Koshichayante Parambu first look poster: രതീഷ് കൃഷ്‌ണന്‍, രേണു സൗന്ദര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാജിര്‍ സദാഫ് സംവിധാനം ചെയ്യുന്ന 'കോശിച്ചായന്‍റെ പറമ്പ്' എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത്. 'കോശിച്ചായന്‍റെ പറമ്പ്' ടീമിലെ ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ടാണ് താരം ഫസ്‌റ്റ് ലുക്ക് പങ്കുവച്ചിരിക്കുന്നത്.
Unni Mukundan shares Koshichayante Parambu poster: 'സാജിര്‍ സദാഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്‍റെ പറമ്പി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിടുന്നു. ടീമിലെ ഏവര്‍ക്കും ആശംസകള്‍.' - പോസ്‌റ്റര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ കുറിച്ചു. സംവിധായകന്‍ സാജിര്‍ സദാഫ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
Koshichayante Parambu cast and crew: സലിംകുമാര്‍, ജാഫര്‍ ഇടുക്കി, സോഹന്‍ സീനുലാല്‍, കിച്ചു ടെല്ലസ്, അഭിറാം രാധാകൃഷ്‌ണന്‍, രഘുനാഥ്, ഗോപാല്‍ ജി വടയാര്‍, ഗീതി സംഗീത, റീന ബഷീര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. സാന്ദ്ര പ്രീഫോംസിന്‍റെ ബാനറില്‍ കെപി ജോണി ആണ് നിര്‍മാണം. കണ്ണന്‍ പട്ടേരി ഛായാഗ്രഹണവും നിര്‍വഹിക്കും. ജസ്സല്‍ സഹീര്‍ ആണ് എഡിറ്റര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിസ്സാര്‍ മുഹമ്മദ്, കല - സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- പട്ടണം ഷാ, വസ്‌ത്രാലങ്കാരം - ഗഫൂര്‍, അസോസിയേറ്റ് ഡയറക്‌ടര്‍ -ബിച്ചു, നവാസ്, പശ്ചാത്തല സംഗീതം -സിബു സുകുമാരന്‍, ആക്ഷന്‍- അഷറഫ് ഗുരുക്കള്‍, പരസ്യകല -ഐക്യൂറ, സ്‌റ്റില്‍സ് -ഹാരിസ്.
Also Read: രാഷ്‌ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവരെ ട്രോളരുത്; മുന്നറിയിപ്പുമായി വിജയ്