Katrina Kaif is pregnant or not: ബോളിവുഡ് ക്യൂട്ട് താരം കത്രീന കെയ്‌ഫും ഭര്‍ത്താവും നടനുമായ വിക്കി കൗശലും ആരാധകരുടെ പ്രിയതാരങ്ങളാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങളുമായി എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കത്രീന അമ്മയാകാനൊരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയകളിലടക്കം ചില ഓണ്‍ലൈന്‍ വാര്‍ത്താസൈറ്റുകളിലും പ്രചരിക്കുന്നത്.
Katrina Kaif team clarifies her pregnancy: കത്രീന ഗർഭിണിയാണോ അല്ലയോ എന്നതാണ് ആരാധകരുടെ ചോദ്യം. താരം രണ്ട് മാസം ഗർഭിണിയാണെന്നാണ് കിംവദന്തികള്‍. എന്നാല്‍ ഈ വാര്‍ത്തയോട് മൗനം പാലിക്കുകയായിരുന്നു കത്രീനയും വിക്കിയും. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നടിയോടുത്ത വൃത്തങ്ങള്‍. കത്രീന ഗര്‍ഭിണിയല്ലെന്ന് താരത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Initial rumour about Katrina's pregnancy: വിക്കിയുമായുള്ള വിവാഹ ശേഷം ദാമ്പത്യ ജീവിതത്തെയും സിനിമയെയും താരം മികച്ച രീതിയിൽ കൊണ്ടു പോകവെയാണ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. കത്രീനയും വിക്കിയും ഉടനെ മാതാപിതാക്കളാകാന്‍ പോകുന്നുവെന്നും, കത്രീന രണ്ട് മാസം ഗര്‍ഭിണിയാണും, പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് കുടുംബം എന്നുമായിരുന്നു ആദ്യ ചർച്ചകൾ.
Katrina Kaif Vicky Kaushal wedding: 2021 ഡിസംബർ 9നായിരുന്നു വിക്കി കൗശല്‍ കത്രീന കെയ്‌ഫ് വിവാഹം. പ്രൗഢ ഗംഭീരമായി നടന്ന ബോളിവുഡിലെ ഈ താര വിവാഹത്തില്‍ അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് പങ്കെടുത്തത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ ഒരുമിച്ചുള്ള ഈ പുതിയ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാം സ്‌നേഹവും അനുഗ്രഹവും തേടുന്നു' -എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
Katrina Kaif upcoming movies: ഈ വര്‍ഷം കൈ നിറയെ ചിത്രങ്ങളാണ് വിക്കിയെയും കത്രീനയെയും കാത്തിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം 'മെറി ക്രിസ്‌മസ്', സല്‍മാന്‍ ഖാനൊപ്പം 'ടൈഗര്‍' എന്നിവയാണ് കത്രീനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടര്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ട ഹൊറർ കോമഡി 'ഫോൺ ഭൂത്' ആണ് കത്രീനയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പമുള്ള ഫർഹാൻ അക്തറിന്‍റെ 'ജീ ലെ സരാ' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ ചിത്രം.
Vicky Kaushal upcoming movies: കിയാര അദ്വാനി, ഭൂമി പെഡനേക്കര്‍ എന്നിവര്‍ക്കൊപ്പം 'ഗോവിന്ദ നാം മേരാ', സാറാ അലി ഖാന്‍, അനന്ദ് തിവാരി എന്നിവര്‍ക്കൊപ്പമുള്ള ലക്ഷമണ്‍ ഉടേക്കറുടെ പേരിടാത്ത ചിത്രം, മേഘ്‌ന ഗുല്‍സാറിന്‍റെ 'സാം ബഹദൂര്‍' എന്നിവയാണ് വിക്കിയുടെ പുതിയ പ്രോജക്‌ടുകള്‍.
Also Read: കത്രീനയും വിക്കിയും പ്രിയങ്ക ചോപ്രയുടെ റസ്‌റ്റോറന്‍റില്‍