൈകൾ ഉയർത്തി.

Kriti Sanon affair with Prabhas: വരുണിന്‍റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ കൃതിയും പ്രഭാസും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു. നിലവില്‍ പ്രഭാസ് ദീപികയുമൊന്നിച്ചുള്ള സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. പ്രോജക്‌ട് കെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും സുപ്രധാന വേഷത്തിലെത്തുന്നു.

Kriti Sanon Prabhas movie: കൃതിയും പ്രഭാസും തമ്മില്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പേ പുറത്തുവന്നിരുന്നു. 'ആദിപുരുഷി'ലാണ് കൃതിയും പ്രഭാസും ഒന്നിച്ചെത്തുക. ടി സീരീസും റിട്രോഫിലിസും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ സംവിധാനം ഓം റൗട്ട് ആണ്. 2023 ജൂണ്‍ 16നാണ് സിനിമ തിയേറ്ററുകളിലെത്തുക.

Kriti Sanon Prabhas in Adipurush: രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാമന്‍ ആയാണ് പ്രഭാസ് വേഷമിടുക. ജാനകിയായി കൃതിയും എത്തും. പ്രഭാസിന്‍റെ പ്രതിനായകനായി സെയ്‌ഫ്‌ അലി ഖാനും പ്രത്യക്ഷപ്പെടും. രാവണനായി സെയ്‌ഫ്‌ അലി ഖാനും ലക്ഷ്‌മണനായി സണ്ണി സിംഗും എത്തും.

Kriti Sanon latest movie: അമര്‍ കൗശിക് സംവിധാനം ചെയ്‌ത 'ഭേഡിയ' ആണ് കൃതി സനോണിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. വരുണ്‍ ധവാന്‍ നായകനായെത്തിയ ചിത്രം നവംബര്‍ 25നാണ് തിയേറ്ററുകളിലെത്തിയ്. സമീപകാല ബോളിവുഡ് ബോക്‌സോഫിസ് കലക്ഷന് ആശ്വാസമായിരുന്നു 'ഭേഡിയ'.

Also Read: പ്രഭാസും കൃതിയും പ്രണയത്തിൽ? സിനിമയിലെ രാമനും സീതയും ജീവിതത്തിലും ഒന്നിക്കുമോ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.