ETV Bharat / entertainment

King Of Kotha Ticket Booking Trending പ്രീ ബുക്കിങ്ങിൽ 2.5 കോടിയിലേറെ കലക്ഷൻ; ടിക്കറ്റ് വിൽപനയിൽ ട്രെൻഡ് സെറ്ററായി 'കിംഗ് ഓഫ് കൊത്ത' - malayalam new releases

Dulquer Salmaan's next King of Kotha: ഓഗസ്റ്റ് 24 ന് ദുൽഖർ സൽമാന്‍റെ 'കിംഗ് ഓഫ് കൊത്ത' പ്രേക്ഷകരിലേക്ക്.

KOK promotions on New York Time Square  KOK  കിംഗ് ഓഫ് കൊത്ത  King of Kotha ticket booking trending  Dulquer Salmaans King of Kotha  ടിക്കറ്റ് ബുക്കിങ്  കിംഗ് ഓഫ് കൊത്ത ടിക്കറ്റ് ബുക്കിങ്  ദുൽഖർ സൽമാൻ  Dulquer Salmaan  Dulquer Salmaan King of Kotha  പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ  ദുൽഖർ സൽമാന്‍റെ കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24 ന്  King of Kotha release  Dulquer Salmaan new movies  malayalam new releases  malayalam onam releases
King of Kotha ticket booking trending
author img

By ETV Bharat Kerala Team

Published : Aug 22, 2023, 7:45 PM IST

ലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതൽ ഈ നിമിഷം വരെ 'ബുക്ക് മൈ ഷോ'യിൽ ടിക്കറ്റ് വിൽപനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായി മാറി 'കിംഗ് ഓഫ് കൊത്ത' (King of Kotha ticket booking trending). ഓഗസ്റ്റ് 24 ന് ആണ് ദുൽഖർ സൽമാൻ (Dulquer Salmaan) നായകനാകുന്ന ഈ ചിത്രത്തിന്‍റെ റിലീസ്. 'കിംഗ് ഓഫ് കൊത്ത'യുടെ രാജകീയ എൻട്രിക്ക് ഇനി രണ്ട് നാൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിനാൽ തന്നെ ആരാധകരെല്ലാം ഏറെ ആവേശത്തിലാണ്.

രാജു എന്ന കഥാപാത്രമായാണ് പാൻ ഇന്ത്യൻ താരം ദുൽഖർ ഈ സിനിമയിൽ പ്രത്യക്ഷപ്പെടുക. വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ദുൽഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ്. ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസും സീ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രത്തിന്‍റെ നിർമാണം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ ആദ്യം സംവിധാന സംരംഭം എന്ന നിലയിലും സിനിമാസ്വാദകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണിത്.

ഐശ്വര്യ ലക്ഷ്‌മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്‌ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ദുൽഖറിനോടൊപ്പം കിംഗ് ഓഫ് കൊത്തയിൽ അണിനിരക്കുന്നത്. അഭിലാഷ് എൻ ചന്ദ്രൻ ആണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ.

അതേസമയം സിനിമയുടെ പ്രചാരണ പരിപാടികളും മറുവശത്ത് മികച്ച നിലയിലാണ് പുരോഗമിക്കുന്നത്. ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ (KOK promotions on New York Time Square) മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്രയിൽ വരെ 'കിംഗ് ഓഫ് കൊത്ത'യുടെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള പ്രചാരണ പരിപാടികൾക്ക് ചൂടേറ്റുന്നുണ്ട്. കൂടാതെ ദുബായിലെ ഓറിയോൺ മാളിൽ ചിത്രത്തിന്‍റെ വമ്പൻ പ്രീ റിലീസ് ഇവന്‍റും നടക്കുന്നുണ്ട്. 'കിംഗ് ഓഫ് കൊത്ത'യുടെ താരങ്ങൾ ഇവന്‍റിൽ ഒരുമിക്കും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാളെ 'കിംഗ് ഓഫ് കൊത്ത'യുടെ 'പുലിക്കളി'യും അരങ്ങേറും.

ശ്യാം ശശിധരൻ ആണ് ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ജേക്‌സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് പിന്നിൽ രാജശേഖർ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, മേക്കപ്പ് - റോണെക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ, കൊറിയോഗ്രാഫി - ഷെറീഫ്, വിഎഫ്എക്‌സ്‌ - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽ - ഷുഹൈബ് എസ് ബി കെ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ (King of Kotha crew).

READ MORE: King of Kotha promotion മലയാള സിനിമയിൽ ഇതാദ്യം, ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.