ETV Bharat / entertainment

King of Kotha Kalapakkaara Video കിംഗ് ഓഫ് കൊത്തയിലെ 'കലാപക്കാരാ' ഗാനം റിലീസായി; ആവേശത്തിൽ ആരാധകർ

author img

By ETV Bharat Kerala Team

Published : Sep 2, 2023, 10:29 PM IST

Updated : Sep 6, 2023, 10:53 PM IST

Kalapakkaara Video song : തരംഗമാവാൻ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കിംഗ് ഓഫ് കൊത്ത'യിലെ 'കലാപക്കാരാ' വീഡിയോ എത്തി

Dq  King of Kotha Kalapakkaara Video  King of Kotha Kalapakkaara Video  King of Kotha  Kalapakkaara  കലാപക്കാരാ ഗാനം റിലീസായി  കലാപക്കാരാ  കലാപക്കാരാ വീഡിയോ  കലാപക്കാരാ വീഡിയോ എത്തി  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്ത  കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ  King of Kotha Kalapakkaara song out  King of Kotha Kalapakkaara  Kalapakkaara trending  Kalapakkaara song  King of Kotha songs
King of Kotha Kalapakkaara Video

ദുൽഖർ സൽമാൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തിയേറ്ററുകളില്‍ തരംഗം തീർത്തുകൊണ്ട് മുന്നേറുന്ന ഈ ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു, അതെ, കലാപക്കാരാ തന്നെ. ഈ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ വന്നപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ കലാപക്കാരയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് (King of Kotha Kalapakkaara Video).

സോണി മ്യൂസിക് സൗത്തിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ഒരു മണിക്കൂറിനുള്ളിൽ ഒന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. മലയാളത്തിലെ യൂത്ത് ഐക്കണുകളില്‍ പ്രധാനിയും പാൻ ഇന്ത്യൻ സ്റ്റാറെന്നും വാഴ്‌ത്തപ്പെടുന്ന ദുൽഖർ സൽമാനും തെന്നിന്ത്യൻ താരം റിതിക സിങുമാണ് തകർപ്പൻ ചുവടുകളുമായി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

  • " class="align-text-top noRightClick twitterSection" data="">

എൺപത്തി അയ്യായിരത്തിൽപ്പരം റീലുകളുമായി ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ തരംഗമായി മാറിയിരുന്നു കലാപക്കാരാ. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ജോപോൾ ആണ് രചന. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഈ 'അടിപൊളി' ഗാനം ആലപിച്ചിരിക്കുന്നത്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം നിർവഹിച്ചത്.

അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 24നാണ് തിയേറ്ററുകളില്‍ എത്തിയത്. സംവിധായകന്‍ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിച്ച ചിത്രം ആദ്യ വാരത്തില്‍ 36 കോടിയില്‍പ്പരമാണ് നേടിയത് (King of Kotha first week collection). ഇതുവരെ കേരളത്തിൽ നിന്ന് മാത്രം ചിത്രം 14.50 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ ഓവർസീസ് തിയേറ്ററുകളിൽ നിന്നും 15 കോടിയോളം രൂപയാണ് ചിത്രം നേടിയത്.

കൊത്ത എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന സിനിമയില്‍ രണ്ട് വ്യത്യസ്‌തമായ ഗെറ്റപ്പുകളില്‍ എത്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍ മിന്നും പ്രകടനം കാഴ്‌ചവച്ചത്. ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തിലെ നായിക. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, നൈല ഉഷ, ശാന്തി കൃഷ്‌ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു (King of Kotha cast).

ജേക്‌സ്‌ ബിജോയ്‌ക്ക് പുറമെ ഷാൻ റഹ്മാനും ഈ സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിട്ടുണ്ട്. അഭിലാഷ് എൻ ചന്ദ്രന്‍റേതാണ് തിരക്കഥ. ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിനായി സംഘട്ടനം ഒരുക്കിയത് രാജശേഖർ ആണ്. വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, മേക്കപ്പ് - റോണെക്‌സ്‌ സേവിയർ, വിഎഫ്എക്‌സ്‌ - എഗ്ഗ് വൈറ്റ്, മ്യൂസിക് - സോണി മ്യൂസിക്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽസ് - ഷുഹൈബ് എസ്ബികെ, പിആർ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (King of Kotha crew).

ALSO READ: Dulquer Salmaan King of Kotha Collection ആദ്യവാരത്തില്‍ 36 കോടി; കിങ് ഓഫ് കൊത്ത രണ്ടാം വാരത്തിലേക്ക്...

Last Updated : Sep 6, 2023, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.