ETV Bharat / entertainment

Kerala State Chalachitra Academy Reacts: 'തെളിവുകള്‍ പരിശോധിക്കാം'; ഐഎഫ്‌എഫ്‌കെ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി - എറാന്‍ സിനിമ

IFFK Film Selection Controversy: സംവിധായകന്‍ ഷിജു ബാലഗോപാലന്‍ ഉന്നയിച്ച പരാതിയില്‍ ഔദ്യോഗിക വിശദീകരണവുമായി ചലച്ചിത്ര അക്കാദമി.

Kerala State Chalachitra Academy reacts  IFFK Film Selection Controversy  IFFK Film Selection  IFFK  IFFK 2023  IFFK വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി  പ്രതികരിച്ച് ചലച്ചിത്ര അക്കാദമി  സംവിധായകന്‍ ഷിജു ബാലഗോപാലന്‍  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി  എറാന്‍ സിനിമ  ഐഎഫ്എഫ്‌കെ വിവാദം
Kerala State Chalachitra Academy reacts
author img

By ETV Bharat Kerala Team

Published : Oct 22, 2023, 2:19 PM IST

2023 ഐഎഫ്എഫ്‌കെ വിവാദത്തില്‍ വിശദീകരണവുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി (IFFK Film Selection Controversy). സംവിധായകന്‍ ഷിജു ബാലഗോപാലന്‍ (Shiju Balagopalan) ഉന്നയിച്ച പരാതിയിലാണ് അക്കാദമിയുടെ ഔദ്യോഗിക വിശദീകരണം. രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളം സിനിമ ടുഡേ വിഭാഗത്തിലേയ്‌ക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിച്ച സിനിമകളെല്ലാം അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചുവെന്നാണ് അക്കാദമി വ്യക്തമാക്കുന്നത് (Kerala State Chalachitra Academy reacts).

ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. സിനിമകളെല്ലാം ഡൗണ്‍ലോഡ് ചെയ്‌ത ശേഷമാണ് പ്രദര്‍ശിപ്പിച്ചതെന്നും, മലയാള സിനിമ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'28-ാമത് ഐഎഫ്എഫ്‌കെയുടെ മലയാളം സിനിമ വിഭാഗത്തിലേക്കുള്ള സെലക്ഷന്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ട 'എറാന്‍' (The man who always obeys) എന്ന സിനിമയുടെ സംവിധായകന്‍ ശ്രീ ഷിജു ബാലഗോപാലന്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ച പരാതി സംബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കുന്ന ഔദ്യോഗിക വിശദീകരണം:

ഐഎഫ്എഫ്‌കെ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്ക്‌ മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണ്. ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്‌തതിന് ശേഷമാണ് പ്രദര്‍ശിപ്പിച്ചത്.

Also Read: Director Shiju Balagopalan Against IFFK : സിനിമ കാണാതെ ഒഴിവാക്കി, ഇത് ക്രൂരതയാണ്; ഐഎഫ്എഫ്കെയ്ക്ക് എതിരെ പരാതിയുമായി സംവിധായകൻ

ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിങ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്‌ചാനുഭവം നഷ്‌ടം ആവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌ത് പ്രദര്‍ശിപ്പിക്കുന്നത്. ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്‍റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല.

മലയാള സിനിമ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണ്. അതിന് പുറമെ, പ്രസ്‌തുത ചിത്രങ്ങള്‍ കണ്ടു എന്ന് ഓരോ സെലക്ഷന്‍ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്‌റ്ററും പരിശോധിക്കാവുന്നതാണ്' -ഇപ്രകാരമായിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കുറിപ്പ്.

ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത് സംബന്ധിച്ചാണ് സംവിധായകന്‍ ഷിജു ബാലഗോപാലന്‍ രംഗത്തെത്തിയത്. ഷിജു സംവിധാനം ചെയ്‌ത 'എറാന്‍' എന്ന സിനിമ ജൂറി കണ്ടില്ലെന്നും, തന്‍റെ സിനിമ കാണാതെ തന്നെ ജൂറി തിരസ്‌കരിച്ചുവെന്നുമാണ് ചലച്ചിത്ര അക്കാദമിക്കെതിരെയുള്ള സംവിധായകന്‍റെ ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച സംവിധായകന്‍ ഷിജുവിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി രംഗത്തെത്തിയത്.

Also Read: IFFK Film Selection Controversary: 'അക്കാദമിയുടെ നിയമവിരുദ്ധ നടപടി അക്കാദമി തന്നെ പറഞ്ഞു'; ഐഎഫ്‌എഫ്‌കെ വിവാദത്തില്‍ ഷിജുവിനെ പിന്തുണച്ച് ഡോ ബിജു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.