ETV Bharat / entertainment

കെപിഎസി ലളിതയുടെ 'വീട്ട്‌ലെ വിശേഷം'; അവസാന ചിത്രം തിയേറ്ററുകളില്‍ - Veetla Vishesham shooting

KPSC Lalitha last movie in theatres: കെപിഎസി ലളിത മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 'വീട്ട്‌ലെ വിശേഷ'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. മരണ സമയത്ത് നടിയുമൊന്നിച്ചുള്ള ചിത്രീകരണ രംഗങ്ങള്‍ ആര്‍.ജെ.ബാലാജി പങ്കുവച്ചിരുന്നു

KPSC Lalitha last movie  Veetla Vishesham in theatres  KPSC Lalitha last movie in theatres  കെപിഎസി ലളിതയുടെ വീട്ട്‌ലാ വിശേഷം  KPSC Lalitha last movie in theatres  Veetla Vishesham shooting  Veetla Vishesham release
കെപിഎസി ലളിതയുടെ 'വീട്ട്‌ലെ വിശേഷം'; അവസാന ചിത്രം തിയേറ്ററുകളില്‍
author img

By

Published : Jun 17, 2022, 1:26 PM IST

KPSC Lalitha last movie: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിത ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം 'വീട്ട്‌ലെ വിശേഷം' തിയേറ്ററുകളില്‍. ഉര്‍വശി, സത്യരാജ്‌, കെപിഎസി ലളിത, ആര്‍.ജെ. ബാലാജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ്‌ കോമഡി ചിത്രമാണ് 'വീട്ട്‌ലെ വിശേഷം'. കെപിഎസി ലളിത അവസാനമായി മുഴുനീള വേഷത്തിലെത്തുന്ന സിനിമയാണിത്‌.

Veetla Vishesham shooting: സിനിമയില്‍ സത്യരാജിന്‍റെ കഥാപാത്രത്തിന്‍റെ അമ്മ റോളിലാണ് നടി വേഷമിട്ടത് . കുടുംബത്തെ നിയന്ത്രിക്കുന്ന അമലു അമ്മാള്‍ ആയാണ് കെപിഎസി ലളിത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. കരള്‍ രോഗം മൂര്‍ച്ഛിച്ച് നടി മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌. മരണ സമയത്ത് കെപിഎസി ലളിതയുമൊന്നിച്ചുള്ള ചിത്രീകരണ രംഗങ്ങള്‍ ആര്‍.ജെ.ബാലാജി പങ്കുവച്ചിരുന്നു. ഒരു മധ്യവര്‍ഗ കുടുംബത്തിലെ വീട്ടമ്മ വീണ്ടും അമ്മയാകുന്നതും, അതോടനുബന്ധിച്ച് കുടുംബത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളും രസകരമായാണ് 'വീട്ട്‌ലെ വിശേഷം' സിനിമയില്‍ അവതരിപ്പിക്കുന്നത്‌.

Veetla Vishesham release: രാജ്‌കുമാര്‍ റാവു നായകനായെത്തിയ ബോളിവുഡ്‌ ചിത്രം 'ബദായി ഹോ'യുടെ തമിഴ് റീമേക്ക്‌ ആണ് 'വീട്ട്‌ലെ വിശേഷം'. ആര്‍.ജെ ബാലാജി, എന്‍.ജെ ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം. അപര്‍ണ ബാലമുരളിയാണ് സിനിമയില്‍ നായിക. പവിത്ര ലോകേഷും ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. ഗോപാലകൃഷ്‌ണന്‍ ആണ് സംഗീതം. സെല്‍വ എഡിറ്റിങും ചെയ്‌തിരിക്കുന്നു.

Also Read: സത്യരാജിന്‍റെ മുഖത്തടിച്ച് ഉര്‍വ്വശി; കെപിഎസി ലളിതയുടെ അവസാന ചിത്രം ട്രെന്‍ഡിംഗില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.