ETV Bharat / entertainment

'അനിയത്തിപ്രാവ്‌ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ; നിര്‍ഭാഗ്യവശാല്‍ കൈവിട്ടു പോയി': കൃഷ്‌ണ

'അനിയത്തിപ്രാവി'ന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട്‌ വിഷമം തോന്നിയെന്ന്‌ കൃഷ്‌ണ. 'അനിയത്തിപ്രാവി'ലെ വേഷം നിര്‍ഭാഗ്യവശാല്‍ കൈവിട്ട്‌ പോയതാണെന്നും കൃഷ്‌ണ പറഞ്ഞു.

author img

By

Published : Mar 31, 2022, 11:54 AM IST

Krishna says he was supposed to Kunchacko Boban Aniyathipravu  അനിയത്തിപ്രാവ്‌ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ  'അനിയത്തിപ്രാവി'ന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം  Krishna says about Aniyathipravu chance
'അനിയത്തിപ്രാവ്‌ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ; നിര്‍ഭാഗ്യവശാല്‍ കൈവിട്ടു പോയി': കൃഷ്‌ണ

Krishna says about Aniyathipravu chance: 'അനിയത്തിപ്രാവ്‌' താന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന്‌ നടന്‍ കൃഷ്‌ണ. നിര്‍ഭാഗ്യവശാല്‍ ആ വേഷം കൈവിട്ടു പോയതാണെന്നും അതോര്‍ക്കുമ്പോള്‍ വിഷമം ഉണ്ടെന്നും കൃഷ്‌ണ പറഞ്ഞു. 'അനിയത്തിപ്രാവി'ന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട്‌ വിഷമം തോന്നിയെന്നും നടന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്‌ നടന്‍റെ ഈ വെളിപ്പെടുത്തല്‍.

കുഞ്ചാക്കോ ബോബന്‍ സിനിമയുടെ ഇരുത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വാര്‍ത്ത വാര്‍ത്ത കണ്ടപ്പോള്‍ ഒരുപാട്‌ വിഷമം തോന്നി. ഞങ്ങള്‍ രണ്ടു പേരും ഒരേ സമയത്ത്‌ സിനിമയില്‍ എത്തിയതാണ്. ഞാനും ഈ രംഗത്ത്‌ എത്തിയിട്ട്‌ ഇരുപത്തിയഞ്ച്‌ വര്‍ഷമായി. ഞാനും സീനിയര്‍ ലൈവില്‍ നില്‍ക്കേണ്ട ആളാണ്. സിനിമ ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട്‌ കാര്യമില്ല. നമുക്ക്‌ ദൈവം കൊണ്ടു തരുന്ന ഒരു അവസരമാണ് സിനിമ.

ഇന്ന്‌ സിനിമയില്‍ നമ്മളെ തന്നെ വേണമന്ന്‌ ആര്‍ക്കും വാശിപിടിക്കാനാകില്ല. ഒരുപാട്‌ അഭിനേതാക്കളുണ്ട്‌. കൃഷ്‌ണയ്‌ക്ക്‌ സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളൂ, നമ്മളങ്ങനെ രണ്ട്‌ മൂന്ന്‌ സിനിമകള്‍ സെറ്റ്‌ ചെയ്‌ത് വയ്‌ക്കും. പിന്നെയായിരിക്കും ആ ആര്‍ട്ടിസ്‌റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്‌. അതിലേക്ക്‌ നമ്മളേക്കാള്‍ വലിയ ഏതെങ്കിലും താരം എത്തിക്കാണും.

സിനിമക്കാര്‍ക്ക്‌ സീരിയല്‍ രംഗത്തുള്ളവരെ പുച്ഛമാണെന്നും നടന്‍ പറഞ്ഞു. സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടാതിരുന്നപ്പോഴാണ് സീരിയല്‍ ചെയ്യുന്നത്‌. മുഴുനീള വേഷങ്ങള്‍ അല്ലെങ്കിലും ഇതിനിടെ 'ദൃശ്യം 2', 'സിബിഐ അഞ്ചാം ഭാഗം', 'പത്തൊമ്പതാം നൂറ്റാണ്ട്‌' തുടങ്ങിയ സിനിമകള്‍ ചെയ്‌തിരുന്നു. സീരിയല്‍ തന്ന ചോറുണ്ട ആളാണ്. എങ്കിലും സിനിമയില്‍ അഭിനയിക്കുമ്പോള്‍ സീരിയല്‍ ചെയ്യരുതെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കൃഷ്‌ണ പറഞ്ഞു.

Also Read: അഭിനയത്തില്‍ നിന്നും പിന്‍മാറി ബ്രൂസ്‌ വെല്ലിസ്‌

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.