ETV Bharat / entertainment

സ്വപ്‌നതുല്യം ഈ വിവാഹം: പ്രണയസഖിക്ക് 'സ്‌നേഹചുംബനം' നൽകി സിദ്ധാർഥ് - kiss

രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് പാലസ് ഹോട്ടലിൽ വച്ച് ഫെബ്രുവരി ഏഴിനായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

Kiara Advani Sidharth Malhotra wedding video  Kiara Advani Sidharth Malhotra varmala video  Kiara Advani Sidharth Malhotra wedding kiss  Kiara Advani instagram  Sidharth Malhotra instagram  sidharth Malhotra latest news  kiara advani latest news  കിയാര അധ്വാനി  സിദ്ധാർഥ് മൽഹോത്ര  കിയാര സിദ്ധാർഥ് വിവാഹം  കിയാര സിദ്ധാർഥ് വിവാഹ വീഡിയോ  കിയാര സിദ്ധാർഥ് വിവാഹ വാർത്തകൾ  സിദ്ധാർഥ് മൽഹോത്ര വാർത്തകൾ  കിയാര അധ്വാനി വാർത്തകൾ  Kiara Advani  Sidharth Malhotra  Kiara Advani and Sidharth Malhotra  സ്‌നേഹചുംബനം  ചുംബനം  kiss
സ്‌നേഹചുംബനം
author img

By

Published : Feb 10, 2023, 2:45 PM IST

വിവാഹ ചടങ്ങിലെ മനോഹര നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. വരണമാല്യം ചാർത്തിയതിന് ശേഷം പരസ്‌പരം ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി ഏഴിനായിരുന്നു ബോളിവുഡ് പ്രണയജോഡികളായ സിദ്ധാർഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹം.

രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. താരജോഡിയുടെ വിവാഹത്തിന് ഷാഹിദ് കപൂർ ഭാര്യ മിര കപൂർ, കരൺ ജോഹർ, ജൂഹി ചൗള തുടങ്ങിയവർ പങ്കെടുത്തു.

വിവാഹത്തിന് പിന്നാലെ താരദമ്പതികൾ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഹൽദി, മെഹന്ദി ചടങ്ങുകളോടെയായിരുന്നു തുടക്കം. തിങ്കളാഴ്‌ച സംഗീത ചടങ്ങും നടന്നു. ആഘോഷങ്ങളുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങളാണ് ഇരുവരും ചടങ്ങിൽ ധരിച്ചത്.

പിങ്ക് നിറത്തിലെ ലെഹങ്കയിലും വജ്രവും മരതകവും കൊണ്ടുള്ള ആഭരണങ്ങളും അണിഞ്ഞ് ചടങ്ങിൽ കിയാര മനോഹരിയായി കാണപ്പെട്ടു. ഗോൾഡൻ എംബ്രോയിഡറിയിലുള്ള ഷെർവാണിയായിരുന്നു സിദ്ധാർഥ് ധരിച്ചിരുന്നത്. വിവാഹ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ താരദമ്പതികൾക്ക് ആശംസകൾ അറിയിച്ച് കമന്‍റുകൾ ഒഴുകിയെത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.