ETV Bharat / entertainment

കോഫി വിത്ത് കരൺ 7; കരണിന്‍റെ ചോദ്യങ്ങളെ ട്രോളി ആമിറും കരീനയും

author img

By

Published : Aug 2, 2022, 1:31 PM IST

ഷോയിൽ പങ്കെടുക്കുന്നവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിന് ആമിറും കരീനയും കരൺ ജോഹറിനെ ട്രോളുന്നു.

kwk7  koffee with karan 7  aamir khan on koffee with karan 7  kareena kapoor khan on koffee with karan 7  aamir khan kareen kapoor on koffee with karan  karan johar  കോഫി വിത്ത് കരൺ 7  ആമിർ ഖാൻ കരീന കപൂർ കരൺ ജോഹർ  ലാൽ സിങ് ഛദ്ദ
കോഫി വിത്ത് കരൺ 7; കരണിന്‍റെ ചോദ്യങ്ങളെ ട്രോളി ആമിറും കരീനയും

കോഫി വിത്ത് കരൺ സീസൺ 7ൽ അവതാരകനായ കരൺ ജോഹറിനെ ട്രോളി ആമിർ ഖാനും കരീന കപൂറും. വർഷങ്ങളായി നിരവധി താരങ്ങളെ ട്രോളുകയും വലിയ വിവാദങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തിരുന്ന കരൺ ജോഹറിനെ ട്രോളാൻ വേണ്ടി കൈകോർത്തിരിക്കുകയാണ് ലാൽ സിങ് ഛദ്ദ താരങ്ങൾ എന്ന് പുതിയ എപ്പിസോഡിന്‍റെ പ്രൊമോയിൽ കാണാം.

എപ്പിസോഡിൽ കരൺ ജോഹറിന്‍റെ ചോദ്യങ്ങൾക്ക് ആമിറും കരീനയും ശക്തമായ മറുപടിയാണ് നൽകുന്നത്. ഷോയിൽ പങ്കെടുക്കുന്നവരുടെ ലൈംഗിക ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിന് ഇരുവരും കരണിനെ പരസ്യമായി ട്രോളുന്നുമുണ്ട്. പരിപാടിയുടെ ഒരു ഘട്ടത്തിൽ 'ഇയാൾ എന്ത് തരത്തിലുള്ള ചോദ്യങ്ങളാണ് ഈ ചോദിക്കുന്നത്?' എന്നുപോലും ആമിർ ഖാൻ ചോദിക്കുന്നു.

ഷോയ്‌ക്കിടെ കരീന കപൂർ ആമിർ ഖാനെയും ട്രോളുന്നുണ്ട്. അക്ഷയ് കുമാർ 30-35 ദിവസങ്ങൾക്കുള്ളിൽ ഒരു സിനിമ പൂർത്തിയാക്കുമ്പോൾ ആമിർ ഖാൻ ഒരു സിനിമ പൂർത്തിയാക്കാൻ വളരെ സമയമെടുക്കുന്നുവെന്ന് കരീന പറയുന്നു. ആമിറിന്‍റെ ഫാഷൻ സെൻസിനെ ഒന്ന് മുതൽ 10 വരെയുള്ള സ്‌കെയിലിൽ അടയാളപ്പെടുത്താൻ പറയുമ്പോൾ കരീന കപൂറിന്‍റെ ഉത്തരം 'മൈനസ്' എന്നാണ്. ആമിർ അതിനെയെല്ലാം അതിന്‍റേതായ സെൻസിൽ എടുക്കുന്നുണ്ടെങ്കിലും തന്‍റെ സഹതാരം തന്നെ ഒറ്റ വാചകത്തിൽ രണ്ട് തവണ ട്രോളുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ആമിർ ഖാനും കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ലാൽ സിങ് ഛദ്ദ ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. ടോം ഹാങ്ക്സ് നായകനായി 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്‍റെ ഹിന്ദി റീമേക്കാണ് ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.